Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയ സുഹൃത്തിനെ കണ്ടപ്പോൾ എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കെപിഎസ് സി ലളിത; സംഗീത നാടക അക്കാദമി അവാർഡു വേദി സ്‌നേഹ നിർഭര നിമിഷങ്ങൾക്ക് വഴി മാറിയപ്പോൾ

പഴയ സുഹൃത്തിനെ കണ്ടപ്പോൾ എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കെപിഎസ് സി ലളിത; സംഗീത നാടക അക്കാദമി അവാർഡു വേദി സ്‌നേഹ നിർഭര നിമിഷങ്ങൾക്ക് വഴി മാറിയപ്പോൾ

സ്വന്തം ലേഖകൻ

തൃശൂർ: അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ പഴയ സുഹൃത്തിനെ കണ്ടപ്പോൾ സംഗീത നാടക അക്കാദമി അധ്യക്ഷ പഴയ ലളിതയായി. മുന്നിലെത്തിയ കെപിഎസ് സി ബിയാട്രിസിനെ എല്ലാം മറന്ന് കെട്ടിപ്പിടിച്ചു. കവിളിൽ ഉമ്മവെച്ചു. കണ്ണിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. മാസ്‌കും കയ്യുറയും വഴിമാറിയ സ്‌നേഹത്തിനാണ് അവാർഡ് വേദി സാക്ഷിയായത്്. വർഷങ്ങൾക്കു മുൻപ് നാടക വേദിയിലെത്തിയപ്പോൾ ചേച്ചിയെപ്പോലെ ഒപ്പമുണ്ടായിരുന്ന ബിയാട്രിസിനെ ലളിത കെട്ടിപ്പിടിച്ചു; കവിളിൽ ഉമ്മ വച്ചു.

മേശപ്പുറത്തു വച്ച സിനിമാ അവാർഡുകൾ, ചൂണ്ടിക്കാട്ടിയ മുറയ്ക്ക് ജേതാക്കൾ എടുത്തുകൊണ്ടു പോവുകയായിരുന്നെങ്കിൽ സംഗീത നാടക അക്കാദമി അവാർഡുകൾ ഉറയിട്ട കൈകൾ കൊണ്ടു നേരിട്ടു കൊടുക്കുകയായിരുന്നു. മാസ്‌കുമായി വേദിയിലിരുന്ന കെപിഎസി ലളിത കയ്യുറ കൂടി ധരിച്ചാണു കലാകാരന്മാർക്ക് അവാർഡ് തുകയും ഫലകവും നൽകാൻ തയ്യാറെടുത്തത്.

3 ഫെലോഷിപ് ജേതാക്കൾക്കും 17 അവാർഡ് ജേതാക്കൾക്കും ഗുരുപൂജ പുരസ്‌കാരം നേടിയ 17 പേർക്കും ലളിത 'കയ്യോടെ' അവാർഡ് കൊടുത്തു. ചെക്കും ഫലകവും നൽകിയതിനൊപ്പം എല്ലാവർക്കും പൊന്നാട ചാർത്തി. മുപ്പതോളം പേർക്കു പുരസ്‌കാരം നൽകിക്കഴിഞ്ഞപ്പോൾ ബുദ്ധിമുട്ടു കാരണം കയ്യുറ ഊരി മാറ്റേണ്ടി വന്നു. തന്നോടൊപ്പം പ്രവർത്തിച്ച പലർക്കും അവാർഡ് നൽകാനാവുന്ന അസുലഭ അവസരമായതിനാൽ തനിക്ക് ഇത്തിരി സന്തോഷം കൂടുതലുണ്ടെന്നു പറഞ്ഞായിരുന്നു ലളിതയുടെ അധ്യക്ഷ പ്രസംഗം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP