Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേരിൽ പേ-റിവിഷൻ; ഫലത്തിൽ നോ-റിവിഷൻ: കേരളാ എൻ.ജി.ഒ. സംഘ്

പേരിൽ പേ-റിവിഷൻ; ഫലത്തിൽ നോ-റിവിഷൻ: കേരളാ എൻ.ജി.ഒ. സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പള പരിഷ്‌കരണത്തിനായി നിയോഗിക്കപ്പെട്ട പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മീഷൻ ഇടതുപക്ഷ സർക്കാരിനു വേണ്ടി ഗുമസ്തപ്പണിയാണ് ചെയ്തതെന്ന് കേരളാ എൻ.ജി.ഓ. സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ. കെ. രാമനാഥ് പറഞ്ഞു.

പതിനൊന്നാം ശമ്പള പരിഷ്‌കരണ റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധ നിർദേശങ്ങൾക്കെതിരെ കേരളാ എൻ.ജി.ഓ. സംഘ് ആലപ്പുഴ ജില്ലാ സമിതി ജില്ലാ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രക്ഷോഭ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ പരസ്യങ്ങൾക്കും മറ്റ് ആർഭാടങ്ങൾക്കും കോടികൾ ധൂർത്തടിക്കുന്ന സർക്കാരിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സാമ്പത്തിക ഞെരുക്കത്തിന്റെ പേര് പറഞ്ഞ് ജീവനക്കാരന് ആശ്വാസമാകന്ന തരത്തിൽ വർദ്ധനവ് ശുപാർശ ചെയ്യാതെ കമ്മീഷൻ ഒത്തുകളിക്കുന്നത്.അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം എന്ന തത്വം ഇല്ലാതാക്കിക്കൊണ്ട് അടുത്ത പരിഷ്‌കരണം 7 വർഷം കഴിഞ്ഞ് മതിയെന്ന ശുപാർശയും വഞ്ചനാപരമാണ്.

ഓരോ ശമ്പള പരിഷ്‌കരണത്തിലും ജീവനക്കാർക്ക് പ്രയോജനപ്പെടുന്നത് ഫിറ്റ്‌മെന്റ് ബെനിഫിറ്റ്, സർവീസ് വെയിറ്റേജ് എന്നിവയിലെ വർദ്ധനവാണ്. 2014ലെ പരിഷകരണത്തിൽ ഫിറ്റ്‌മെന്റ് ബെനിഫിറ്റ് 12% (കുറഞ്ഞത് 2000 രൂപ), സർവീസ് വെയിറ്റേജ് 1/2 ശതമാനം വീതം പരമാവധി 15% എന്നിങ്ങനെ നൽകിയിരുന്നു. ഇത്തവണ ഇത് 10% ഫിറ്റ് മെന്റ് ബെനിഫിറ്റിൽ മാത്രം ഒതുക്കി. അതിന്റെ ഫലമായി ഒരു ജീവനക്കാരന് ഫലത്തിൽ രണ്ടു ഇൻക്രിമെന്റ് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.

HRA യുടെ ശതമാനക്കണക്ക് പറഞ്ഞ് CCA ഇല്ലാതാക്കിയ റിപ്പോർട്ടിൽ, പങ്കാളിത്ത പെൻഷനിലും, മെഡിസെപ്പിലും ബോധപൂർവ്വമായ മൗനം പാലിക്കുകയാണ് ചെയ്തത്. പ്രളയം വന്നാലും, കോവിഡ് മഹാമാരി വന്നാലും ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്ന പൊലീസുകാർക്ക് പോലും വെറും പത്തു രൂപാ മാത്രം അധികമായി റിസ്‌ക് അലവൻസ് നൽകുവാൻ ശുപാർശ ചെയ്യുകയും ചെയ്ത ശമ്പള കമ്മീഷൻ, കേരളത്തിലെ ജീവനക്കാരെയും അദ്ധ്യാപകരെയും ഒരുപോലെ വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹുമാനപ്പെട്ട ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ 1/ 7/ 2019 മുതൽ പ്രാബല്യമുള്ളതും 1/ 4/ 2021 മുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ തരുന്നു എന്ന് പറയുകയും, നിലവിൽ കുടിശ്ശികയായുള്ള ഡി എ ലയിപ്പിക്കുന്നു എന്നു പറയുകയും ചെയ്യുമ്പോൾ ഏതു പേ റിവിഷനെ അടിസ്ഥാനമാക്കി എന്ന് പറയുന്നില്ല. കൂടാതെ കുടിശ്ശിഖയായ ബാക്കി ഗഡു ഡി എ സംബന്ധിച്ച് പരാമർശങ്ങളുമില്ല. നിലവിൽ ലഭിച്ചതും ലഭിക്കേണ്ടതുമായ ഡി എ കുടിശ്ശിക ലയിപ്പിച്ചു എന്ന് അവകാശപ്പടുമ്പോൾ ശമ്പള പരിഷ്‌കരണമനുസരിച്ചുള്ള പുതിയ സ്‌കെയിലിൽ ഫിക്‌സേഷൻ ലഭ്യമല്ല എന്നതും വലിയ ഒരു അപാകതയാണെന്നും ശ്രീ. കെ. രാമനാഥ് ആരോപിച്ചു. അതിനാൽ പതിനൊന്നാം ശമ്പളപരിഷ്‌കരണം സംബന്ധിച്ച അപാകതകൾ പരിഹരിച്ചുമാത്രമേ ജീവനക്കാർക്കും അദ്ധ്യാപകർക്കും അർഹമായ ശമ്പള പരിഷ്‌ക്കരണം നടത്താവൂ എന്നും അദ്ദേഹം അഭ്യർത്ഥിച്ചു .

കേരളാ എൻ.ജി.ഓ. സംഘ് ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, സംസ്ഥാന സമിതി അംഗം കെ. മധു, ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. വേണു, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ . അഭിലാഷ്, ജില്ലാ സമിതി അംഗങ്ങളായ എം.റ്റി.ലാൽ, കെ.ആർ.രജീഷ്, സി.റ്റി.ആദർശ്, ദേവിദാസ് തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP