Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

25 ലക്ഷം എയർടെൽ വരിക്കാരുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് റിപ്പോർട്ട്; സെർവറുകളിൽ യാതൊരുവിധ ഹാക്കിങ്ങും നടന്നിട്ടില്ലെന്ന് എയർടെൽ

25 ലക്ഷം എയർടെൽ വരിക്കാരുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് റിപ്പോർട്ട്; സെർവറുകളിൽ യാതൊരുവിധ ഹാക്കിങ്ങും നടന്നിട്ടില്ലെന്ന് എയർടെൽ

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: 25 ലക്ഷം ഭാരതി എയർടെൽ വരിക്കാരുടെ ആധാർ നമ്പറുകൾ അടക്കം സുപ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്. ജമ്മു കശ്മീർ സർക്കിളിലെ വരിക്കാരുടെ ആധാർ നമ്പർ, വിലാസം, ജനനത്തീയതി, എന്നിവ ഉൾപ്പെടെയാണ് ഹാക്കർമാർ ചോർത്തിയത്. ചോർന്ന വിവരങ്ങളുടെ കുറച്ചുഭാഗം സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

റെഡ് റാബിറ്റ് ടീം എന്ന ഹാക്കർമാരുമായിയുള്ള എയർടെൽ അധികൃതരുടെ ഇ-മെയിൽ സംഭാഷണങ്ങളുടെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിൽ വ്യക്തമാക്കുന്നത് കഴിഞ്ഞ ഡിസംബറിൽ തന്നെ വിവരച്ചോർച്ച ഹാക്കർമാർ എയർടെലിനെ അറിയിക്കുകയും പണമാവശ്യപ്പെടുകയും ചെയ്തിരുന്നു.

എയർടെലിന്റെ ഇന്ത്യയിലുള്ള എല്ലാ വരിക്കാരുടേയും വിവരങ്ങൾ തങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്നും അതിൽ ജമ്മു കശ്മീരിൽ നിന്നുള്ള വരിക്കാരുടെ കുറച്ച് വിവരങ്ങൾ മാത്രമേ അപ്‌ലോഡ് ചെയ്തിട്ടുള്ളൂ എന്നും ഹാക്കർമാർ അവകാശപ്പെടുന്നുണ്ട്.

എന്നാൽ, തങ്ങളുടെ സെർവറുകളിൽ യാതൊരുവിധ ഹാക്കിങ്ങും നടന്നിട്ടില്ലെന്നാണ് എയർടെൽ വാദിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എയർടെലിന്റെ വക്താവിനെ സമീപിച്ചപ്പോൾ ആരോപണങ്ങളെല്ലാം നിഷേധിച്ചെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP