Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെ പ്രതിരോധിക്കാൻ ചൈന നൽകിയത് അംഗീകാരമില്ലാത്ത സിനോഫാം വാക്‌സിൻ; ആദ്യ ഡോസ് കുത്തിവച്ചവർക്ക് പോലും രണ്ടാം ഘട്ടത്തിനുള്ള പ്രതിരോധ മരുന്ന് കൈമാറിയില്ല; ഇന്ത്യ നൽകിയ കോവിഷീൽഡ് വാക്‌സിനുമായി ബംഗ്ലാദേശ് അടക്കം മുന്നോട്ട് പോകുമ്പോൾ ചങ്കായ ചൈനയുടെ കെണിയിൽ കുരുങ്ങി പാക്കിസ്ഥാൻ

കോവിഡിനെ പ്രതിരോധിക്കാൻ ചൈന നൽകിയത് അംഗീകാരമില്ലാത്ത സിനോഫാം വാക്‌സിൻ; ആദ്യ ഡോസ് കുത്തിവച്ചവർക്ക് പോലും രണ്ടാം ഘട്ടത്തിനുള്ള പ്രതിരോധ മരുന്ന് കൈമാറിയില്ല; ഇന്ത്യ നൽകിയ കോവിഷീൽഡ് വാക്‌സിനുമായി ബംഗ്ലാദേശ് അടക്കം മുന്നോട്ട് പോകുമ്പോൾ ചങ്കായ ചൈനയുടെ കെണിയിൽ കുരുങ്ങി പാക്കിസ്ഥാൻ

ന്യൂസ് ഡെസ്‌ക്‌

കറാച്ചി: ഏത് ആപത്തിലും കൂടെയുണ്ടാകുമെന്ന വിശ്വാസമായിരുന്നു ചൈനയോട് പാക്കിസ്ഥാനുണ്ടായിരുന്നത്. തെളിച്ചുപറഞ്ഞാൽ ചങ്കിലെ ചൈന. ഇന്ത്യ പൊതുശത്രുവായതുകൊണ്ട് എന്തിനും ഏതിനും പാക്കിസ്ഥാൻ അഭയം തേടിയതും ചൈനയെ തന്നെ. ഐക്യരാഷ്ട്ര സഭയിലടക്കം പലകാര്യത്തിലും ഈ സഹായസഹകരണങ്ങൾ ലോകം കണ്ടതുമാണ്. എന്നാൽ കോവിഡ് വന്നതോടെ കാര്യങ്ങളൊക്കെ മാറിമറിയുകയാണ്.

കോവിഡ് പ്രതിരോധവാക്‌സിൻ നൽകുന്ന കാര്യത്തിൽ ചൈന പാക്കിസ്ഥാനെ കാര്യമായി സഹായിച്ചില്ലെന്നു മാത്രമല്ല പറഞ്ഞ് പറ്റിക്കുകയും ചെയ്തുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പാക്കിസ്ഥാൻ ആവശ്യപ്പെട്ട അത്രയും കോവിഡ് വാക്‌സിൻ നൽകാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ലത്രേ. ഉന്നതതലത്തിൽ ആവശ്യപ്പെട്ടിട്ടും ചൈനയുടെ നിലപാടിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.സിനോഫാം വാക്സിനാണ് പാക്കിസ്ഥാന് നൽകുമെന്ന് ചൈന പറഞ്ഞിരുന്നത്.

11 ലക്ഷം ഡോസ് വാക്‌സിൻ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം അഞ്ച് ലക്ഷം ഡോസ് നൽകാമെന്നും ബാക്കി പിന്നീട് പരിഗണിക്കാമെന്നുമാണ് ചൈന വാക്ക് നൽകിയത്. പാക്കിസ്ഥാൻ അത് വിശ്വാസത്തിലെടുത്തു. ചൈന വാക്‌സിൻ കൈമാറുമെന്ന് ഉറപ്പുനൽകിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറയുകയും ചെയ്തു.

ആദ്യം നൽകുമെന്ന് പറഞ്ഞ അഞ്ചുലക്ഷം ഡോസ് ചൈന നൽകി. ആദ്യ ഡോസ് കിട്ടിയതോടെ മുൻഗണന ക്രമത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകി. കൂടുതൽ ഡോസുകൾ ആവശ്യപ്പെട്ട് പാക്കിസ്ഥാൻവീണ്ടും ചൈനയെ സമീപിച്ചു. പക്ഷേ, കാര്യങ്ങൾ പ്രതീക്ഷച്ചതുപോലായില്ല. പരിഗണിക്കാം എന്ന മറുപടി മാത്രമാണ് ചൈന പാക്കിസ്ഥാന് നൽകിയത്.

രാജ്യത്ത് ആദ്യഘട്ട കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ തയ്യാറെടുത്ത പാക്കിസ്ഥാന് ഇത് കനത്ത തിരിച്ചടിയായി. ഇപ്പോൾ ലഭിച്ച അഞ്ചുലക്ഷം ഡോസുകൾ ആരോഗ്യപ്രവർത്തകർക്കുപോലും തികയില്ലെന്നാണ് വസ്തുത.

മാത്രമല്ല ചൈനയുടെ പ്രതിരാേധ വാക്‌സിന്റെ സുരക്ഷതിതത്വത്തിൽ പാക്കിസ്ഥാനിലെ ആരോഗ്യപ്രവർത്തകർക്ക് ആശങ്കയുണ്ട്. ശരീയായ രീതിയിൽ പരീക്ഷണം നടത്താത്ത അഗീകാരമില്ലാത്ത വാക്‌സിനാണ് ചൈന പാക്കിസ്ഥാന് നൽകുന്നതെന്നതാണ് കാരണം.

ഇന്ത്യയടക്കമുള്ള മറ്റുരാജ്യങ്ങളിൽ നടത്തിയതുപോലുള്ള വലിയ രീതിയിലുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ പാക്കിസ്ഥാന് ഇനിയും ഏറെ സമയം വേണ്ടിവരും. വാക്‌സിൻ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ നൽകിയ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗിച്ച് ബംഗ്‌ളാദേശിൽ ഇതിനകം തന്നെ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ ആരംഭിച്ചുകഴിഞ്ഞു.

ഇതുകണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. സാമ്പത്തികമായി തകർന്ന് തരിപ്പണമായ പാക്കിസ്ഥാന് മറ്റുരാജ്യങ്ങളിൽ നിന്ന് പണംകൊടുത്ത് വാക്‌സിൻ വാങ്ങുന്നതിനുള്ള കഴിവില്ല. മാത്രമല്ല വാക്‌സിൻ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യയും രാജ്യത്തില്ല. അതിനാൽ രണ്ട് മുതൽ എട്ടുഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ കഴിയുന്ന ചൈനീസ് വാക്‌സിൻ മാത്രമാണ് പാക്കിസ്ഥാന് ഇപ്പോൾ ആശ്രയിക്കാൻ കഴിയുന്നത്.

മറ്റ് വാക്‌സിനുകൾ -70 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്.കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പ്രതിരോധ കുത്തിവയ്‌പ്പുകളോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ സർക്കാരിന് ഒരു രൂപവുമില്ല. പോളിയോ പ്രതിരോധമരുന്നുകളാേടുപോലും മുഖം തിരിക്കുന്നവരാണ് പാക്കിസ്ഥാൻകാരിൽ ഭൂരിപക്ഷവും. ജനങ്ങളുടെ പ്രതികരണം എന്താണെന്ന് നിരീക്ഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP