Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോഡ്‌സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആർഎസ്എസുകാരനും; രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർത്ഥ്

ഗോഡ്‌സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആർഎസ്എസുകാരനും; രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർത്ഥ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: നാഥുറാം ഗോഡ്‌സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആർഎസ്എസുകാരനുമാണെന്ന് നടൻ സിദ്ധാർത്ഥ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലാണ് നാഥുറാം ഗോഡ്‌സെക്കും ആർഎസ്എസ്സിനും എതിരെ സിദ്ധാർത്ഥ് രം​ഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

നാഥുറാമിന്റെ ഓർമ്മകളിലും, പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണമെന്നും സിദ്ധാർത്ഥ് പറഞ്ഞു. ‘ഗാന്ധിജി അമർ രഹേ’ എന്ന വാചകത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്. സിദ്ധാർത്ഥിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ആയിരത്തിലേറെ ആളുകളാണ് താരത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.

അതേസമയം നാഥുറാം ദേശസ്‌നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളും രംഗത്തെത്തി. രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആർ.എസ്.എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേർ മറുപടി നൽകി.

ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെക്കെതിരെയും സംഘപരിവാറിനെതിരെയും നേരത്തെയും രൂക്ഷനിലപാടുകളുമായി സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കെതിരെ ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയപ്പോൾ ശക്തമായ പ്രതികരണവുമായി സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. ബാബ്രി മസ്ജിദ് തകർത്ത കുറ്റകൃത്യത്തിന്റെ വക്താക്കൾ സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.

‘ഒരു കെട്ടിടം തകർത്ത് താറുമാറാക്കിയ വിഡ്ഢികളായ തെമ്മാടിക്കൂട്ടത്തെ നമ്മൾ സ്നേഹിക്കുകയും ആഘോഷിക്കുകയും നീതിന്യായപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ ക്രൂരമായ കുറ്റകൃത്യത്തിന്റെ വക്താക്കളാണ് ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്ത് പ്രഭാഷണം നടത്തുന്നത്. വിരോധഭാസം പോലും ഇവിടെ മലക്കംമറിയുകയാണ്. വിയോജിപ്പ് ദേശസ്നേഹമാണ്. ജയ് ശ്രീറാം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP