Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടക്കമില്ല; കർഷക പ്രക്ഷോഭം ഉടൻ അവസാനിപ്പിക്കില്ലെന്നും രാകേഷ് ടികായത്; പൊലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കണമെന്നും തടവിലാക്കിയ കർഷകരെ മോചിപ്പിക്കണമെന്നും ആവശ്യം; കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി കർഷക നേതാക്കൾ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടക്കമില്ല; കർഷക പ്രക്ഷോഭം ഉടൻ അവസാനിപ്പിക്കില്ലെന്നും രാകേഷ് ടികായത്; പൊലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കണമെന്നും തടവിലാക്കിയ കർഷകരെ മോചിപ്പിക്കണമെന്നും ആവശ്യം; കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി കർഷക നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടക്കമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. കർഷകരുടെ സമരം സമീപകാലത്തൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് രാകേഷ് ടികായത് നൽകുന്നത്.

സമരം അടുത്തകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല. നിയമം പിൻവലിച്ചില്ലെങ്കിൽ വീട്ടിലേക്ക് മടക്കമില്ല എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. പ്രക്ഷോഭം ഒക്ടോബറിന് മുമ്പ് അവസാനിക്കില്ല, രാകേഷ് ടികായത് പറഞ്ഞു. സമരംചെയ്യുന്ന കർഷകർക്കെതിരായ പൊലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കണമെന്നും തടവിലാക്കിയ കർഷകരെ മോചിപ്പിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം സർക്കാരുമായി ഇനിയൊരു ഔപചാരിക ചർച്ചയ്ക്ക് തങ്ങൾ തയ്യാറല്ലെന്ന് സംയുക്ത കിസാൻ മോർച്ച ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ പൊലിഞ്ഞ് പോകുമായിരുന്ന കർഷക പ്രക്ഷോഭത്തെ സ്വന്തം കണ്ണുനീരിനാൽ ആളിക്കത്തിച്ച നേതാവാണ് രാകേഷ് ടികായത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ചെങ്കോട്ടയിലെ അക്രമികളുടെ പ്രവർത്തനങ്ങൾ കാരണം സമരം അവസാനിപ്പിക്കേണ്ടി വരുമെന്നായിരുന്നു ഭരണകൂടവും കർഷകരും കരുതിയത്. കിസാൻ പരേഡ് കഴിഞ്ഞ് വലിയൊരു വിഭാ​ഗം കർഷകരും സ്വന്തം ​ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. ഈ അവസരം മുതലെടുത്ത് സമരക്കാരെ ഒഴിപ്പിക്കാമെന്ന് ഗസ്സിയാബാദ്​ ജില്ലാ ഭരണകൂടവും കേന്ദ്ര സർക്കാരും കരുതിയത്. ആദ്യം ഗസ്സിപൂരിൽ നിന്ന്​ ഒഴിപ്പിക്കൽ പദ്ധതിയിലേക്ക്​ കടക്കാനും അതിന്​ പിറകെ സിംഘുവും ടിക്​രിയും ഒഴിപ്പിക്കാനുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി. എന്നാൽ ഭരണകൂടത്തിന്റെ എല്ലാ പ​ദ്ധതികളും രാകേഷ് ടികായത് എന്ന ജാട്ട് നേതാവ് പൊളിച്ചടുക്കുകയായിരുന്നു.

അതേസമയം, റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത നൂ​റി​ലേ​റെ​പ്പേ​രെ കാ​ണാ​താ​യ​താ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. പോ​ലീ​സും സ​ർ​ക്കാ​രും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. നേ​ര​ത്തേ, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ക​ർ​ഷ​ക​ർ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി 112 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക​ർ​ഷ​ക​രെ ത​ട​യാ​നു​ള്ള നീ​ക്ക​ങ്ങ​ൾ കേ​ന്ദ്രം ക​ടു​പ്പി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി​യി​ലേ​ക്ക് വ​രു​ന്ന ലോ​ക്ക​ൽ ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ട്രെ​യി​നു​ക​ളാ​ണ് തി​രി​ച്ചു​വി​ട്ട​ത്. ട്രെ​യി​നു​ക​ളി​ൽ സ​മ​ര​സ്ഥ​ല​ത്തേ​ക്ക് ക​ർ​ഷ​ക​ർ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പ​ഞ്ചാ​ബ് മെ​യി​ലും വ​ഴി​തി​രി​ച്ചു​വി​ട്ടു. ഈ ​ട്രെ​യി​നി​ൽ ആ​യി​ര​ത്തോ​ളം ക​ർ​ഷ​ക​ർ ഉ​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യു​പി​യി​ൽ നി​ന്ന് വ​രു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP