Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി കൗൺസിലറുടെ വൈദ്യുതിമോഷണം പിടികൂടി; ശ്രീലക്ഷ‌്മി കെ സുദീപിന് പിഴ അടയ്ക്കേണ്ടത് 82,000 രൂപ

ബിജെപി കൗൺസിലറുടെ വൈദ്യുതിമോഷണം പിടികൂടി; ശ്രീലക്ഷ‌്മി കെ സുദീപിന് പിഴ അടയ്ക്കേണ്ടത് 82,000 രൂപ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ബിജെപി കൗൺസിലറുടെ വീട്ടിലെ വൈദ്യുതിമോഷണം പിടികൂടി വിജിലൻസ‌് വിഭാഗം. തൊടുപുഴ ന്യൂമാൻ കോളേജ‌് വാർഡ‌് കൗൺസിലർ ശ്രീലക്ഷ‌്മി കെ സുദീപിന്റെ വീട്ടിലാണ്‌ വൈദ്യുതിമോഷണം കണ്ടെത്തിയത‌്. വൈദ്യുതി മോഷണം കണ്ടെത്തിയതിന് പിന്നാലെ 82,000 രൂപ പിഴ ഈടാക്കി.

ശ്രീലക്ഷ്മിയുടെ അച്ഛൻ തൊടുപുഴ മുതലിയാർ മഠം കാവുക്കാട്ട് കെ ആർ സുദീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കുള്ള വൈദ്യൂതി കണക്ഷനിൽ നിന്നാണ് സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്ക് വൈദ്യൂതി മോഷ്ടിച്ചത്. മീറ്റർ വെക്കാതെ അനധികൃതമായി രണ്ട് കേബിൾ വലിച്ചായിരുന്നു വൈദ്യൂതി മോഷണം. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ആന്റി പവർ തെഫ്റ്റ് വിജിലൻസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യൂതി മോഷണം കണ്ടെത്തിയത്.

വൈദ്യൂതി മോഷണത്തിന് 62000 രൂപയും കോംപൗണ്ടിങ് ചാർജ് ഇനത്തിൽ 20000 രൂപയും ചേർത്ത് 82000 രൂപയാണ് പിഴയടച്ചത്. എന്നുമുതലാണ് വൈദ്യുതി മോഷണം തുടങ്ങിയതെന്ന് വ്യക്തമല്ല. പരമാവധി ആറ് മാസത്തെ ഉപയോഗം കണക്കാക്കി പിഴ ഇടക്കാൻ മാത്രമാണ് നിലവിലെ നിയമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP