Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

സ്വന്തം ലേഖകൻ

മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം നേതൃത്വത്തിൽ മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന രണ്ടാഴ്ച നീണ്ട് നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനു തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഹിലാൽ ഹോസ്പിറ്റലിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഐമാക്ക് ബഹറിൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നിർവ്വഹിച്ചു.

മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീഖ്, മുൻ പ്രസിഡന്റ് അനസ് റഹിം, ഹോസ്പിറ്റൽ പ്രതിനിധികളായ ഗിരീഷ്, ജിജോ എബ്രഹാം ,mms ജോ.സെക്രട്ടറി ലത്തീഫ് കോളിക്കൽ, സജീവൻ വടകര, മുജീബ് വെളിയൻകോട്, എന്നിവർ സംസാരിച്ചു, ട്രഷറർ അബ്ദുൽ റഹുമൻ നന്ദി പറഞ്ഞു. ഫെബ്രുവരി 14 വരെ ആണ് ക്യാമ്പ്.ടോട്ടൽ കോളസ്‌ട്രോൾ,ബ്ലേഡ് ഷുഗർ,ബിപി*, *കിഡ്‌നി സ്‌ക്രീനിങ് തുടങ്ങിയ ടെസ്റ്റുകൾ ആണ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP