Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗ്രീൻ വില്ലേജ് നിർമ്മാണ ഉത്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവ്വഹിച്ചു

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗ്രീൻ വില്ലേജ് നിർമ്മാണ ഉത്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കോട്ടയം :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗ്രീൻ വില്ലേജ് പ്രോജക്ടിന്റെ ഉത്ഘാടന കർമ്മം മോൻസ് ജോസഫ് എം എൽ എ നിർവ്വഹിച്ചു .ജനുവരി 27 ന് പാലാ കടപ്ലാമറ്റത്തു നടന്ന ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള അദ്ധ്യക്ഷത വഹിച്ചു.

തദവസരത്തിൽ, ജോസ്മോൻ മുണ്ടക്കൽ , കല്ലൂപുര, സി മൈക്കിൾ , തോമസ് കീപ്പുര , ബിൻസി തോമസ് , ലൂസി ജോർജ് , ബിൻസി സേവിയോ , ബീന പുളിക്കൻ , ബോബി മാത്യു , എന്നീ വിശിഷ്ട വ്യക്തികളായ ജനപ്രതിനിധികലും , ബഹുമാന്യ മാറിടം പള്ളി വികാരി ഫാദർ ജോമി പതീപറമ്പിൽ , ഫാദർ മൈക്കൽ വെട്ടുകാട്ടിൽ ,ഗ്ലോബൽ വൈസ് പ്രെസിഡന്റ് ടി പി വിജയൻ ,അഡ്വ :ശിവൻ മഠത്തിൽ ,അമേരിക്ക റീജിയൻ ചെയർ മാൻ ഹരി നമ്പൂതിരി ,ഇന്ത്യ റീജിയൻ ചെയർ മാൻ ഡോ :നടക്കൽ ശശി , പ്രഡിഡന്റ് പി എൻ രവി , ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരൻ , ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് സലീന മോഹൻ ,വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ജോസ് പുതുക്കാടൻ , ഗ്ലോബൽ വില്ലേജ് ട്രെഷറർ സുജിത് ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു

ഡബ്ലുഎംസിയുടെ അഭിമാന പ്രൊജക്റ്റ് എന്ന നിലയിൽ ''ഗ്ലോബൽ ഗ്രീൻ വില്ലജ്'' പാലക്കടുത്തു പ്രകൃതിരമണീയമായ കടപ്ലാമറ്റം ഗ്രാമനിറുകയിൽ, ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജോണി കുരുവിള സംഭാവനയായീ നൽകിയ ഒരേക്കർ അഞ്ചു സെന്റ് സ്ഥലത്തു ഗ്രാമാന്തരീക്ഷത്തെ നിറയെ ചേർത്തുപിടിച്ചുകൊണ്ടു പ്ലാൻ ചെയ്തു എട്ട് മാസംകൊണ്ട് നിർമ്മിക്കപ്പെടുന്ന ഇരുപത്തഞ്ചു വീടുകളും കമ്മ്യൂണിറ്റി ഹാളും അടങ്ങുന്ന സമുച്ചയം ആണ് .

വീടൊന്നിന് 7 ലക്ഷം രൂപ ചെലവുവരുന്ന ഈ പദ്ധതി ശ്രീ ജോണി കുരുവിള (ചെയർമാൻ ) ടി കെ വിജയൻ ( പ്രസിഡന്റ്),ശ്രീ ടി പി വിജയൻ (സെക്രട്ടറി), ശ്രീജിത് ശ്രീനിവാസൻ ( ട്രഷറർ) , വര്ഗീസ് പനയ്ക്കൽ (വൈസ് ചെയർമാൻ),ശ്രീ എസ് കെ ചെറിയാൻ (വൈസ് പ്രസിഡന്റ് )എന്നുവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് നിര്മാണപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് . കെട്ടിട നിർമ്മാണ രംഗത്ത് പ്രാവീണ്യനായ പി എൻ രവി ശാസ്ത്രിയ - സാങ്കേതിക വശങ്ങൾക്കു ശ്രദ്ധ നൽകുമ്പോൾ , ഹരി നമ്പൂതിരി , പി ആർ ഓ & മീഡിയ പ്രവർത്തനങ്ങൾകു ഉത്തരവാദിത്വം നൽകുന്നു .
ഡോക്ടർ എ വി അനൂപ് , ഐസക്ക് പട്ടാണിപ്പറമ്പിൽ എന്നിവർ പ്രോജക്ടിന്റെ പ്രധാന പേട്രൺ എന്നസ്ഥാനമലങ്കരിക്കുന്നു !

കൂടാതെ,സി യൂ മത്തായി ഗ്ലോബൽ കൺവീനർ ആയും സർവ്വശ്രീ പോൾ പരപ്പിള്ളി , ജെയിംസ് കൂടൽ , ബേബി മാത്യു സോമതീരം , ചാൾസ് പോൾ , കെ എസ് എബ്രഹാം , രവീന്ദ്രൻ , രാജീവ് നായർ , ജോസഫ് കില്ലിയൻ, ഷാജി മാത്യു , തങ്കമണി ദിവാകരൻ , തങ്കം അരവിന്ദ് , അഡ്വക്കേറ്റ് ശിവൻ മഠത്തിൽ എന്നിവർ റീജിയണൽ കൺവീനർമാരായും സേവനം നൽകുന്നു . ഡോക്ടർ നടക്കൽ ശശി പ്രോജെക്ടിലുൾപ്പെടുത്തിയിട്ടുള്ള സ്‌കിൽ ഡെവലൊപ്‌മെന്റ് സെന്റർ കോർഡിനേറ്റർ ചുമതല നിർവഹിക്കും . ഗ്രീൻ വില്ലേജ് പ്രോജക്ടിന്റെ സ്‌പോൺസമാർ ശ്ര ജെയിംസ് കൂടൽ,എസ കെ ചെറിയാൻ (ഹ്യൂസ്റ്റൺ )ഡോക്ടർ എ വി അനൂപ് (ചെന്നൈ ),ഡോ :ഷിബു സാമുവേൽ(ഡാളസ് ) ബേബി മാത്യു സോമതീരം(തിരുവനന്തപുരം ),പോൾ പാറപ്പള്ളി (മുംബൈ ),തോമസ് അരുൾ (ഗോവ) , ഷാജി ബേബി ജോൺ , സി പി രാധാകൃഷ്ണൻ , ശ്രീ ടി കെ വിജയൻ ( ഒമാൻ ), എബ്രഹാം ( ഒമാൻ ), ഡോക്ടർ മനോജ് ( ഒമാൻ ), ഒമാൻ പ്രൊവിൻസ് , ദുബായ് പ്രൊവിൻസ് , അൽ-ഐൻ പ്രൊവിൻസ് , അബുദാബി പ്രൊവിൻസ് , ഖത്തർ പ്രൊവിൻസ് , ഡാളസ് പ്രൊവിൻസ് , ന്യൂ ജേഴ്സി പ്രൊവിൻസ് , ന്യൂയോർക്ക് പ്രൊവിൻസ്, ഹ്യൂസ്റ്റൺ പ്രൊവിൻസ് , ചെന്നൈ പ്രൊവിൻസ്, മുംബൈ പ്രൊവിൻസ്, ഫാർ ഈസ്റ്റ് റീജിയൻ, യൂറോപ്പ് റീജിയൻ, കേരള പ്രൊവിൻസെസ് , ഗ്ലോബൽ വിമെൻസ് ഫോറം എന്നിവരാണ്

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഗ്ലോബൽ റീജിയൻ പ്രൊവിൻസ് നേതാക്കൾ സൂമിലൂടെ പരിപാടികളിൽ പങ്കെടുത്തു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP