Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാക്ടർ റാലിക്കിടെ കർഷകനായ നവ്രീത് സിംഗിന്റെ മരണം; ഡൽഹി പൊലീസിന്റെ വാദം തള്ളിയ കുടുംബത്തിന്റെ പ്രതികരണം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ട്വീറ്റ് ചെയ്തു; 'ദ വയർ' എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്

ട്രാക്ടർ റാലിക്കിടെ കർഷകനായ നവ്രീത് സിംഗിന്റെ മരണം; ഡൽഹി പൊലീസിന്റെ വാദം തള്ളിയ കുടുംബത്തിന്റെ പ്രതികരണം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ട്വീറ്റ് ചെയ്തു; 'ദ വയർ' എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ദി വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട് ദ വയറിൽ പ്രസിദ്ധീകരിച്ച ലേഖനം സിദ്ധാർത്ഥ് വരദരാജൻ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പ്രകോപനപരമാണെന്ന് ആരോപിച്ചാണ് യു. പി പൊലീസ് കേസെടുത്തത്.

പൊലീസ് വെടിവെയ്പിൽ മരിച്ച കർഷകനായ നവ്രീത് സിംഗിന്റെ കുടുംബത്തിന്റെ പ്രതികരണം അടങ്ങിയതായിരുന്നു വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. കർഷകനായ നവരീത് ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്ന പൊലീസിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് കുടുംബത്തിന്റെ പ്രതികരണം.

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 ബി, 505 (2) എന്നീ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ ചുമത്തിയിരിക്കുന്നത്. ഉത്തർ പ്രദേശിലെ റാംപൂർ സ്വദേശിയായ സഞ്ജു തുരാഹ എന്നയാളാണ് സിദ്ധാർത്ഥിനെതിരെ പരാതി നൽകിയതെന്നാണ് വിവരം.

Hardeep Singh Dibdiba, grandfather of the youth killed in tractor parade, levels a sensational charge-that a doctor who was part of the autopsy told him a bullet caused the injuries 'but my hands are tied'. @IsmatAraa has the story https://t.co/ulMIDPbLPq via @thewire_in

- Siddharth (@svaradarajan) January 30, 2021

പൊതുജന വികാരത്തെ വ്രണപ്പെടുത്തി അക്രമമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സിദ്ധാർത്ഥ് പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചിതിലൂടെ ഉദ്ദേശിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

നേരത്തെ കർഷകന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിയിൽ പോസ്റ്റുകൾ പങ്കുവെച്ച എം. പി ശശി തരൂർ, മാധ്യമപ്രവർത്തകരായ വിനോദ് കെ ജോസ്, രജ്ദീപ് സർദേശായി തുടങ്ങി എട്ടുപേർക്കെതിരെയും യു.പി പൊലീസ് രാജ്യദ്രോഹകുറ്റമടക്കം ആരോപിച്ച് കേസെടുത്തിരുന്നു.ഉത്തർപ്രദേശിന് പുറമെ ഹരിയാന, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നും ഇവർക്കെതിരെ കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP