Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2016ന് ശേഷം 12 തവണകളായി വിവിധ പരിപാടികളിൽ പങ്കെടുക്കാനായി വാങ്ങിയത് 29 ലക്ഷം രൂപ; പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് നടിയെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; ആരോപണങ്ങൾ നിഷേധിച്ച് സണ്ണി ലിയോണും; പരിപാടികൾ റദ്ദാക്കിയതിനാലാണ് എത്താത്തതെന്ന വാദം പരിശോധിക്കാൻ അന്വേഷണ സംഘം

2016ന് ശേഷം 12 തവണകളായി വിവിധ പരിപാടികളിൽ പങ്കെടുക്കാനായി വാങ്ങിയത് 29 ലക്ഷം രൂപ; പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് നടിയെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; ആരോപണങ്ങൾ നിഷേധിച്ച് സണ്ണി ലിയോണും; പരിപാടികൾ റദ്ദാക്കിയതിനാലാണ് എത്താത്തതെന്ന വാദം പരിശോധിക്കാൻ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ പൊലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചനാ കേസിലാണ് പൊലീസ് നടപടി. തനിക്കെതിരായ ആരോപണങ്ങൾ സണ്ണി ലിയോൺ നിഷേധിച്ചു. കേരളത്തിൽ സണ്ണി ലിയോൺ എത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്.

ഏതാനും ദിവസങ്ങളായി ഷൂട്ടിങിന്റെ ഭാഗമായി കേരളത്തിലുണ്ട് സണ്ണി ലിയോൺ. അവർ കുടുംബ സമേതമാണ് കേരളത്തിലെത്തിയത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പെരുമ്പാവൂർ സ്വദേശി ഷിയാസ് ആണ് പരാതിക്കാരൻ. കൊച്ചിയിൽ വിവിധ പരിപാടികളിൽ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക തട്ടിയതത്രെ.

എന്നാൽ പരിപാടികൾ റദ്ദാക്കിയതു കൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് സണ്ണി ലിയോണിന്റെ മറുപടി. ഇക്കാര്യം ക്രൈംബ്രാഞ്ച് പരിശോധിക്കും. അഥിന് ശേഷമാകും കേസ് എടുക്കലിലും മറ്റും തീരുമാനം എടുക്കുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ എന്നാണ് വിവരം. പരാതിക്കാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കേരളത്തിൽ പലതവണ എത്തിയിട്ടുണ്ട് സണ്ണി ലിയോൺ. നേരത്തെ കൊച്ചിയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവർ വന്നപ്പോൾ വൻ ജനക്കൂട്ടമാണ് എതിരേറ്റത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പിന്നീട് മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന്റെ ഷൂട്ടിങിനും അവർ കേരളത്തിലെത്തി.

ഇപ്പോൾ സ്വകാര്യ ചാനലിലെ ഷൂട്ടിങിനാണ് സണ്ണി ലിയോൺ കേരളത്തിലെത്തിയതത്രെ. ഭർത്താവും കുട്ടികളും ഒപ്പമുണ്ട്. ഈ മാസം പകുതി വരെ കേരളത്തിലുണ്ടാകുമെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP