Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമ്പന്നതയുടെ നടുവിൽ ആർഭാട ജീവിതം നയിക്കുകയല്ല; ജീവിക്കാൻ ശരീരം വിൽക്കേണ്ട ​ഗതികേടിലാണ്; ഹോട്ടൽ തുടങ്ങിയിട്ടും താൻ കടക്കെണിയിലാണെന്ന് സജ്ന ഷാജി

സമ്പന്നതയുടെ നടുവിൽ ആർഭാട ജീവിതം നയിക്കുകയല്ല; ജീവിക്കാൻ ശരീരം വിൽക്കേണ്ട ​ഗതികേടിലാണ്; ഹോട്ടൽ തുടങ്ങിയിട്ടും താൻ കടക്കെണിയിലാണെന്ന് സജ്ന ഷാജി

മറുനാടൻ മലയാളി ബ്യൂറോ

കഴിഞ്ഞ മാസം രണ്ടിനായിരുന്നു ട്രാൻസ്ജെൻഡർ യുവതി സജ്ന ഷാജിയുടെ ഹോട്ടലായ സജ്ന കിച്ചൺ സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്തത്. താരത്തിന്റെ കൂടി സഹായത്തോടെ ആയിരുന്നു സജ്ന കിച്ചൺ എന്ന സംരംഭം സജ്ന ആരംഭിച്ചത്. ഇപ്പോഴിതാ, കേവലം ഒരു മാസം മാത്രം പിന്നിടുമ്പോൾ പ്രതീക്ഷിച്ചത് പോലെ ജീവിതം രക്ഷപെട്ടില്ലെന്ന് വ്യക്തമാക്കുകയാണ് സജ്ന. ഇപ്പോൾ താൻ വൻകടത്തിലാണെന്നും കടയും ജീവിതവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും സജ്ന പറയുന്നു. ശരീരം വിൽക്കേണ്ട ഗതികേടിലാണെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി ജീവിതത്തിലെ പ്രതിസന്ധി പറഞ്ഞ സജ്നയെ നടൻ ജയസൂര്യ അടക്കമുള്ളവർ സഹായവുമായി രംഗത്തെത്തിയിരുന്നു. രണ്ട് ലക്ഷം രൂപ ജയസൂര്യ ബിരിയാണിക്കട തുടങ്ങാൻ സഹായിക്കുകയും ചെയ്തു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്‌ന ഷാജി ജീവിച്ചിരുന്നത്. ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് സ്ജന എത്തിയത് കഴിഞ്ഞ വർഷമാണ്. തങ്ങൾ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാൻ മറ്റു മാർഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവർ അന്ന് വ്യക്തമാക്കിയത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവർ വീഡിയോയിൽ പറയുന്നു.

'150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നിൽക്കുന്നവർ. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്,' സജന പറയുഞ്ഞു. കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വിൽപ്പന നടത്തുന്നത്. സമീപത്ത് കച്ചവടം നടത്തുന്നവർ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിരുന്നു.

' നിങ്ങളൊക്കെ ചോദിക്കുമല്ലോ ജോലി എടുത്ത് ജീവിച്ചൂടെ എന്ന്, അന്തസ്സായി ജോലി ചെയ്യാൻ നിങ്ങളൊക്കെ സമ്മതിക്കാതെ പിന്നെ ഞങ്ങളൊക്കെ എന്താണ് ചെയ്യേണ്ടത്?,' സജന ഷാജി പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങൾക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവർ പറയുന്നു. സജനയുടെ കഥ അറിഞ്ഞ് സഹായ വാ​ഗ്ദനവുമായി നടൻജയസൂര്യ എത്തുകയായിരുന്നു. ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തികസഹായം നൽകും എന്നായിരുന്നു താരത്തിന്റെവാ​ഗ്ദാനം. എന്നാൽ താരത്തിന്റെ സഹായം കൊണ്ടെന്നും തന്റെ ജീവിതം പച്ചപിടിച്ചില്ലെന്നാണ് സജ്ന ഇപ്പോൾ വ്യക്തമാക്കുന്നത്.

‘ഹോട്ടൽ തുടങ്ങുവാൻ ആകെ എനിക് ചെലവായ തുക എട്ടു ലക്ഷത്തി 56,000 രൂപ. ഇതിൽ ഞാൻ ഒത്തിരി ബഹുമാനിക്കുന്ന ജയസൂര്യ സാർ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു എന്നെ ആ കടപ്പാട് ഈ അവസരത്തിൽ ഞാൻ പിന്നെയും സൂചിപ്പിക്കുന്നു.. സർക്കാരിന്റെ കയ്യിൽ നിന്നും ഒരു ലോൺ എനിക്ക് ലഭിക്കുമെന്നു കരുതി പല സ്ഥലത്തുനിന്നും ഞാൻ പലിശക്ക് പൈസ എടുത്താണ് ഇത്രയും നാൾ എന്റെ ഹോട്ടൽ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്. ഇന്ന് പൂർണ്ണമായും കടക്കെണിയിലാണ് ഞാൻ കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾക്ക് ശമ്പളം പോലും കൊടുക്കാൻ നിർവാഹമില്ല അതാണ് വാസ്തവം.. ശരിക്കും ജീവിതം വഴി മുട്ടി.എന്റെ മുന്നിൽ ഇനി ഒരേയൊരു മാർഗം മാത്രമേയുള്ളൂ... എന്റെ ശരീരം..’ സജ്ന പറയുന്നു.

കുറിപ്പ് വായിക്കാം:

ഒന്നും മറച്ചു വെക്കാതെ തുറന്നു എഴുതേണ്ട സമയം അതിക്രമിച്ചു എന്ന് തോന്നിപ്പോകുന്നു. ഇനിയും വൈകിയാൽ ഒരുപക്ഷേ. എന്നെത്തന്നെ എനിക്ക് നഷ്ടമായി പോകുമോ എന്നൊരു പേടി യുടെ കുറച്ചു കാര്യങ്ങൾ ഒരു മറയുമില്ലാതെ തുറന്നെഴുതുന്നു ഞാൻ.. നിങ്ങൾക്കെല്ലാവർക്കും അറിയാം ഒരു സംരംഭം ഒരു ഹോട്ടൽ ഞാൻ തുടങ്ങിയിരുന്നു. എല്ലാവരും കരുതിയത് കോടിക്കണക്കിന് പൈസകൾ സമ്പാദിച്ചു. സമ്പന്നതയുടെ നടുവിൽ ആർഭാട ജീവിതം നയിക്കുകയാണ് എന്നാണ് ചിന്തിച്ചിരുന്നത്.. ഈ സത്യം നിങ്ങൾ അറിയാതെ പോകരുത്..

ഹോട്ടൽ തുടങ്ങുവാൻ ആകെ എനിക് ചെലവായ തുക എട്ടു ലക്ഷത്തി 56,000 രൂപ.. ഇതിൽ ഞാൻ ഒത്തിരി ബഹുമാനിക്കുന്ന ജയസൂര്യ സാർ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു എന്നെ ആ കടപ്പാട് ഈ അവസരത്തിൽ ഞാൻ പിന്നെയും സൂചിപ്പിക്കുന്നു.. സർക്കാരിന്റെ കയ്യിൽ നിന്നും ഒരു ലോൺ എനിക്ക് ലഭിക്കുമെന്നു കരുതി പല സ്ഥലത്തുനിന്നും ഞാൻ പലിശക്ക് പൈസ എടുത്താണ് ഇത്രയും നാൾ എന്റെ ഹോട്ടൽ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്. ഇന്ന് പൂർണ്ണമായും കടക്കെണിയിലാണ് ഞാൻ കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾക്ക് ശമ്പളം പോലും കൊടുക്കാൻ നിർവാഹമില്ല അതാണ് വാസ്തവം..

ശരിക്കും ജീവിതം വഴി മുട്ടി എന്നു തന്നെ പറയാം.. ഇതെല്ലാം പറഞ്ഞു ആരുടെയും കരുണ പിടിച്ചുപറ്റാൻ ഒന്നുമല്ല. എന്റെ യാഥാർത്ഥ്യം ഞാൻ പുറംലോകത്തെ അറിയിച്ചു എന്നു മാത്രം നിങ്ങൾക്ക് പരിഹസിക്കാം. വിമർശിക്കാം എന്തു വേണമെങ്കിലും പറയാം തകർച്ചയുടെ മുൾമുനയിൽ നിൽക്കുന്ന എനിക്ക്. എനിക്ക് ഇതിൽ കൂടുതൽ ദുഃഖം വേറെ എന്തു വേണം.. ഇതെല്ലാം പറഞ്ഞത് എല്ലാവരും ഈ സത്യം മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്.. ആരുടെയും മുന്നിൽ യാചനയുടെ കൈകൂപ്പാൻ അല്ല..

എന്റെ മുന്നിൽ ഇനി ഒരേയൊരു മാർഗം മാത്രമേയുള്ളൂ... എന്റെ ശരീരം. ഈ രാത്രിയിൽ ഞാൻ എനിക്ക് ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്. എറണാകുളത്ത് നിങ്ങൾ രാത്രിയിൽ പോകുമ്പോൾ എവിടെയെങ്കിലും വഴിയരികിൽ ഞാൻ നിൽക്കുന്നത് കണ്ടാൽ .. എന്തുപറ്റി ചേച്ചി എന്ന് ചോദിച്ചത്. എന്റെ അടുത്ത് വരരുത്. എനിക്ക് നിങ്ങളെ ഒന്നും നേരിൽ കാണാനുള്ള ശക്തിയില്ല.. ഈ രാത്രിയിൽ എന്റെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ. അതാണ് എന്റെ മുതൽകൂട്ട്. ഇന്ന് രാത്രിയിൽ എവിടെയെങ്കിലും എന്ന് നിങ്ങൾ കണ്ടാൽ. പരിഹസിക്കരുത് എന്നൊരു അപേക്ഷ മാത്രം ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം..

 

ഒന്നും മറച്ചു വെക്കാതെ തുറന്നു എഴുതേണ്ട സമയം അതിക്രമിച്ചു എന്ന് തോന്നിപ്പോകുന്നു. ഇനിയും വൈകിയാൽ ഒരുപക്ഷേ. എന്നെത്തന്നെ...

Posted by Sajana Shaji on Saturday, February 6, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP