Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള സർക്കാരിൽ ബിനീഷ് കോടിയേരിക്ക് വൻ സ്വാധീനം; സർക്കാർ കരാറുകൾ ലഭിക്കുമെന്ന് അവകാശപ്പെട്ട് പലരിൽ നിന്നും കമ്മീഷൻ കൈപ്പറ്റി; ലഹരിക്കടത്ത് കേസിലെ പ്രതികളുമായും ചർച്ച നടത്തി; പ്രതികളെ സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്നും കുറ്റപത്രത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കേരള സർക്കാരിൽ ബിനീഷ് കോടിയേരിക്ക് വൻ സ്വാധീനം; സർക്കാർ കരാറുകൾ ലഭിക്കുമെന്ന് അവകാശപ്പെട്ട് പലരിൽ നിന്നും കമ്മീഷൻ കൈപ്പറ്റി; ലഹരിക്കടത്ത് കേസിലെ പ്രതികളുമായും ചർച്ച നടത്തി; പ്രതികളെ സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്നും കുറ്റപത്രത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്ന് കുറ്റപത്രത്തിൽ ഇ.ഡി. വ്യക്തമാക്കുന്നു.

ലഹരിക്കടത്ത് കേസിലെ പ്രതികളായ അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രൻ എന്നിവരുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കണ്ടെത്തി. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് നേരത്തെതന്നെ ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.

ബിനീഷിന് കേരള സർക്കാരിൽ വൻ സ്വാധീനമുണ്ട്. അതിനാൽ സർക്കാരിന്റെ വിവിധ കരാറുകൾ ലഭിക്കാൻ കഴിയുമെന്ന് പലരോടും അവകാശപ്പെടുകയും കമ്മീഷൻ പറ്റുകയും ചെയ്തു. മൂന്ന് മുതൽ നാല് ശതമാനം വരെ കമ്മീഷൻ ബിനീഷ് വാഗ്ദാനം ചെയ്തിരുന്നതായി ചിലർ മൊഴി നൽകിയതായും കുറ്റപത്രത്തിലുണ്ട്. കരാറുകൾ ലഭിക്കുന്നതിന്റെ ഭാഗമായി ബിനീഷും ലഹരി കേസിലെ പ്രതികളും ചർച്ചകൾ നടത്തിയിരുന്നതായും ഇഡി കണ്ടെത്തി.

ഏഴ് വർഷത്തിനുള്ളിൽ ബിനീഷ് 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തി. ഇതിൽ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേൺ സമർപ്പിച്ചതെന്നും രേഖകൾ സഹിതം കുറ്റപത്രത്തിൽ വിവരിക്കുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് ബെംഗളൂരുവിൽ അറസ്റ്റിലായത്. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19A, സെക്ഷൻ 69 എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തു എന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്. നാർക്കോട്ടിക് കൺട്രോൺ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപിന്റെ മൊഴിയാണ് കേസിൽ ബിനീഷിനെതിരെ നിർണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP