Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സർവകലാശാല വിശദീകരണം നൽകി'; 'പരമാവധി നിയമനങ്ങൾ പിഎസ്‌സി വഴി നടത്തലാണ് സർക്കാർ നയം'; 'ശബരിമലയിൽ പ്രശ്‌നങ്ങളില്ല'; 'കേസ് വീണ്ടും പരിഗണിക്കുമ്പോൾ നിലപാടെടുക്കും'; വോട്ടു കിട്ടുമെന്ന് കരുതി യുഡിഎഫ് പ്രചാരണയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി

'എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സർവകലാശാല വിശദീകരണം നൽകി'; 'പരമാവധി നിയമനങ്ങൾ പിഎസ്‌സി വഴി നടത്തലാണ് സർക്കാർ നയം'; 'ശബരിമലയിൽ പ്രശ്‌നങ്ങളില്ല'; 'കേസ് വീണ്ടും പരിഗണിക്കുമ്പോൾ നിലപാടെടുക്കും'; വോട്ടു കിട്ടുമെന്ന് കരുതി യുഡിഎഫ് പ്രചാരണയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ ഉയർന്ന പിൻവാതിൽ നിയമന വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സർവകലാശാല തന്നെ വ്യക്തമായ വിശീദകരണം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കിയാണ് സർക്കാർ നീങ്ങുന്നത്. പരമാവധി നിയമനങ്ങൾ പിഎസ്‌സി വഴി നടത്തലാണ് നയം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ ശുപാർശ ചെയ്തു. 2020 ഡിസംബർ 31 വരെ 1,51,513 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽപോലും പിഎസ്‌സി 4,012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. സർക്കാർ മേഖലയിലും മറ്റു മേഖലകളിലും പരമാവധി ആളുകൾക്ക് തൊഴിൽ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ സർക്കാർ ആലോചിച്ച് സുവ്യക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

'സുപ്രീംകോടതിയിൽ കേസ് വരുമ്പോൾ സർക്കാർ നിലപാട് സ്വീകരിക്കും. വിധിയിൽ പൊതുവിൽ ബാധിക്കുന്ന പ്രശ്‌നമുണ്ടെങ്കിൽ സർക്കാരിനു നിലപാടെടുക്കേണ്ടിവരും. അങ്ങനെ പ്രശ്‌നമുണ്ടെങ്കിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത് സമീപനം സ്വീകരിക്കും. ആ ഘട്ടത്തിലേ നിലപാടെടുക്കേണ്ടതുള്ളൂ. ഇപ്പോൾ പ്രചാരണത്തിനുള്ള ആയുധമായാണ് വിഷയം യുഡിഎഫ് ഉന്നയിക്കുന്നത്. അതിനു പിന്നാലേ പോകേണ്ട കാര്യമില്ല.'- മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ആദ്യം വിധി പറഞ്ഞു. പിന്നീട് സുപ്രീംകോടതി ആ വിധി പുനപരിശോധിക്കാൻ തീരുമാനിച്ചു. അതിനുശേഷവും ശബരിമലയിൽ ഉത്സവം നടക്കുന്നുണ്ട്. അവിടെ ഒരു പ്രശ്‌നവുമില്ല. അപ്പോഴാണ് യുഡിഎഫിന്റെ ചില ആളുകൾക്ക് ശബരിമല എടുത്താൽ വോട്ട് കിട്ടും എന്ന തോന്നലുണ്ടാകുന്നത്. അതിന്റെ പേരിൽ പ്രചാരണം നടത്തുകയാണ്. അതിനു സർക്കാരിനു എന്തു ചെയ്യാൻ കഴിയുമെന്നു മുഖ്യമന്ത്രി ചോദിച്ചു.

ശബരിമലയിൽ ഒരു പ്രശ്‌നവുമില്ലാത്തപ്പോഴും പ്രശ്‌നമുണ്ടെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി മറികടക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞവർ ഉണ്ട്. അവരെവിടെപോയി എന്ന് ആലോചിക്കണം. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കി മാറ്റാനാണ് നീക്കം. പക്ഷേ എശുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേകാര്യം പറഞ്ഞെങ്കിലും നാട്ടുകാർ സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് വർഗീതയുമായി സമരസപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി യുഡിഎഫ് വർഗീയതയെ പ്രീണിപ്പിക്കുന്നു. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നവർക്ക് ഒപ്പമാണ് എൽഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ അദാലത്തുകളിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന പ്രചാരണം തെറ്റാണ്. ഒറ്റ അദാലത്തിലും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല. സാധാരണ നിലയിലുള്ള ജാഗ്രത പാലിച്ചുകൊണ്ടു തന്നെയാണ് ആളുകളിൽ നിന്ന് പരാതി സ്വീകരിക്കുന്നത്. ആളുകൾ വിട്ടു വിട്ടാണ് ഇരിക്കുന്നത്. അകലെ നിന്ന് ഫോട്ടോയെടുക്കുമ്പോൾ ഇതിനെ ആൾക്കൂട്ടമായി കാണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രിയെ തെറ്റായി ചിത്രീകരിക്കുന്നതിന് വേണ്ടി മാത്രമാണ് അവരുടെ അദാലത്തിൽ ആൾക്കൂട്ടമുണ്ടായെന്ന പ്രചാരണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയിലാണ് വ്യാപകമായി പ്രോട്ടോക്കോൾ ലംഘിച്ചത്. പ്രചാരണ ജാഥകളിലും കോവിഡ് മാനദണ്ഡം ഉറപ്പാക്കേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. നേതാവിനെ ചുമലിലേറ്റി സ്റ്റേജിൽ എത്തിക്കുന്നത് എല്ലാ ദിവസവും കാണുകയാണ്. തികഞ്ഞ ജാഗ്രത പാലിക്കേണ്ട ഒരു ഘട്ടത്തിൽ തെറ്റായ സന്ദേശം നൽകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP