Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ബിജെപി കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; തിരുവനന്തപുരം നഗരത്തിൽ സംഘർഷം; അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ബിജെപി

യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ബിജെപി കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; തിരുവനന്തപുരം നഗരത്തിൽ സംഘർഷം; അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ബിജെപി - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് വഴിമാറിയത്.

കൊടി സ്ഥാപിക്കാനെത്തിയ ബിജെപി പ്രവർത്തകരും യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കൊടി സ്ഥാപിക്കാനുള്ള ശ്രമം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതാണ് നേരിയ സംഘർഷത്തിലേക്ക് നയിച്ചത്.

ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയതിനാൽ സംഘർഷം അക്രമത്തിലേക്ക് നീങ്ങുന്നത് തടയാനായി. ബിജെപി, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് സംഭവ സ്ഥലത്തുനിന്ന് നീക്കി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് സംഭവ സ്ഥലം സന്ദർശിച്ചു. സംഭവ സമയത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ബിജെപി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP