Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ 'ചിന്നമ്മ' എത്തുന്നത് രണ്ടാം ധർമ്മ യു​ദ്ധത്തിന്; തന്റെ നേതൃത്വം അം​ഗീകരിക്കുക അല്ലെങ്കിൽ പുറത്ത് പോകുക എന്ന് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി വി കെ ശശികല; എഐഎഡിഎംകെയുടെ പതാക പാറുന്ന കാറിലെത്തുന്ന പഴയ ജനറൽ സെക്രട്ടറിയെ നേരിടാൻ കരുക്കൾ നീക്കി ഒപിഎസ്- ഇപിഎസ് പക്ഷങ്ങളും

ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ 'ചിന്നമ്മ' എത്തുന്നത് രണ്ടാം ധർമ്മ യു​ദ്ധത്തിന്; തന്റെ നേതൃത്വം അം​ഗീകരിക്കുക അല്ലെങ്കിൽ പുറത്ത് പോകുക എന്ന് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി വി കെ ശശികല; എഐഎഡിഎംകെയുടെ പതാക പാറുന്ന കാറിലെത്തുന്ന പഴയ ജനറൽ സെക്രട്ടറിയെ നേരിടാൻ കരുക്കൾ നീക്കി ഒപിഎസ്- ഇപിഎസ് പക്ഷങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പാർട്ടിയും അധികാരവും തിരിച്ച് പിടിക്കാൻ വി കെ ശശികല തമിഴ്‌നാട്ടിലേക്കെത്തുക ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ. ജയിൽ മോചിതയായ ശേഷം കോവിഡ് ചികിത്സ കഴിഞ്ഞ് ബം​ഗളുരുവിലെ ആശുപത്രിയിൽ നിന്നും അണ്ണാ ഡിഎംകെയുടെ പതാക കെട്ടിയ കാറിലാണ് ശശികല പുറത്ത് വന്നതെങ്കിൽ തമിഴ്‌നാട്ടിലേക്കുള്ള തിരിച്ചു വരവും എഐഎഡിഎംകെയുടെ പതാക പാറുന്ന കാറിൽ തന്നെയായിരിക്കും എന്ന് ശശികല പക്ഷം വ്യക്തമാക്കി കഴിഞ്ഞു. ഫെബ്രുവരി ഏഴിനാണ് ശശികല വീണ്ടും തമിഴകത്തേക്ക് എത്തുന്നത്. ചിന്നമ്മ എത്തുന്നത് രണ്ടാം ധർമ്മയുദ്ധത്തിനെന്നാണ് അനുയായികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ജയലളിതയുടെ മരണത്തിന് കാരണക്കാർ മന്നാര്ഗു‍ഡി കുടുംബം എന്ന് ആരോപിച്ച് 2016 ഫെബ്രുവരി 7നാണ് ഒപിഎസ് ധർമ്മയുദ്ധം പ്രഖ്യാപിച്ചത്. രാഷ്ട്രീയ മറുപടിയെന്നോണം ഫെബ്രുവരി 7ന് തന്നെ ശശികല വീണ്ടും തമിഴകത്തേക്ക് എത്തുന്നത്. ബെംഗ്ലൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ റാലി. ചെന്നൈയിൽ ശക്തിപ്രകടനം. യഥാർത്ഥ അണ്ണാഡിഎംകെ എന്നവാകശപ്പെട്ട് പാർട്ടി കൊടിവച്ച വാഹനത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ജനറൽ സെക്രട്ടറി ശശികല തന്നെയാണെന്നും രണ്ടില ഹിഹ്നം അവകാശപ്പെട്ടും കോടതിയെ സമീപിക്കും.

മറീനയിലെ ജയ സമാധിയിൽ ഉപവാസമിരിക്കാനായിരുന്നു പദ്ധതി. എന്നാൽ ജയ സമാധിയിലേക്ക് ആളുകൾക്ക് പ്രവേശനം സർക്കാർ വിലക്കി. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാനുണ്ടെന്നാണ് വിശദീകരണം. ദിവസങ്ങൾക്ക് മുമ്പാണ് 80 കോടി ചെലവിൽ പുതുക്കിപണിത സ്മാരകം തുറന്നുകൊടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയിലെ പിളർപ്പ് ഒഴിവാക്കാൻ സഖ്യകക്ഷിയായ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും വി കെ ശശികലയുടെ കടുംപിടുത്തം പാർട്ടിയെ പിളർത്തും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.താനിപ്പോഴും പാർട്ടി ജനറൽ സെക്രട്ടറി തന്നെയാണെന്ന വാദമുയർത്തിയാണ് ശശികലയുടെ നീക്കങ്ങൾ. ഒന്നുകിൽ തന്റെ നേതൃത്വം അം​ഗീകരിക്കുക അല്ലെങ്കിൽ പാർട്ടിക്ക് പുറത്തേക്ക് പോകുക എന്ന സന്ദേശമാണ് അവർ ഒപിഎസ്- ഇപിഎസ് പക്ഷങ്ങൾക്ക് നൽകുന്നത്. പാർട്ടി ജനറൽ കൗൺസിൽ യോഗം വിളിക്കാനാണ് ശശികല ക്യാമ്പ് നീക്കം നടത്തുന്നത്.

പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചർച്ചകൾക്ക് എത്തിയെങ്കിലും ശശികല കൂടിക്കാഴ്ചയ്ക്ക് തയാറായില്ല. വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയാണ് ശശികലയുടെ ഓരോ നീക്കവും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച തമിഴ്‌നാട്ടിലെത്താനിരിക്കേ പിളർപ്പിലേക്ക് നീങ്ങരുതെന്നാണ് ബിജെപി ഭരണകക്ഷിക്ക് നൽകിയ നിർദ്ദേശം. ബിജെപി സമ്മർദ്ദങ്ങൾക്കൊടുവിൽ ശശികല പക്ഷവുമായി ലയന സാധ്യതയ്ക്ക് അണ്ണാഡിഎംകെ താൽപ്പര്യം അറിയിച്ചു. എന്നാൽ അണ്ണാഡിഎംകെ സെക്രട്ടറി യുവരാജ് ഉൾപ്പടെ കർണാടകയിലെ റിസോർട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല.

അനുനയ ചർച്ചകൾക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ശശികല പാർട്ടി ജനറൽ കൺസിൽ യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ ശശികലയെ പിന്തുണച്ച് ഒപിഎസ് പക്ഷത്തെ കൂടുതൽ പേർ രംഗത്തെത്തി. ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് പനീർസെൽവത്തിന്റെ തട്ടകമായ തേനിയിൽ ഉൾപ്പടെ പോസ്റ്റർ ഉയർന്നു. 

ജയലളിതയുടെ മരണ ശേഷം, പാർട്ടി ജനറൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണു ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് ഒപിഎസ് കലാപക്കൊടി ഉയർത്തി. എടപ്പാടി മുഖ്യമന്ത്രിയായി. ശശികല ജയിലിലായി. ഇതോടെ, ബിജെപിയുടെ മധ്യസ്ഥതയിൽ ഒപിഎസും ഇപിഎസും ഒന്നിച്ചപ്പോൾ ശശികല പുറത്തായി.

2017 സെപ്റ്റംബറിൽ വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗം ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറൽ സെക്രട്ടറി പദവി ജയലളിതയ്ക്കുള്ള ആദരമായി നീക്കിവച്ചു. പാർട്ടി ഭരണത്തിനു പുതിയ സംവിധാനം കൊണ്ടുവന്നു. എന്നാൽ, ജനറൽ കൗൺസിൽ യോഗം വിളിക്കേണ്ടതു ജനറൽ സെക്രട്ടറിയാണെന്നും താൻ അറിയാതെ വിളിച്ച ജനറൽ കൗൺസിൽ യോഗം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇപ്പോഴും പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP