Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ആശയ വിനിമയങ്ങളുടെ ഗ്രഹം ആയ ബുധൻ ഈ മാസത്തിന്റെ ഭൂരി ഭാഗവും വക്ര ഗതിയിൽ ആയിരിക്കും. നിങ്ങളുടെ ലോങ്ങ് ടേം ജോലികളെ ഈ വക്ര ഗതിയിൽ ഉള്ള നീക്കം സ്വാധീനിക്കുന്നതാണ്. അതിനാൽ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലു വിളികൾ ഉണ്ടാകും. ഇപ്പോൾ ചെയ്യുന്ന ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ ഉണ്ടാകുന്നതാണ്. അതിനാൽ ശ്രദ്ധിച്ചു വേണം ഈ ജോലികൾ ചെയ്യാൻ.പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ അത്ര നല്ല സമയം അല്ല. നിലവിൽ ഉള്ള തീം ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകാം. ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങള് അല്പം സങ്കീര്ണമായ അവസ്ഥയില് ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസരങ്ങളും വന്നെതാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുധൻ ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തെ ഈ മാസത്തിലെ അധിക ദിവസവും സ്വാധീനിക്കുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു വളരെ അധികം ശ്രദ്ധിക്കണം. നിങ്ങളുടെ ആശയവിനിമയങ്ങൾ തെറ്റിധരിക്കപ്പെടാൻ ഉള്ള ശക്തമായ സാധ്യതൾ ഉണ്ട്. നിരവധി ജോലികൾ ഒരേ സമയം തന്നെ ചെയ്യേണ്ടി വരുന്നതാണ്. ജോലി സ്ഥലത്തു ഈ സമയം നിങ്ങൾ അത്ര ഭദ്രമല്ല. അതിനാൽ ആശയ വിനിമയങ്ങളിലും മിതത്വം പാലിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള തീരുമാനങ്ങൾ പെട്ടന്ന് എടുക്കാതിരിക്കുക. ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികൾ ഈ സമയം പ്രതീക്ഷിക്കുക. ശ്രദ്ധിച്ചില്ല ഈ അവസരം റീ വർക്കുകൾ ആവാശ്യമായി വരുന്നതാണ്. പല തരത്തിലുള്ള റിയൽ എസ്റ്റേറ് ഡീലുകളും ഈ സമയം പ്രതീക്ഷിക്കുക പക്ഷെ ഇവയിൽ എല്ലാം തന്നെ അൽപ തടസങ്ങളും ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയില് പല പൂര്തീകരണങ്ങള് ഉണ്ടാകും. ഇവ സമീപ ഭാവിയില് തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയില് പ്രോജക്ക്ട്ടുകളുടെ പൂര്ത്തീകരണം, ചില ബന്ധങ്ങളിൽ ഒടുക്കം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ബുധൻ ഈ മാസത്തിന്റെ അധിക ഭാഗവും നിങ്ങളുടെ ദൂര യാത്രകളെ നെഗറ്റിവ് രീതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ ദൂര യാത്രകളിൽ പല വിധ തടസങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർക്ക് പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ വന്നു ചേരാം. അതിനാൽ, അവരുടെ ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. ആത്മീയ വിഷയങ്ങളിലും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.നിരവധി പ്രോജെക്ട്കട്ടുകൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതാണ്. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരെ കാണാനും അവരുമായി റീ കണക്ക്ട് ചെയ്യാനും ഉള്ള അവസരവും പ്രതീക്ഷിക്കുക. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതായി വരുന്നതാണ്. ഈ മാസം പ്രതീക്ഷിക്കാം.സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളില് പ്രവര്ത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള് തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില് ഉള്ള ജോലിയില് കൂടുതല് ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന് പ്രതീക്ഷിക്കാം. നിലവില് ഉള്ള ജോലിയില് റിസ്‌കുകള് ഏറ്റെടുക്കാന് യോജിച്ച സമയം അല്ല.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ വക്ര ഗതിയിൽ ഉള്ള തന്റെ സഞ്ചാരം ഈ മാസത്തിന്റെ അധിക ദിവസവും തുടരുന്നതാണ്. ഈ നീക്കം നിങ്ങളുടെസാമ്പത്തിക വിഷയങ്ങളിൽ ആശങ്കകൾ കൊണ്ട് വരുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങൾ ഈ മാസ്സം മുഴുവൻ അല്പം അസ്ഥിരത നേടും. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ല എങ്കിൽ, പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ മാസം ഉണ്ടാകുന്നതാണ്. . ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ദീർഘ നാളേക്കുള്ള ജോലികളിൽ നിന്നുള്ള പല തരം വെല്ലു വിളികൾ ഉണ്ടാകുന്നതാണ്. ലോണുകൾ നൽകാനും വാങ്ങാനും ഉള്ള അവസരങ്ങൾ ഉണ്ടാകും. ഇവയിൽ എല്ലാം ശ്രദ്ധ വേണ്ടി വരും. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു ഈ സമയം അത്ര യോജ്യം അല്ല. പഴയ പങ്കാളികളെ കാണാനും, അവരെ കുറിച്ച് കേൾക്കാനും ഉള്ള അവസരങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റര്വ്യൂ എന്നിവയും ഉണ്ടാകും. പക്ഷെ ഇവയില് എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. പുതിയ ലോങ്ങ് ടേം ജോലികള് ചെയ്യാന് ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്, ടീം അംഗങ്ങളുമായുള്ള തര്ക്കങ്ങള്, ചര്ച്ചകള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ ബുധൻ വക്രഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ് . ഈ നീക്കം നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം പ്രാധാന്യം നേടും. എന്നാൽ ഈ വിഷയങ്ങൾ ഒന്നും തന്നെ അത്ര സുഖകരം ആയിരിക്കുകയില്ല. പുതിയ ബിസിനസ് ബന്ധം ഔദ്യോഗിക ബന്ധം എന്നിവയ്ക്കായി അൽപ നാളുകൾ കൂടി കാത്തിരിക്കുക .പഴയ സുഹൃത്തുക്കൾ ടീം അംഗങ്ങൾ, നിങ്ങളുടെ പഴയ പാർട്ണർ എന്നിവരെ ഇനിയും കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തും, ഈ മാസം പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, ചർച്ചക എന്നിവയും പ്രതീക്ഷിക്കുക. ഈ സമയം പുതിയ ജോബ് ഓഫറുകൾ ലഭിക്കുമെങ്കിലും, അവ യാഥാർത്ഥം ആണോ എന്ന് മനസിലാക്കുക. ജോലിയില് പുതിയ തുടക്കങ്ങള് ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതല് ഉണ്ടാകാവുന്ന സമയം ആണ്. നിങ്ങളുടെ അധികാരികൾ പുതിയ ടാസ്‌കുകള് നല്കാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അവരുമായുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവില് ഉള്ള ജോലിയില് മാറ്റങ്ങള് , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റു ഡീലുകൾ, , വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയിൽ ഈ മാസം അധിക ദിവസവും സ്വാധീനിക്കും. . ജോലി സ്ഥലത്തു പല തരത്തിൽ ഉള്ള നീക്കങ്ങൾ ഉണ്ടാകും. പല ജോലികളിലും റീ വർക് ആവശ്യമാകുന്നതാണ്. .സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധന്യം ഈ മാസം മനസിലാകുന്നതാണ്. പുതിയ ആരോഗ്യക്രമത്തെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫറുകൾ ലഭിക്കുമെങ്കിലും, അവ യാഥാർത്ഥം ആണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. .മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങള് അല്പം സങ്കീര്ണമായ അവസ്ഥയില് ആയിരിക്കും ഈ മാസം മുഴുവനും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസത്തിന്റെ അധിക ദിവസവും ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതാണ് ങ്ങും. ഈ നീക്കം നിങ്ങളുടെ ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള വെല്ലുവിളികളെ കാണിക്കുന്നു. അതിനാൽ ഈ ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ടീമുകളിൽ ചേരാനുള്ള തീരുമാന ങ്ങൾ ഉണ്ടാകും. ഇവയിൽ സാവധാനം പാലിക്കണം. ടീം ചർച്ചകളിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികൾ യൂഗോത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും ഉള്ള പല ജോലികളും ഉണ്ടായേക്കും. അവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടതായി വരുന്നതാണ്. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള് ഈ ആഴ്ച മുതല് കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല് ചര്ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്‌സ്, ഇന്ഷുറന്‌സ് , പി. എഫ്, എന്നിവയില് നിന്നുള്ള ഒത്തു തീര്പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്ക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം കൂടുതൽ ദിവസവും ബുധൻ തന്റെ വക്ര ഗതിയിൽ ആയിരിക്കും. . ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തിൽ ശക്തമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ് സംബന്ധമായ ചർച്ചകൾ ഉണ്ടാകുന്നതാണ്. ഉള്ള തീരുമാനം അല്പം വൈകിപ്പിക്കാൻ സാധിക്കും എങ്കിൽ നല്ലതാണ്. ബന്ധുക്കളുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. വീടിനുള്ളിൽ സീരിയസ് ചർച്ചകളും തർക്കങ്ങളും പ്രതീക്ഷിക്കുക, വീട്ടിൽ നിന്നുള്ള യാത്രകൾ, മുതിർന്നവരുടെ ആരോഗ്യത്തിൽ ഉള്ള ആശങ്ക എന്നിവയും ഉണ്ടാകും. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങള് ഈ അവസരം നല്ലതല്ല . നിലവില് ഉള്ള ജോലികളില് റീ വര്ക്കുകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, പുതിയ ബിസിനസ് ബിസിനസ് ബന്ധം എന്നിവയും ഈ മാസം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ നിങ്ങളുടെ മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ വക്ര ഗതിയിൽ ഈ മാസം തുടരുന്നതാണ് . അതിനാൽ യാത്രകളിൽ ഉള്ള തടസം പ്രതീക്ഷിക്കുക, പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സഹോദരങ്ങളുമായുള്ള തർക്കങ്ങളും ഈ മാസം മുഴുവൻ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകളും പ്രതീക്ഷിക്കുക. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകുന്നതാണ്. ഇവയെല്ലാം തന്നെ തടസം ഉണ്ടാകാൻ ഉള്ള സാധ്യത വളരെ അധികമാണ്. . ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള് തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില് ഉള്ള ജോലിയില് കൂടുതല് ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന് പ്രതീക്ഷിക്കാം. ജോലിയിൽ ചില പ്രോജെക്ട്കട്ടുകൾ പൂർത്തീകരിക്കേണ്ടി വരുന്നതാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസത്തിന്റെ അധിക ദിവസവും ബുധൻ വക്ര ഗതിയിലായിരിക്കും നീങ്ങുക അതിനാൽ ദീർഘ കാലം സാമ്പത്തികമായ വെല്ലുവിളികൾ ഉണ്ടാകും . നിങ്ങളുടെ സാമ്പത്തിക പ്ലാനിങ്ങുകൾ ഉടച്ചു വാർക്കേണ്ട അവസ്ഥയാണ്. പക്ഷെ അശ്രദ്ധമായ പ്ലാനുകൾ നടപ്പിലാക്കുന്ന അവസ്ഥയാണ് താനും. ജോലിയിലും പ്രകടമായ വ്യത്യാസങ്ങൾ ഈ മാസം ഉണ്ടാകും. രണ്ടാം ഭാവം ഏതെങ്കിലും രീതിൽ സ്വാധീനിക്കപ്പെടുമ്പോൾ ജോലിയിൽ ആ നീക്കം മാറ്റങ്ങൾ കൊണ്ട് വരുന്നതാണ്. പുതിയ സുഹൃദ് ബന്ധങ്ങള്, നിലവില് ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്, ടെക്‌നിക്കല് രംഗത്ത് നിന്നുള്ള ജോലികള്, ഈ മേഖലയില് നിന്നുള്ള അവസരങ്ങള്, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികള്, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്ട്രത്തി ജീവിതത്തിനു ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. പുതിയ തുടക്കങ്ങൾ ഉണ്ടാകാം പക്ഷെ ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ പല വിധ തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പൂർവ കാലത് നിന്നുള്ള വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന സമയമാണ്. പക്ഷെ അവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട ആവശ്യ0 ഇല്ല. നിങ്ങളുടെ ബിസിനസ് /വ്യക്തി ബന്ധങ്ങളിലും, പല രീതിയിൽ ഉള്ള വ്യതിയാനം സംഭവിക്കാം. . മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റു ഡീലുകൾ, , വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ നിങ്ങളുടെ മാനസികമായ വെല്ലു വിളികളെ ബുധൻ വിപരീത രീതിയിൽ ഈ അവസരം സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനം നിങ്ങളുടെ ജോലി സ്ഥലത്തും ദൃശ്യമാകും. ജോലിയിൽ പല തരത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. റിസേർച് രംഗത് നിന്നുള്ള ജോലിയിൽ താല്പര്യം വർധിക്കുന്നതാണ്. ജോലി സ്ഥലത്തു യാതൊരു റിസ്‌കും എടുക്കാൻ പാടുള്ളതല്ല . ബുധൻ വക്ര ഗതിയിൽ ഈ അവസരം യാത്ര ചെയ്യുമ്പോൾ പല തരത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകാം. മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP