Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ നിന്ന് പിഞ്ചു ബാലികയെ രക്ഷിച്ച് പന്ത്രണ്ടു വയസുകാരൻ; ഷാനിസിന് അഭിനന്ദന പ്രവാഹം

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ നിന്ന് പിഞ്ചു ബാലികയെ രക്ഷിച്ച് പന്ത്രണ്ടു വയസുകാരൻ; ഷാനിസിന് അഭിനന്ദന പ്രവാഹം

കെ വി നിരഞ്ജൻ

കോഴിക്കോട്: വിരണ്ടോടിയെത്തിയ പോത്തിന്റെ ആക്രമണത്തിൽ നിന്ന് പിഞ്ചു ബാലികയെ സാഹസികമായി രക്ഷപ്പെടുത്തി പന്ത്രണ്ടു വയസുകാരൻ. നാദാപുരം കടമേരിക്കടുത്ത കീരിയങ്ങാടിയിലെ താഴെ നുപ്പറ്റ അബ്ദുൽ അസീസിന്റെ മകൻ ഷാനിസ് അബ്ദുല്ലയാണ് രണ്ടര വയസുകാരിയുടെ ജീവൻ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഷാനിസും സഹോദരി തൻസിഹയും മറ്റ് രണ്ട് കുട്ടികളും വീട്ടു മുറ്റത്ത് കളിക്കുന്നതിനിടയിലാണ് പോത്ത് വിരണ്ടോടി എത്തിയത്.

രണ്ട് കുട്ടികൾ വീടിനകത്തേക്ക് ഓടിക്കയറി. ഇതിനിടയിലാണ് പോത്ത് രണ്ടര വയസുള്ള ബാലികയെ ആക്രമിച്ചത്. വഴി നീളെ പരാക്രമം കാണിച്ചെത്തിയ പോത്തിന്റെ നെറ്റിയിൽ നിന്ന രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. കുട്ടിക്ക് നേരെ പോത്ത് അക്രമം തുടങ്ങിയതോടെ ഷാനിസ് ഏറെ സാഹസപ്പെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെട്ടന്ന് തന്നെ ധൈര്യം സംഭരിച്ച് പോത്തിനെ തള്ളി മാറ്റുകയും കുട്ടിയെ പെട്ടെന്നെടുത്ത് അകത്തേക്കെത്തിക്കുകയുമായിരുന്നു. പിന്നീട് വീടിന് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്തിനെ പ്രദേശവാസികൾ കീഴടക്കി. മാംസത്തിനായി കൊണ്ടു വന്ന പോത്താണിത്. കടമേരി മാപ്പിള യു പി സ്‌കൂൾ വിദ്യാർത്ഥിയായ ഷാനിസിനെ നാട്ടുകാർ വീട്ടിലെത്തി അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP