Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടു;ഗാനരംഗത്തെ പുതിയ രീതികൾ വ്യത്യസ്തമാണ്, ടെക്‌നോളജിയുടെ വളർച്ച റെക്കോഡിങ് രീതിയിൽ കാര്യമായ മാറ്റം വരുത്തി; പത്മപുരസ്‌കാര വേളയിൽ കെ എസ് ചിത്ര മനസ്സുതുറക്കുന്നു; അടുത്ത കാലത്തായി ലഭിക്കുന്നത് ദുഃഖഗാനങ്ങളോ ഭക്തിഗാനങ്ങളോ മാത്രമെന്നും ചിത്ര

പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടു;ഗാനരംഗത്തെ പുതിയ രീതികൾ വ്യത്യസ്തമാണ്, ടെക്‌നോളജിയുടെ വളർച്ച റെക്കോഡിങ് രീതിയിൽ കാര്യമായ മാറ്റം വരുത്തി; പത്മപുരസ്‌കാര വേളയിൽ കെ എസ് ചിത്ര മനസ്സുതുറക്കുന്നു; അടുത്ത കാലത്തായി ലഭിക്കുന്നത് ദുഃഖഗാനങ്ങളോ ഭക്തിഗാനങ്ങളോ മാത്രമെന്നും ചിത്ര

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫാസ്റ്റ് നമ്പറുകളോട് തനിക്ക് ഇഷ്ടക്കുറവൊന്നുമില്ലെന്നും എന്നാൽ ലഭിച്ചത് അധികവും മെല്ലഡികളാണെന്നും കെ എസ് ചിത്ര.അടുത്ത കാലത്തായി ദുഃഖഗാനങ്ങ ഭക്തിഗാനങ്ങളോ ആണ് പാടാൻ കിട്ടുന്നതെന്നും ചിത്ര പറഞ്ഞു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയ ഗായിക മനസ്സ്തുറന്നത്.പുതിയ പാട്ടുകളെക്കുറിച്ചും സിനിമാമേഖലയിലെ ഗാനരംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും ചിത്ര വാചാലയായി.

പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും നമ്മൾ പാടിയ ഒരു ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ചിത്ര പറഞ്ഞു.പാടിയ പാട്ടുകളുടെ സി.ഡി റിലീസ് ചെയ്യുന്ന വിവരം മറ്റാരെങ്കിലും പറഞ്ഞ് വേണം പലപ്പോഴും അറിയാൻ. മുൻപെല്ലാം കാസറ്റുകളുടേയും സി.ഡികളുടേയുമെല്ലാം കോപ്പി എത്തിച്ചു നൽകുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.റേഡിയോയിൽ പാട്ടുകേൾക്കുമ്പോൾ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാർക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകൾ ആര് പാടിയതാണെന്ന് അറിയാൻ പ്രയാസമാണ്.

ഗാനരംഗത്തെ പുതിയ രീതികൾ വ്യത്യസ്തമാണെന്നും പഴയതിൽ നിന്നും കുറേയധികം മാറിപോയെന്നും ചിത്ര പറയുന്നു.ഒരുപാട് പേർ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുൻപെല്ലാം പാട്ടുകൾ സൃഷ്ടിച്ചിരുന്നത്. ടെക്‌നോളജിയുടെ വളർച്ച റെക്കോഡിങ് രീതിയിൽ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂർണമായി ഒരു സമയം റെക്കോർഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകൾ സൃഷ്ടിക്കുന്നത്, ചിത്ര പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP