Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പശ്ചിമ ബംഗാളിൽ ബിജെപിയുടെ രഥയാത്ര; അനുമതി ലഭിക്കാൻ പ്രാദേശിക അധികാരികളെ സമീപിക്കണമെന്ന് തൃണമൂൽ സർക്കാർ; മമത പയറ്റുന്നത് 2019 ൽ വിജയിച്ച തന്ത്രം; മുസ്ലിങ്ങളെ പ്രീതിപ്പെടുത്താൻ ഹിന്ദുക്കളുടെ രഥയാത്ര തടയുന്നുവെന്ന പ്രചാരണം നൽകി തിരിച്ചടിക്കാൻ ബിജെപി

പശ്ചിമ ബംഗാളിൽ ബിജെപിയുടെ രഥയാത്ര; അനുമതി ലഭിക്കാൻ പ്രാദേശിക അധികാരികളെ സമീപിക്കണമെന്ന് തൃണമൂൽ സർക്കാർ; മമത പയറ്റുന്നത് 2019 ൽ വിജയിച്ച തന്ത്രം; മുസ്ലിങ്ങളെ പ്രീതിപ്പെടുത്താൻ ഹിന്ദുക്കളുടെ രഥയാത്ര തടയുന്നുവെന്ന പ്രചാരണം നൽകി തിരിച്ചടിക്കാൻ ബിജെപി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ ബിജെപി നടത്താനിരിക്കുന്ന രഥയാത്രയ്ക്ക് കുരുക്കിട്ട് മമത സർക്കാർ. രഥയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിന് ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കണമെന്നാണ് മമത സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അനുമതികൾക്കായി കൂടുതൽ സമയം എടുക്കുന്നതിന് പുറമെ ഏതെങ്കിൽ പ്രദേശത്ത് ക്രമസമാധന പ്രശ്നം ഉന്നയിച്ചാൽ യാത്രയുടെ റൂട്ട് അടക്കം പലതവണകളായി മാറ്റേണ്ടി വരികയും ചെയ്യും എന്നതാണ് ബിജെപി നേരിടുന്ന പ്രതിസന്ധി.

ഇതിനിടെ രഥയാത്ര ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാംപ്രസാദ് സർക്കാർ ബുധനാഴ്ച കൊൽക്കത്ത ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജിയും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കോടതി ഇതിൽ വാദം കേൾക്കും.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ചയാണ് ബിജെപി ബംഗാൾ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. 294 മണ്ഡലങ്ങളെ കോർത്തിണക്കി കൊണ്ട് അഞ്ച് രഥയാത്രകൾ സംഘടിപ്പിക്കുമെന്നാണ് പറയുന്നത്.

20 മുതൽ 25 ദിവസം വരെ നീണ്ട് നിൽക്കുന്നതാണ് ഓരോ യാത്രയും. ഒരേ സമയം തന്നെയാണ് എല്ലാ യാത്രകളും നടക്കുകയെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പ്രതാപ് ബാനർജി സംസ്ഥാന ചീഫ് സെക്രട്ടറി അലപൻ ബന്ദിയോപാധ്യായക്ക് നൽകിയ അപേക്ഷയിൽ പറയുന്നു.

ഇതിനോട് സംസ്ഥാന സർക്കാരിന് വേണ്ടി സ്പെഷ്യൽ സെക്രട്ടറി ഇങ്ങനെയാണ് പ്രതികരിച്ചത്.' ക്രമസമാധാന പരിപാലനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള പ്രാദേശിക തലങ്ങളിൽ ഉചിതമായ അധികാരികളെ സമീപിക്കാം'. രഥയാത്ര കടന്ന് പോകുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും അനുമതി വാങ്ങേണ്ടി വരുമെന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇത് വലിയ തലവേദനയാണ് ബിജെപിക്ക് സൃഷ്ടിക്കുക.

ബിജെപിയുടെ രഥയാത്ര തടയുന്നതിനായി 2019-ലെ തന്ത്രം തന്നെയാണ് മമത ബാനർജി ഇത്തവണയും പയറ്റുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാനമായ യാത്ര നടത്താൻ ബിജെപി പദ്ധതിയിട്ടിരുന്നു. പ്രാദേശിക തലങ്ങളിൽ നിന്ന് അനുമതി തേടണമെന്ന് തന്നെയാണ് അന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തത്. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്ന് യാത്രകളായിരുന്നു ബിജെപി നിശ്ചയിച്ചിരുന്നത്. തുടർന്ന് നടന്ന നിയമപോരാട്ടത്തിൽ സുപ്രീംകോടതിയിൽ മമത സർക്കാർ വിജയിച്ചു. രഥയാത്ര നടത്താനുള്ള ബിജെപിയുടെ പദ്ധതി പരാജയപ്പെട്ടു.

എന്നാൽ മമതയുടെ നീക്കത്തെ ഹിന്ദുവികാരമുണർത്തി പ്രതിരോധക്കിനാണ് ബിജെപി ഇത്തവണ ശ്രമിക്കുന്നത്. മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനാണ് മമത ഹിന്ദുക്കളുടെ രഥയാത്ര തടയുന്നതെന്ന് പ്രചാരണം ശക്തിപ്പെടുത്താനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP