Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇന്ത്യയിൽ കലാപത്തിന് രാജ്യാന്തര ഗൂഢാലോചന'; 'വൻതോതിൽ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണം'; കർഷക സമരത്തിൽ ഗ്രേറ്റയുടെ ടൂൾകിറ്റ് തെളിവെന്ന് കപിൽ മിശ്ര; വിദേശയാത്രയിൽ രാഹുൽ ഇന്ത്യാവിരുദ്ധ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന് സാംബിത് പത്ര; കടുത്ത ആരോപണങ്ങളുമായി ബിജെപി നേതാക്കൾ രംഗത്ത്

'ഇന്ത്യയിൽ കലാപത്തിന് രാജ്യാന്തര ഗൂഢാലോചന'; 'വൻതോതിൽ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണം'; കർഷക സമരത്തിൽ ഗ്രേറ്റയുടെ ടൂൾകിറ്റ് തെളിവെന്ന് കപിൽ മിശ്ര; വിദേശയാത്രയിൽ രാഹുൽ ഇന്ത്യാവിരുദ്ധ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന് സാംബിത് പത്ര; കടുത്ത ആരോപണങ്ങളുമായി ബിജെപി നേതാക്കൾ രംഗത്ത്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിന് പോപ് താരം റിയാന അടക്കം സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചത് ചർച്ചയാകുന്നതിനിടെ വിഷയത്തിൽ വിദേശ ഗൂഢാലോചന ആരോപിച്ച് ബിജെപി. കപിൽ മിശ്രയാണു തുടർച്ചയായ ട്വീറ്റുകളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചത്. 'ഇന്ത്യയിൽ വൻ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. വൻതോതിൽ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണമാണിത്. ചോദ്യമിതാണ്- രാഹുൽ ഗാന്ധി, കേജ്രിവാൾ, രാകേഷ് ടിക്കായത് എന്നിവർ ഇന്ത്യാവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണോ?'- ബിജെപി നേതാവ് കപിൽ മിശ്ര ചോദിക്കുന്നു.
It is now clear that its an international conspiracy to organize massive violence and riots in India , hugely funded and planned campaign

Question is - Rahul Gandhi, Kejriwal, Tikait etc. how far are they part of this Anti India conspiracy ? #GretaThunbergExposed

- Kapil Mishra (@KapilMishra_IND) February 3, 2021

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകരെ സഹായിക്കാനായി പുറത്തുവിട്ട ടൂൾകിറ്റ് ചൂണ്ടിക്കാട്ടി മിശ്ര ആരോപണം കടുപ്പിക്കുന്നു. 'ഇത് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ പോസ്റ്റ് ചെയ്തതാണ്. വളരെ വലുതും ഗൗരവമുള്ളതുമാണിത്. ജനുവരി 26ന് കലാപം നടത്താൻ അവർ ഒരുങ്ങിയിരുന്നു. ഇന്ത്യയ്ക്കെതിരായി കൂടുതൽ കലാപങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്തിട്ടുമുണ്ട്'- അദ്ദേഹം പറയുന്നു. പിന്നീട് അവർ അത് ഡിലീറ്റ് ചെയ്യുകയും തുടർന്ന് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

റിയാനയ്ക്കും മറ്റുമെതിരെ കേന്ദ്ര സർക്കാരും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും രംഗത്തുവന്നതിനു പിന്നാലെയാണു കടുത്ത ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയത്.



കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശയാത്രയിൽ ഇന്ത്യാവിരുദ്ധ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്നു ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. 'അക്രമികൾ ആയിരക്കണക്കിനു വർഷങ്ങൾ ഇന്ത്യയെ പരാജയപ്പെടുത്തി, അധിനിവേശം ചെയ്തു, കൊള്ളയടിച്ചു. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള രാജ്യാന്തര പ്രചാരണത്തിനു പിന്നിലാരാണ്'- കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു.
Very BIG and serious

This document is tweeted by Greta .

They were prepared for riots on 26th January already

More riots and attack against India are planned globally @PMOIndia @HMOIndia @MEAIndia @NIA_India #IndiaAgainstPropaganda pic.twitter.com/dWoyF3exuh

- Kapil Mishra (@KapilMishra_IND) February 3, 2021

ട്വിറ്ററിൽ ഗ്രേറ്റ ഒരു ടൂൾകിറ്റ് പങ്കുവച്ചതോടെയാണ് ബിജെപി നേതാക്കൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. 'നിങ്ങൾക്ക് സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ഇതാ ഒരു ടൂൾകിറ്റ്' എന്ന കുറിപ്പോടെയാണു ഗ്രേറ്റ ഇതു പോസ്റ്റ് ചെയ്തത്. കർഷക സമരത്തെ പിന്തുണയ്ക്കാനായി ട്വീറ്റിൽ തരംഗമുണ്ടാക്കുക, ഇന്ത്യൻ എംബസികൾക്കു പുറത്തു പ്രതിഷേധിക്കുക എന്നിവയുൾപ്പെടെ വിവിധ കാര്യങ്ങൾ ടൂൾകിറ്റിൽ രേഖപ്പെടുത്തിയിരുന്നു.

സംഘടിത ആശയപ്രചാരണത്തിന് ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ഷാ പങ്കുവച്ച IndiaAgainstPropaganda, IndiaTogether എന്നീ ഹാഷ്ടാഗുകൾ ഉൾപ്പെടുത്തിയാണു പലരും കേന്ദ്ര സർക്കാരിനു പിന്തുണ അറിയിച്ചത്. ബോളിവുഡിൽനിന്ന് അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും കായിക മേഖലയിൽനിന്ന് വിരാട് കോലി, സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ തുടങ്ങിയവരും പിന്തുണച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP