Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിത ശിശുവികസന വകുപ്പിന്റെ പാരന്റിങ് ക്ലിനിക്കുകൾ: എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 മണി വരെ; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

വനിത ശിശുവികസന വകുപ്പിന്റെ പാരന്റിങ് ക്ലിനിക്കുകൾ: എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 മണി വരെ; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പാരന്റിങ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

കുട്ടികളോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെ അഭാവം മൂലമല്ല മറിച്ച് ശാസ്ത്രീയമായ രക്ഷാകർത്തൃത്വത്തെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് രക്ഷിതാക്കൾ രക്ഷാകർത്തൃത്വത്തിൽ പലപ്പോഴും പരാജയപ്പെടുന്നത് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സങ്കീർണമായ നിരവധി വെല്ലുവിളികളാണ് കുട്ടികൾ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്നത്. പല കുട്ടികളുംഈ വെല്ലുവിളികളെ നേരിടാനാവാതെ വിവിധ സ്വഭാവ വൈകാരിക മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന അവസ്ഥ നിലനിൽക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. കുട്ടികളെ പല അനാരോഗ്യകരമായ പ്രവണതകളിലേയ്ക്കും ആകർഷിക്കുന്ന ഘടകങ്ങൾ അവർക്കു ചുറ്റും നിലനിൽക്കുന്നുമുണ്ട്. കുട്ടികളുടെ വളർച്ചാഘട്ടത്തിലും പെരുമാറ്റ രൂപീകരണത്തിലും അവർ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് മാർഗ നിർദ്ദേശങ്ങൾ നൽകാൻ നമ്മുടെ നാട്ടിൽ വേണ്ടത്ര സംവിധാനങ്ങളുമില്ല. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ പാരന്റിങ് ക്ലിനിക്കുകൾ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരവാദിത്ത്വ രക്ഷാകർത്തൃത്വത്തെ കുറിച്ച് മാർഗനിർദ്ദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം ഒരുക്കുന്നതിനും ആവശ്യാനുസരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും റഫറൽ അടിസ്ഥാനത്തിൽ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാനും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളായാണ് ഗുഡ് പാരന്റിങ് ക്ലിനിക്കുകളെ വിഭാവനം ചെയ്തിട്ടുള്ളത്.158 കേന്ദ്രങ്ങളിലാണ് പാരന്റിങ് ക്ലിനിക്കുകൾ പ്രവർത്തിക്കുക.കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോർപറേഷനുകളിലും ഓരോ കേന്ദ്രങ്ങൾ എന്ന രീതിയിലാണ് ഗുഡ് പാരന്റിങ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നിലവിൽ ബ്ലോക്ക്, മുൻസിപ്പൽ കോർപറേഷൻ തലങ്ങളിൽ ഐ.സി.ഡി.എസിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂട്രിഷൻ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യംപ്രയോജനപ്പെടുത്തിയാണ് പാരന്റിങ് ക്ലിനിക്കുകൾ പ്രവർത്തിക്കുക.ബ്ലോക്കുതലത്തിലുള്ള ശിശു വികസന ഓഫീസിനോട് അനുബന്ധമായാണ് ഇവയുടെ പ്രവർത്തനം. പാരന്റിങ് ക്ലിനിക്കുകൾക്ക് പരിശീലനം ലഭിച്ച സ്‌കൂൾ കൗൺസിലർമാർ നേതൃത്വം നൽകും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 മണി വരെ ക്ലിനിക്ക് പ്രവർത്തിക്കും. തുടർന്ന് ആവശ്യമെങ്കിൽ ദിവസങ്ങളുടെ എണ്ണവും സേവന സമയവും ദീർഘിപ്പിക്കുന്നതാണ്.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ സ്വാഗതമാശംസിച്ച ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ കൃതജ്ഞത രേഖപ്പെടുത്തി. സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. കിരൺ, സ്റ്റേറ്റ് അഡോളസന്റ് ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, മെഡിക്കൽ കോളേജ് സൈക്യാർട്രി വിഭാഗം പ്രൊഫസർ ഡോ. അനിൽകുമാർ, അസോ. പ്രൊഫസർ ഡോ. അരുൺ ബി. നായർ, ബെംഗലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് ഫാ. ജോയി ജെയിംസ്, ഐസിപിഎസ് പ്രോഗ്രാം മാനേജർ വി എസ്. വേണു, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP