Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാർത്ഥികൾക്ക് ഇനി കിറ്റിന് പകരം കൂപ്പൺ; സപ്ലൈകോയിൽ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം; കൂപ്പൺ സംവിധാനം ഒരുക്കിയത് ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാർത്ഥികൾക്കുള്ള കിറ്റ് കൂടി തയ്യാറാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ട്

വിദ്യാർത്ഥികൾക്ക് ഇനി കിറ്റിന് പകരം കൂപ്പൺ; സപ്ലൈകോയിൽ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം; കൂപ്പൺ സംവിധാനം ഒരുക്കിയത് ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാർത്ഥികൾക്കുള്ള കിറ്റ് കൂടി തയ്യാറാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത്തവണ ഭഷ്യക്കിറ്റുകൾക്ക് പകരം നൽകുക കൂപ്പണുകൾ. 2020 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള ഭക്ഷ്യവിഹിതം കൂപ്പണുകളായി വിദ്യാർത്ഥികൾക്ക് നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യത്തിൽ റേഷൻ കാർഡുടമകൾക്കായി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാർത്ഥികൾക്കുള്ള കിറ്റ് കൂടി തയ്യാറാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കൂപ്പൺ സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്. കൂപ്പണുകൾ ഉടൻ സ്‌കൂളുകളിലെത്തിക്കും.

കൂപ്പണുകളുമായി രക്ഷിതാക്കൾക്ക് സപ്ലൈകോ ശാലയിൽ പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാം. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 27 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രയോജനം ലഭിക്കും. സപ്ലൈകോയുമായുള്ള ധാരണ പ്രകാരം കൂപ്പൺ തുകയുടെ 4.07% മുതൽ 4.87% വരെ തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഇതോടെ പ്രീ പ്രൈമറി, പ്രൈമറി കുട്ടികൾക്കുള്ള ഭക്ഷ്യ അലവൻസ് 300 രൂപയായി ഉയർന്നു. അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 500 രൂപയ്ക്കും സാധനം വാങ്ങാം.കൂപ്പണുകളുടെ സുരക്ഷിതത്വത്തിന് റേഷൻ കാർഡിന്റെ നമ്പർ സ്‌കൂൾ തലത്തിൽ കൂപ്പണിൽ രേഖപ്പെടുത്തണം. ഭക്ഷ്യവസ്തുക്കൾ നൽകുമ്പോൾ കൂപ്പൺ നമ്പർ റേഷൻ കാർഡിൽ രേഖപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP