Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇന്ത്യ എന്നാൽ രാജ്യമോ ഭൂപ്രദേശമോ എന്നതിനെക്കാൾ വിശാലമായ ഒന്ന്'; 'ഭാരതത്തെക്കുറിച്ച് അറിയുന്നവർക്ക് അത് മനസിലാകും'; 'പ്രബുദ്ധ ഭാരത' പ്രസിദ്ധീകരണത്തിന്റെ 125-ാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി

'ഇന്ത്യ എന്നാൽ രാജ്യമോ ഭൂപ്രദേശമോ എന്നതിനെക്കാൾ വിശാലമായ ഒന്ന്'; 'ഭാരതത്തെക്കുറിച്ച് അറിയുന്നവർക്ക് അത് മനസിലാകും'; 'പ്രബുദ്ധ ഭാരത' പ്രസിദ്ധീകരണത്തിന്റെ 125-ാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയെന്നാൽ രാജ്യമോ ഭൂപ്രദേശമോ എന്നതിനെക്കാൾ വളരെ വിശാലമായ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തെക്കുറിച്ച് അറിയുന്നവർക്ക് അത് മനസിലാകും. ഉദ്ബുദ്ധമായ ഇന്ത്യയെ സൃഷ്ടിക്കാനാണ് സ്വാമി വിവേകാനന്ദൻ ആഗ്രഹിച്ചത്. ഇന്ത്യയുടെ ആത്മാവ് എന്തെന്ന് വ്യക്തമാക്കാനാണ് സ്വാമി വിവേകാനന്ദൻ പ്രസിദ്ധീകരണത്തിന് 'പ്രബുദ്ധ ഭാരത' എന്ന പേര് നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാമി വിവേകാനനന്ദൻ തുടങ്ങിയ 'പ്രബുദ്ധ ഭാരത' എന്ന പ്രസിദ്ധീകരണത്തിന്റെ 125-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി..ഭാരതത്തെ മനസിലാക്കിയിട്ടുള്ളവർക്ക് ഇന്ത്യ എന്നത് ഒരു രാജ്യമോ ഭൂപ്രദേശമോ എന്നതിനെക്കാൾ വിശാലമായ ഒന്നാണെന്ന് വ്യക്തമാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

നൂറ്റാണ്ടുകളായി ജനങ്ങൾ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന സാംസ്‌കാരിക ബോധം എന്ന നിലയിലാണ് സ്വാമി വിവേകാനന്ദൻ ഇന്ത്യയെ കണ്ടത്. ഓരോ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന സാഹചര്യത്തിലും പ്രതികൂലമായ പ്രവചനങ്ങൾ പലതും വരുന്നുവെങ്കിലും ഇന്ത്യമാത്രം കൂടുതൽ ശക്തമായി മുന്നോട്ടു വരുന്നതാണ് കാണാൻ കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Swami Vivekananda saw India as a cultural consciounsess that has been living & breathing for centuries, an India that only emerges stronger after every challenge despite contrary predictions. He wanted to make India 'Prabuddha' or awakened: PM Narendra Modi https://t.co/GG1vieQm9G
- ANI (@ANI) January 31, 2021

ഉത്തരാഖണ്ഡിൽ അദ്വൈത ആശ്രമമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്വാമി വിവേകാനനന്ദൻ 1896 ൽ തുടങ്ങിയ മാസികയാണ് പ്രബുദ്ധ ഭാരത. സാംസ്‌കാരികവും ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായ ലേഖനങ്ങളാണ് മാസികയിൽ ഉൾക്കൊള്ളിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP