Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

‘പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ; ട്രോളന്മാർക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് തോന്നി'; നയം വ്യക്തമാക്കി ബോബി ചെമ്മണ്ണൂർ

‘പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ; ട്രോളന്മാർക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് തോന്നി'; നയം വ്യക്തമാക്കി ബോബി ചെമ്മണ്ണൂർ

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയ ട്രോളുകളിൽ നിലവിലെ സൂപ്പർസ്റ്റാറാണ് ബോബി ചെമ്മണ്ണൂർ. മറഡോണയെ കേരളത്തിൽ എത്തിച്ച് നിയന്ത്രിക്കാൻ കഴിയാതെ പുലിവാല് പിടിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇഷ്ടതാരമാകുന്നത്. ഹാസ്യ താരം സലിം കുമാറിനൊപ്പമുള്ള സ്വീകാര്യത സ്വന്തം പ്രവർത്തികൾ വഴി ബോബി ചെമ്മണ്ണൂരും നേടിയിട്ടുണ്ട്. പത്മപുരസ്‌ക്കാരം ലഭിക്കാനായി പ്രാഞ്ചിയേട്ടൻ സ്‌റ്റൈലിൽ നടത്തിയ നീക്കങ്ങൾ ട്രോളുകളിലെ ഇഷ്ടതാരമായി ബോബി ചെമ്മണ്ണൂരിനെ മാറ്റുകയും ചെയ്തു. ഇപ്പോഴിതാ, തനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ച് പറയുകയാണ് ബോബി ചെമ്മണ്ണൂർ എന്ന വ്യവസായി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

താനെന്തുപറഞ്ഞാലും ആളുകൾ തലങ്ങും വിലങ്ങും ട്രോളുമെന്നും അതൊരു സ്‌കോപ്പുള്ള സംഗതിയാണല്ലോയെന്ന് ചിന്തിച്ചുവെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ‘പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ, എന്നാൽപ്പിന്നെ ട്രോളന്മാർക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് തോന്നി. ആവശ്യക്കാർക്ക് കൊടുക്കുകയെന്നതാണ് നമ്മുടെ സന്തോഷം. കോവിഡ് കാലത്തെ സംസാരം കണ്ട് ഞാനൊരു കോമാളിയാണെന്ന് കുറേപ്പേർ വിശ്വസിച്ചു. എന്നാൽ കുറച്ചു കാലം ഈ സിനിമ കോമഡി ട്രാക്കിൽ പോകട്ടേയെന്ന് ഞാനും കരുതി അത്രേയുള്ളൂ’. ബോബി ചെമ്മണ്ണൂർ പറയുന്നു.

ലോക്ക്ഡൗൺ കാലത്താണ് പ്രശസ്തി വർധിച്ചതെന്നും ഇദ്ദേഹം പറയുന്നു. ‘ലോക്ക്ഡൗൺ കാലത്ത് തൃശ്ശൂർ ശോഭ സിറ്റിയിലെ വീട്ടിൽ വെറുതെ കുത്തിയിരിക്കുകയായിരുന്നു. ആദ്യത്തെ ആറുമാസം വീടിന് പുറത്തിറങ്ങിയതേയില്ല. ടി.വി കാണാനോ സോഷ്യൽ മീഡിയ തുറന്നുനോക്കാനോ വലിയ താൽപര്യമില്ലായിരുന്നു. വീട്ടിലിരിക്കുമ്പോൾ സോഷ്യൽമീഡിയ തമാശകളൊക്കെ കണ്ടു തുടങ്ങി. നമ്മുടെ നർമ്മബോധം പുറത്തുവന്നപ്പോൾ ചില പോസ്റ്റുകളിട്ടു. ചിലർക്കൊക്കെ മറുപടി പറഞ്ഞു.’ ബോബി ചെമ്മണ്ണൂർ പറയുന്നു.

ജീവിതത്തിൽ ഇതുവരെയായി ഇരുന്നൂറിലേറെ പുരസ്‌കാരങ്ങൾ ലഭിച്ചുവെന്നും അതിൽ ഏറ്റവും വിലപ്പെട്ടത് 812 കിലോമീറ്റർ ഓടിയതിന് കിട്ടിയ ഗിന്നസ് റെക്കോർഡ് ആണെന്നും തന്റെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമായി ലഭിച്ചതാണ് ആ ബഹുമതിയെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP