Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ത്യയിൽ ജനിച്ചതിന് നന്ദി'; 'സച്ചിൻ പാജി ഒരു വികാരമാണ്; 'അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും'; ഇന്ത്യ ടുഗെദർ ട്വീറ്റിൽ സച്ചിനെ പിന്തുണച്ച് ശ്രീശാന്ത്

'ഇന്ത്യയിൽ ജനിച്ചതിന് നന്ദി'; 'സച്ചിൻ പാജി ഒരു വികാരമാണ്; 'അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും'; ഇന്ത്യ ടുഗെദർ ട്വീറ്റിൽ സച്ചിനെ പിന്തുണച്ച് ശ്രീശാന്ത്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കർഷകസമരവുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെൻസ്റ്റ് പ്രൊപ്പഗൻഡ ഹാഷ്ടാഗുകളിൽ ട്വീറ്റുകൾ പങ്കുവച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെ പിന്തുണച്ച് മലയാളി താരം എസ്.ശ്രീശാന്ത്. 'സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.'- ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ കേന്ദ്രസർക്കാരിനെ പിന്തുണച്ച് ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

Sachin Paaji is an emotion. He's the reason many boys like me aspired to play for our country. No words can express my love nd gratitude for @sachin_rt paaji. Thank u for being born in India. U have and u will always be the pride of India. #IStandWithSachin #NationWithSachin

- Sreesanth (@sreesanth36) February 6, 2021
ഇതിനെ പിന്തുണച്ചും എതിർത്തും നിരവധിപേരാണ് രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളിൽ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

സച്ചിന്റെ ട്വീറ്റിന് ചുവടപിടിച്ചു നിരവധിപേർ സമൂഹമാധ്യമങ്ങളിൽ എത്തിയെങ്കിലും ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്. ശ്രീശാന്തിന്റെ 38ാം ജന്മദിനമാണ് ശനിയാഴ്ച. 7 വർഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത്, ഐപിഎൽ താരലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ശ്രീശാന്ത് മത്സരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP