Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്നാലും ഇങ്ങള് അത് ചെയ്തല്ല'; 'ഇന്ത്യ ടുഗെദർ' ക്യാംപെയ്‌നുമായെത്തിയ സച്ചിന്റെ ട്വിറ്ററിലെ ഹാഷ് ടാഗിന് 'മറുപടി'യുമായി മലയാളി ആരാധകർ; സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് മലയാളത്തിൽ ചീത്തവിളി കേട്ട മരിയ ഷറപ്പോവയോട് എഫ്ബി പേജിൽ മാപ്പപേക്ഷിച്ചും മല്ലൂസ്; നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികളെന്ന് പ്രശാന്ത് ഭൂഷൺ

'എന്നാലും ഇങ്ങള് അത് ചെയ്തല്ല'; 'ഇന്ത്യ ടുഗെദർ' ക്യാംപെയ്‌നുമായെത്തിയ സച്ചിന്റെ ട്വിറ്ററിലെ ഹാഷ് ടാഗിന് 'മറുപടി'യുമായി മലയാളി ആരാധകർ; സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് മലയാളത്തിൽ ചീത്തവിളി കേട്ട മരിയ ഷറപ്പോവയോട് എഫ്ബി പേജിൽ മാപ്പപേക്ഷിച്ചും മല്ലൂസ്; നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികളെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക സമര വിഷയത്തിൽ 'ഇന്ത്യ ടുഗെദർ' ക്യാംപെയ്‌നെ പിന്തുണച്ച സച്ചിൻ തെൻഡുൽക്കറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വിമർശനങ്ങളുമായി മലയാളികളുൾപ്പെടെയുള്ള ആരാധകർ. 'എന്നാലും ഇങ്ങള് അത് ചെയ്തല്ല' എന്നാണ് ഒരു മലയാളി ആരാധകൻ കുറിച്ചത്. ഇന്ത്യയിൽ കർഷകർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ ആക്രമണങ്ങൾ നടക്കുമ്പോൾ സച്ചിൻ ഒന്നും മിണ്ടിയില്ലെന്നും വിമർശനമുയർന്നു.

സച്ചിൻ തെൻഡുൽക്കർ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങായി തുടരുമ്പോഴാണ് വിമർശനവുമായി ആരാധകരും രംഗത്തെത്തിയത്. സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് പോപ് ഗായിക റിയാന പ്രതികരിച്ചതിനു പിന്നാലെയാണ് സച്ചിൻ ട്വിറ്ററിൽ നിലപാടറിയിച്ചത്. പുറത്തുനിന്നുള്ളവർ ഇന്ത്യയിലെ വിഷയത്തിൽ ഇടപെടേണ്ടെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയുണ്ടാകരുത്. പുറത്തുനിന്നുള്ളവർ കാഴ്ചക്കാരായാൽ മതി. ഇന്ത്യയുടെ പ്രശ്‌നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനങ്ങളെടുക്കാനും അറിയാം. ഒറ്റ രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം സച്ചിൻ ട്വിറ്ററിൽ കുറിച്ചു.



സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നിസ് താരം മരിയ ഷറപ്പോവയുടെ ഫേസ്‌ബുക്കിൽ കയറി പൊങ്കാലയിട്ടവരിൽ ചിലർ മാപ്പ് ചോദിച്ചും രംഗത്തെത്തി. ഷറപ്പോവ ഒടുവിൽ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത് മുഴുവൻ മലയാളം കമന്റുകളാണ്. പലതും രണ്ട് വർഷം മുമ്പ് സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ചീത്തവിളിച്ചതിനും തെറിവിളിച്ചതിനും മാപ്പ് പറഞ്ഞും ക്ഷമാപണം നടത്തിയുമുള്ള കമന്റുകൾ.

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയായിരുന്നു ശരിയെന്ന് ഒരു വിഭാഗം പറഞ്ഞു. ഇത് പിന്നീട് ഒരു ട്രെൻഡായി മാറുകയായിരുന്നു. അങ്ങനെയാണ് ഷറപ്പോവയോട് മാപ്പ് പറഞ്ഞുള്ള കമന്റുകൾ ഫേസ്‌ബുക്കിലും ട്വിറ്ററിലും പെരുകിയത്.

Looking into the future with Therabody All the BTS footage up on Instagram stories https://.ly/3tpgepw

Posted by Maria Sharapova on Tuesday, 2 February 2021

മലയാളമറിയാത്ത തന്നെ ഒരിക്കൽ മലയാളത്തിൽ ചീത്തവിളിച്ച മലയാളികളെ രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ഷറപ്പോവ അമ്പരക്കുന്നുണ്ടാവണം. എന്തായാലും സംഭവത്തിൽ അവരുടെ പ്രതികരണം വന്നിട്ടില്ല.



1983 എന്ന നിവിൻ പോളി സിനിമയിൽ നടി ശൃന്ദയുടെ കഥാപാത്രം സച്ചിനെ അറിയില്ലെന്നു പറയുന്നുണ്ട്. സിനിമയിലെ കഥാപാത്രമായ സുശീലേച്ചിയായിരുന്നു ശരിയെന്ന് ഇപ്പോൾ ബോധ്യപ്പെട്ടതായും ചിലർ കുറിക്കുന്നു. സച്ചിൻ മറ്റു രാജ്യങ്ങളുടെ വിഷയങ്ങളിൽ തലയിടാൻ പോകരുതെന്നും ചിലർ ഉപദേശം നൽകുന്നു. ട്വിറ്ററിലും സച്ചിന്റെ നിലപാടിനെതിരെ വിമർശനം ഉയരുന്നുണ്ട്.

സച്ചിന്റെ ട്വീറ്റിനെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ വിമർശനം അറിയിച്ചു. ''കർഷകർക്ക് ജലവും ഇന്റർനെറ്റും വൈദ്യുതിയും ഇല്ലാതായപ്പോൾ ഈ വമ്പൻ സെലിബ്രിറ്റികൾ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോൾ അവർ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ.''- പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP