Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കും; എൽഐസിയിലും പൊതു ഓഹരി വിൽപ്പന; ലക്ഷ്യമിടുന്നത് 1.75 ലക്ഷം കോടി; തുറമുഖ വികസനത്തിനും സ്വകാര്യ പങ്കാളിത്തം; വൻകിട തുറമുഖത്ത് കൂടുതൽ വിദേശ നിക്ഷേപവും; സൗജന്യ ഗ്യാസ് വിതരണത്തിൽ ഒരു കോടി കുടുംബങ്ങൾ കൂടി; ഓഹരി വിപണിയുടെ പ്രതീക്ഷ തെറ്റിക്കാതെ ബജറ്റ്

രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കും; എൽഐസിയിലും പൊതു ഓഹരി വിൽപ്പന; ലക്ഷ്യമിടുന്നത് 1.75 ലക്ഷം കോടി; തുറമുഖ വികസനത്തിനും സ്വകാര്യ പങ്കാളിത്തം; വൻകിട തുറമുഖത്ത് കൂടുതൽ വിദേശ നിക്ഷേപവും; സൗജന്യ ഗ്യാസ് വിതരണത്തിൽ ഒരു കോടി കുടുംബങ്ങൾ കൂടി; ഓഹരി വിപണിയുടെ പ്രതീക്ഷ തെറ്റിക്കാതെ ബജറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഓഹരി വിൽപ്പനയിലൂടെ ഫണ്ട് കണ്ടെത്താൻ കേന്ദ്ര സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിലും ഓഹരി വിറ്റഴിക്കൽ നയം തുടരും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 1.75 ലക്ഷം കോടി സമാഹരിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കും. എൽഐസി പൊതുഓഹരി വിൽപ്പന നടത്തും. ഓഹരി വിപണിക്ക് ഇത് കൂടുതൽ കരുത്താകും. തുറമുഖ വികസനങ്ങൾക്ക് കൂടുതൽ സ്വകാര്യവത്കരണം പ്രഖ്യാപിച്ചു. വൻകിട തുറമുഖങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപം സ്വീകരിക്കും.

ഇതിനൊപ്പം ഉജ്വല പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തുമെന്നും സൗജന്യ എൽപിജി വിതരണം വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകളെ കൂടി ഉൾപ്പെടുത്തും. വാഹന നയത്തിലും സമൂല മാറ്റം വരും. വാണിജ്യ വാഹനങ്ങൾക്ക് അനുമതി 15 വർഷത്തേക്ക് ആക്കും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷം ഉപയോഗ അനുമതിയുണ്ടാകും. ഏഴ് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തും.

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി നിക്ഷേപകർ സജീവമായിരുന്നു. ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങുംമുമ്പെ ഓഹരി വിപണിയിൽ മുന്നേറ്റം ദൃശ്യമാകുകയും ചെയ്തു. തുടർച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയിൽ നേട്ടം. ഓഹരി വിറ്റഴിക്കൽ പ്രഖ്യാപനം വിപണിക്ക് താങ്ങാകുമെന്നാണ് പ്രതീക്ഷ. ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്‌സി, ഗെയിൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോവിഡ് വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ വിവിധ സെക്ടറുകൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ ഓഹരിയിൽ സജീവമാകുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ ഊന്നൽ കൊടുത്തിട്ടുണ്ട്. ഇതും ഓഹരി വിപണയെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. എങങനേയും സാമ്പത്തികാവസ്ഥ മുന്നോട്ടെത്തിക്കുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് അടിസ്ഥാന സൗകര്യ മേഖലയിലെ വികസനങ്ങൾ. ഇതിലൂടെ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങളും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്. തുറമുഖ മേഖലയിലെ വിദേശ നിക്ഷേപവും മെട്രോ വികസനങ്ങളും റോഡ് നിർമ്മാണവും എല്ലാം നിക്ഷേപകർക്ക് ആവേശമാണ്.

പ്രതിസന്ധി കാലത്താണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതതെന്നും ലോക്ക്ഡൗൺ കാലത്തെ കേന്ദ്രസർക്കാർ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്തിയെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും വെല്ലുവിളികളും എടുത്തു പറഞ്ഞായിരുന്നു ബജറ്റവതരണം തുടങ്ങിയത്. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായമായെന്നും പ്രതിസന്ധിയിൽ നിന്നും കരകയറാൻ ആത്മനിർഭർ ഭാരത് സഹായിച്ചെന്നും പറഞ്ഞു. സാമ്പത്തീക മേഖലയിൽ ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. എന്നാൽ സർക്കാർ നടപടികൾ സഹായകരമായി. കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും.ഗരീബ് യോജന പോലെയുള്ള പദ്ധതികൾ ഗുണകരമായി. ലോക്ഡൗൺ കാലത്തെ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്താനായി.

കോവിഡ് വാക്സിൻ വികസിപ്പിച്ചത് രാജ്യത്തിന്റെ നേട്ടം. ശാസ്ത്രജ്ഞർക്ക് ധനമന്ത്രി നന്ദി പറഞ്ഞു. 80 കോടിയോളം പേർക്ക് ഭക്ഷ്യധാന്യം എത്തിക്കാനായി. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം പ്രോ്ത്സാഹിപ്പിക്കുമെന്നും ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP