Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ ഉച്ചവരെ 34 രൂപയായിരുന്ന മണ്ണെണ്ണ വില ഉച്ച കഴിഞ്ഞപ്പോൾ 37ൽ എത്തി; ഒറ്റയടിക്ക് മണ്ണെണ്ണ വിലയിലുണ്ടായത് മൂന്ന് രൂപയുടെ വർദ്ധനവ്: റേഷൻ മണ്ണെണ്ണയുടെ വിലയിൽ നാലു മാസത്തിനിടെ ഒമ്പത് രൂപയുടെ വർദ്ധന

ഇന്നലെ ഉച്ചവരെ 34 രൂപയായിരുന്ന മണ്ണെണ്ണ വില ഉച്ച കഴിഞ്ഞപ്പോൾ 37ൽ എത്തി; ഒറ്റയടിക്ക് മണ്ണെണ്ണ വിലയിലുണ്ടായത് മൂന്ന് രൂപയുടെ വർദ്ധനവ്: റേഷൻ മണ്ണെണ്ണയുടെ വിലയിൽ നാലു മാസത്തിനിടെ ഒമ്പത് രൂപയുടെ വർദ്ധന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്നലെ ഉച്ചവരെ 34 രൂപയായിരുന്ന മണ്ണെണ്ണ വില ഉച്ച കഴിഞ്ഞപ്പോൾ 37ൽ എത്തി. ഇന്നലെ ഉച്ചയ്ക്കു 12 മണിക്കു ശേഷമാണ് റേഷൻ കടകളിൽ മണ്ണെണ്ണ വില 3 രൂപ കൂടിയത്.

റേഷൻ മണ്ണെണ്ണയ്ക്കു കേന്ദ്ര സർക്കാർ സബ്‌സിഡി അനുവദിക്കാത്തതിനാൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില അനുസരിച്ചാണു വർധന. ഈ വർധന അതേപടി സിവിൽ സപ്ലൈസ് വകുപ്പ് ഇന്നലെ ഉച്ചയോടെ ഇപോസ് യന്ത്രങ്ങളിൽ വരുത്തി. ഒരു രൂപ വീതം മാസം വില വർധിക്കാറുണ്ടെങ്കിലും 3 രൂപ ഒന്നിച്ചു വർധിക്കുന്നത് ആദ്യമാണ്. റേഷൻ മണ്ണെണ്ണയുടെ വില കഴിഞ്ഞ 4 മാസത്തിനിടെ 9 രൂപ വരെ വർധിച്ചു.

മണ്ണെണ്ണയ്ക്കു വാതിൽപ്പടി വിതരണമില്ലാത്തതിനാൽ റേഷൻ കട ലൈസൻസികൾ താലൂക്ക് ഡിപ്പോയിൽ നേരിട്ടു പോയി സ്റ്റോക്ക് എടുക്കുകയാണ്. നഷ്ടം സഹിച്ചാണു മണ്ണെണ്ണ വിൽക്കുന്നതെന്നും കടയിൽ ഇരിക്കുന്ന സ്റ്റോക്കിനു കൂടിയ വില അടയ്ക്കാൻ നിർബന്ധിതരാകുകയാണെന്നും കട ഉടമകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP