Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറച്ചു; മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജയിച്ചെന്നും പ്രഖ്യാപനം; രണ്ട് വാക്‌സിനുകൾ കൂടി ഉടൻ എത്തും; ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിച്ചതും ഗുണമായി; ഇത് ആദ്യ പേപ്പർ രഹിത ബജറ്റ്; ടാബിൽ നോക്കി പ്രസംഗം വായിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ; കർഷക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും

കോവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറച്ചു; മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജയിച്ചെന്നും പ്രഖ്യാപനം; രണ്ട് വാക്‌സിനുകൾ കൂടി ഉടൻ എത്തും; ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിച്ചതും ഗുണമായി; ഇത് ആദ്യ പേപ്പർ രഹിത ബജറ്റ്; ടാബിൽ നോക്കി പ്രസംഗം വായിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ; കർഷക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങി. അവതരിപ്പിക്കുക പൂർണമായും പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റ് അടങ്ങിയ ഇന്ത്യൻ നിർമ്മിത ടാബുമായാണ് ധനമന്ത്രി പാർലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആണ്. ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നു. ഇതിന് ശേഷമാണ് അവതരണം തുടങ്ങിയത്.

ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. കർഷക നിയമം ഉയർത്തിയാണ് ഇത്. ഇത് വകവയ്ക്കാതെ നിർമ്മലാ സീതാരാമൻ അതവരണം തുടങ്ങി. ആഗോള സമ്പദ് വ്യവസ്ഥ തകർന്നപ്പോഴും രാജ്യം പിടിച്ചു നിന്നുവെന്നും കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും പണം എത്തിച്ചെന്നും ധനമന്ത്രി ആമുഖമായി അവകാശപ്പെട്ടു. കോവിഡ് പോരാട്ടത്തിൽ ജയിച്ചുവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. രണ്ട് വാക്‌സിനുകൾ കൂടി കോവിഡിനെ പ്രതിരോധിക്കാൻ ഉടൻ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയെ വളർച്ചയിലേക്കാണ് നയിക്കാനാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാലത്തെ കേന്ദ്ര സർക്കാർ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായമായി. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്മ നിർഭർ ഭാരത് സഹായിച്ചുവെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ ആദ്യ ഡിജിറ്റൽ ബഡ്ജറ്റാണിത്. സാമ്പത്തികരംഗത്തെ ഉയർച്ചയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.കോവിഡ് വാക്സിൻ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിക്കാനായി. കോവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ബജറ്റ് വിവരങ്ങൾ പ്രത്യേകം വികസിപ്പിച്ച ആപ്പിൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. രോഗബാധിതമായ സമ്പദ് വ്യവസ്ഥയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ് ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്ക് വായ്പാ രംഗം എന്നിവ ആവശ്യാനുസരണം പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയാണ് ബജറ്റ് അവതരണമെന്നാണ് നിർമ്മലാ സീതാരാമൻ. കോവിഡ് മഹാമാരി സൃഷ്ടിച്ച മുൻപെങ്ങുമില്ലാത്ത പ്രതിസന്ധികളെ തുടർന്ന് മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകാനാണ് ശ്രമം.

സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ബജറ്റും എന്നാണ് അവകാശ വാദം. 2021-22 സാമ്പത്തിക വർഷത്തെ യഥാർഥ വളർച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് ബജറ്റിനു മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തികസർവേ ചൂണ്ടിക്കാട്ടിയത്.

കോവിഡ് പ്രതിസന്ധികൾക്കിടയിലും കാർഷികമേഖലയിൽ 3.4 ശതമാനം വളർച്ചയുണ്ടായെന്നും സർവെ വ്യക്തമാക്കുന്നു. മൊറട്ടോറിയം അവസാനിച്ചാൽ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്നും സർവെ നിർദേശിച്ചിരുന്നു. വായ്പകൾ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സർവെ ചൂണ്ടിക്കാണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP