Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെടുങ്കണ്ടം റെസ്റ്റ് ഹൗസ് വിഐപി സെറ്റപ്പിൽ; മുൻകൂർ അനുമതിയില്ലാതെ ആർക്കും പ്രവേശനമില്ല; രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ ക്യാംപ് ഓഫിസായിട്ട് ഒരു വർഷവും 8 മാസവും; ക്രൈംബ്രാഞ്ചിന് പിന്നാലെ സിബിഐ എത്തിയതോടെ കനത്ത കാവലിൽ പ്രദേശം

നെടുങ്കണ്ടം റെസ്റ്റ് ഹൗസ് വിഐപി സെറ്റപ്പിൽ; മുൻകൂർ അനുമതിയില്ലാതെ ആർക്കും പ്രവേശനമില്ല; രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ ക്യാംപ് ഓഫിസായിട്ട് ഒരു വർഷവും 8 മാസവും; ക്രൈംബ്രാഞ്ചിന് പിന്നാലെ സിബിഐ എത്തിയതോടെ കനത്ത കാവലിൽ പ്രദേശം

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: കനത്ത സുരക്ഷയിലാണ് കഴിഞ്ഞ കുറേ കാലമായി നെടുങ്കണ്ടം റെസ്റ്റ് ഹൗസ്. അനുമതിയില്ലാതെ ഒരു ഈച്ചപോലും കടന്നുവരില്ല ഇങ്ങോട്ട്. മുറികൾ തേടി ആവശ്യക്കാർ വന്നിട്ട് കാലങ്ങളായി. കൃത്യമായി പറഞ്ഞാൽ ഒരു വർഷവും 8 മാസവുമായി ശരിക്കും വിഐപി സെറ്റപ്പിലാണ് ഈ റെസ്റ്റ് ഹൗസ്.

രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച ശേഷം സംസ്ഥാന ക്രൈംബ്രാഞ്ച് എഡിജിപി അടങ്ങുന്ന സംഘം റെസ്റ്റ് ഹൗസിൽ ക്യാംപ് ചെയ്താണ് അന്വേഷണം നടത്തിയത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് 800 മീറ്റർ അകലത്തിലാണ് റെസ്റ്റ് ഹൗസ്. പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയതും പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതും ഇതേ റെസ്റ്റ് ഹൗസിൽ നിന്നാണ്.

അന്ന് മുതൽ ഇങ്ങോട്ട് റെസ്റ്റ് ഹൗസ് കനത്ത സുരക്ഷയിൽ തുടരുകയാണ്. രാജ് കുമാർ കൊലപാതകം അന്വേഷിക്കാനായി സർക്കാർ പ്രത്യേക ഉത്തരവിറക്കിയാണ് റെസ്റ്റ് ഹൗസ് സിബിഐയുടെയും ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും ക്യാംപ് ഓഫിസാക്കിയത്.

2019 ഒക്ടോബർ 10നു കേസുമായി ബന്ധപ്പെട്ട ഫയലുകളും അന്വേഷണ റിപ്പോർട്ടും ക്രൈംബ്രാഞ്ച് സിബിഐ തിരുവനന്തപുരം യൂണിറ്റിനു കൈമാറി. 2019 ഓണം അവധി ആരംഭിച്ചതോടെ നെടുങ്കണ്ടം റെസ്റ്റ് ഹൗസിൽ ക്രൈം ബ്രാഞ്ച് ക്യാംപ് ഓഫിസ് തുടങ്ങി. തൂക്കുപാലം മേഖലയിൽ നിന്നു ഹരിത ഫിനാൻസ് പിരിച്ചത് 20 ലക്ഷം രൂപയിൽ താഴെയെന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ചോദ്യം ചെയ്യലുകളും നടന്നത് ഇവിടെയാണ്.

രാജ്കുമാർ മരിച്ചതോടെ തട്ടിപ്പിൽ പരാതിക്കാർ രംഗത്തു വരാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പരാതിക്കാരെ റെസ്റ്റ് ഹൗസിൽ എത്തിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. രാജ്കുമാർ കസ്റ്റഡി മരണക്കേസും സാമ്പത്തികത്തട്ടിപ്പ് കേസും ഒന്നിച്ചാണ് ബ്രാഞ്ചിനു കൈമാറിയതെങ്കിലും പൊലീസുകാർ പ്രതികളായ സാഹചര്യത്തിൽ കസ്റ്റഡി മരണക്കേസിലാണ് അന്വേഷണ സംഘം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി റെസ്റ്റ് ഹൗസിൽ വിഐപി മുറി തന്നെ അന്വേഷണ സംഘം ഏറ്റെടുത്തു.

കസ്റ്റഡി മരണക്കേസിൽ 4 പൊലീസുകാരെ അറസ്റ്റ് ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് തട്ടിപ്പ് കേസിന്റെ അന്വേഷണം തുടങ്ങിയത്. 7 പൊലീസ് ഉദ്യോഗസ്ഥർ കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. തൂക്കുപാലത്ത് പ്രവർത്തിച്ചിരുന്ന ഹരിത ഫിനാൻസ് എന്ന സ്ഥാപനത്തിൽ വായ്പയ്ക്ക് അപേക്ഷിച്ചവരിൽ നിന്നാണ് 1000 മുതൽ 50,000 രൂപ വരെ, വായ്പ നൽകുന്നതിനുള്ള സർവീസ് ചാർജ് ഇനത്തിൽ തട്ടിയെടുത്തത്.

സാമ്പത്തിക തട്ടിപ്പിന് ഇരയായ 200 പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. 100 വനിതാ സംഘങ്ങളും 400 സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായെന്നാണ് പുറത്തു വന്ന വിവരം. സിബിഐ കേസ് ഏറ്റെടുത്ത് ഒന്നര വർഷമായിട്ടും റെസ്റ്റ് ഹൗസ് ക്യാംപ് ഓഫിസാണ്. പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതും കുറ്റപത്രം തയാറാക്കിയതും ഇവിടെയാണ്. റെസ്റ്റ് ഹൗസ് ക്യാംപ് ഓഫിസായി തുടരുന്നതോടെ മുറികൾ അന്വേഷിച്ച് ആവശ്യക്കാരൊന്നും ഈ വഴി വരാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP