Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ഞിനിക്കര പെരുന്നാളിന് ഞായറാഴ്ച കൊടിയേറും; കാൽനട തീർത്ഥയാത്രയും മറ്റ് ആഘോഷ പരിപാടികളും ഇല്ല

മഞ്ഞിനിക്കര പെരുന്നാളിന് ഞായറാഴ്ച കൊടിയേറും; കാൽനട തീർത്ഥയാത്രയും മറ്റ് ആഘോഷ പരിപാടികളും ഇല്ല

സ്വന്തം ലേഖകൻ

പത്തനംതിട്ട: മഞ്ഞിനിക്കര പെരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ 89-ാമത് ദുഃഖ്‌റോനോ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. കോവിഡ് മാനദണ്ഡം പാലിച്ച് പെരുന്നാൾ നടത്തുന്നതിനാൽ കാൽനട തീർത്ഥയാത്രയും മറ്റ് ആഘോഷങ്ങളും പൊതു പരിപാടികളും ഉണ്ടാകില്ല. 13-വരെയാണ് പെരുന്നാൾ. ഞായറാഴ്ച രാവിലെ ഏഴിന് മഞ്ഞിനിക്കര ദയറായിൽ മോർ മിലിത്തിയോസ് യൂഹാനോൻ, മോർ മാത്യൂസ് തേവോദോസിയോസ്, മോർ കൂറിലോസ് ഗീവർഗീസ് എന്നീ മെത്രാപ്പൊലീത്തമാരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടത്തും. ശേഷം പെരുന്നാൾ കൊടിയേറ്റ്.

വൈകീട്ട് ആറുമണിക്ക് ദയറാ കബറിങ്കൽനിന്ന് പ്രാർത്ഥിച്ചുകൊണ്ടുവരുന്ന പതാക ഓമല്ലൂർ കുരിശടിയിൽ ദയറാ തലവൻ മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പൊലീത്ത ഉയർത്തും. മലങ്കരയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. പെരുന്നാളിനോടനുബന്ധിച്ച് കാൽനടതീർത്ഥാടകരെ സ്വീകരിക്കുന്ന പ്രതീകാത്മക ചടങ്ങ് നടത്തും. പ്രാർത്ഥനകളും ആരാധനകളും മുൻ പതിവ് തെറ്റിക്കാതെ ഉണ്ടായിരിക്കും.

കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും പ്രവേശനം ഉണ്ടാകില്ല. ആളുകൾ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കില്ല. പരിശുദ്ധ മോറാന്റെ കബർ മുറിയിലേക്ക് പ്രവേശിക്കാനോ കബറുകൾ മുത്താനോ അനുവദിക്കില്ല. അകലം പാലിച്ച് നിശ്ചിതസമയം പ്രാർത്ഥന നടത്താം. ആരാധനാ വേളയിൽ അനുവദനീയമായ എണ്ണം ആളുകൾക്ക് മാത്രമേ പ്രവേശനം ഉണ്ടാവൂ. മറ്റു സമയങ്ങളിൽ ഭക്തജനങ്ങൾക്ക് സാമൂഹിക അകലം പാലിച്ച് പള്ളിക്കുള്ളിൽ കയറി നിശ്ചിതസമയം പ്രാർത്ഥന നടത്താം. നേർച്ചയായി ഭക്ഷണ സാധനങ്ങളുടെ വിതരണം അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP