Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു; തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ചടങ്ങുകൾ നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സുരാജും കനി കുസൃതിയും

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു; തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ചടങ്ങുകൾ നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സുരാജും കനി കുസൃതിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവർ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകൻ മധു സി നാരായണൻ ഏറ്റുവാങ്ങി.

സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ നിവിൻ പോളി, അന്ന ബെൻ, പ്രിയംവദ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി 53 അവാർഡുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. മന്ത്രി എ കെ ബാലൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ സി ഡാനിയേൽ അവാർഡും വിതരണം ചെയ്തു.

ഒക്ടോബർ 13നായിരുന്നു 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം.

അവാർഡുകളുടെ പൂർണപട്ടിക:

മികച്ച ചിത്രം: വാസന്തി, സംവിധാനം: റഹ്മാൻ സഹോദരന്മാർ (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ)
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചീര, സംവിധാനം: മനോജ് കാന
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം: ജല്ലിക്കട്ട്
മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രങ്ങൾ: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി
മികച്ച നടി: കനി കുസൃതി, ചിത്രം: ബിരിയാണി
മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ, ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച സ്വഭാവനടി: സ്വാസിക വിജയ്, ചിത്രം: വാസന്തി
മികച്ച ബാലനടൻ: വാസുദേവ് സജേഷ് മാരാർ, ചിത്രങ്ങൾ: കള്ളനോട്ടം, സുല്ല്
മികച്ച ബാലനടി: കാതറിൻ ബിജി, ചിത്രം: നാനി
മികച്ച കഥാകൃത്ത്: ഷാഹുൽ അലിയാർ, ചിത്രം: വരി, ദ സെൻറൻസ്
മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി നായർ, ചിത്രങ്ങൾ: ഇടം, കെഞ്ചീര
മികച്ച തിരക്കഥാകൃത്തുക്കൾ: റഹ്മാൻ സഹോദരന്മാർ
മികച്ച തിരക്കഥ അവലംബം: പി എസ് റഫീഖ്, ചിത്രം: തൊട്ടപ്പൻ
മികച്ച ഗാനരചയിതാവ്: സുജീഷ് ഹരി, ചിത്രം: സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, ഗാനം: പുലരിപ്പൂ പോലെ
മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം, ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച പശ്ചാത്തലസംഗീതം: അജിമൽ ഹസ്ബുള്ള, ചിത്രം: വൃത്താകൃതിയിലുള്ള ചതുരം
മികച്ച ഗായകൻ: നജിം അർഷാദ്, ഗാനം: ആത്മാവിലെ, ചിത്രം: കെട്ട്യോളാണ് എന്റെ മാലാഖ
മികച്ച ഗായിക: മധുശ്രീ നാരായണൻ, ഗാനം: പറയാതരികെ, ചിത്രം: കോളാമ്പി
മികച്ച ചിത്രസംയോജനം: കിരൺ ദാസ്, ചിത്രം: ഇഷ്ഖ്
മികച്ച കലാസംവിധാനം: ജോതിഷ് ശങ്കർ, ചിത്രങ്ങൾ: കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മികച്ച സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, ചിത്രം: നാനി
മികച്ച സൗണ്ട് മിക്സിങ്: കണ്ണൻ ഗണപതി, ജല്ലിക്കട്ട്
മികച്ച സൗണ്ട് ഡിസൈൻ: വിഷ്ണുഗോവിന്ദ്, ചിത്രം: ഉണ്ട, ശ്രീശങ്കർ ഗോപിനാഥ്, ചിത്രം: ഇഷ്ഖ്
മികച്ച ലാബ്/ കളറിസ്റ്റ്: ലിജു, ചിത്രം: ഇടം
മികച്ച മേക്കപ്പ് മാൻ: രഞ്ജിത്ത് അമ്പാടി, ചിത്രം: ഹെലൻ
മികച്ച വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ, ചിത്രം: കെഞ്ചീര
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: വിനീത്, ചിത്രങ്ങൾ: ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: ശ്രുതി രാമചന്ദ്രൻ, ചിത്രം: കമല
മികച്ച കോറിയോഗ്രാഫർ: 1. ബൃന്ദ, പ്രസന്ന സുജിത്ത്, ചിത്രം: മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം
മികച്ച കലാമൂല്യമുള്ള ജനപ്രിയചിത്രം: മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, നിർമ്മാതാക്കൾ: നസ്രിയ നസിം, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ
മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ചിത്രം: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മികച്ച കുട്ടികളുടെ ചിത്രം: നാനി, സംവിധായൻ: സംവിദ് ആനന്ദ്
മികച്ച വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസർ: സിദ്ധാർത്ഥ് പ്രിയദർശൻ, ചിത്രം: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

പ്രത്യേകപരാമർശം

മികച്ച നടൻ: നിവിൻ പോളി, ചിത്രം: മൂത്തോൻ
മികച്ച നടി: അന്ന ബെൻ, ചിത്രം: ഹെലൻ
മികച്ച നടി: പ്രിയംവദ കൃഷ്ണൻ, ചിത്രം: തൊട്ടപ്പൻ
ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP