Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാപ്പി വടി കൊണ്ട് തലയുടെ പിൻഭാഗത്ത് ആദ്യ പ്രഹരം; രണ്ടാമത്തെ പ്രഹരം മുഖത്ത് കണ്ണു ലക്ഷ്യമാക്കി; നെഞ്ചിലും വയറ്റിലും മാറി മാറി അടിച്ചു; എഴുന്നേറ്റു വന്നാലോ എന്ന ഭീതിയിൽ കാലും തല്ലിയൊടിച്ചു; കൃത്യം പൂർത്തിയാക്കിയ ശേഷം ചൂടു ചായ കുടിക്കാൻ ചായക്കടയിലേക്ക്; വേലംകുന്നേൽ സാജുവിനെ കണ്ണൻ കൊലപ്പെടുത്തിയത് അതിക്രൂരമായി

കാപ്പി വടി കൊണ്ട് തലയുടെ പിൻഭാഗത്ത് ആദ്യ പ്രഹരം; രണ്ടാമത്തെ പ്രഹരം മുഖത്ത് കണ്ണു ലക്ഷ്യമാക്കി; നെഞ്ചിലും വയറ്റിലും മാറി മാറി അടിച്ചു; എഴുന്നേറ്റു വന്നാലോ എന്ന ഭീതിയിൽ കാലും തല്ലിയൊടിച്ചു; കൃത്യം പൂർത്തിയാക്കിയ ശേഷം ചൂടു ചായ കുടിക്കാൻ ചായക്കടയിലേക്ക്; വേലംകുന്നേൽ സാജുവിനെ കണ്ണൻ കൊലപ്പെടുത്തിയത് അതിക്രൂരമായി

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ:തൂമ്പാക്കൈ വലിപ്പം തോന്നിക്കുന്നതും സാമാന്യം നീളമുള്ളതുമായ കാപ്പിയുടെ കമ്പുകൊണ്ട് തലയുടെ പിൻഭാഗത്ത് ആദ്യപ്രഹരം. തലയാട്ടിപൊട്ടി തലച്ചോർ പുറത്ത്.രണ്ടാമത്തെ അടി മുഖത്ത്. ഇടതുകണ്ണ് തവിടുപൊടി. മൂന്നുപല്ല് പുറത്തേയ്ക്ക് തെറിച്ചു.പിന്നെ വയറ്റിലും ്‌നെഞ്ചിലും മാറിമാറി അടിച്ചു.എഴുന്നേറ്റുവന്നാലോ എന്ന ഭീതിയിൽ കാലും തല്ലിയൊടിച്ചു.5 മിനിട്ടിനുള്ളിൽ കൃത്യം പൂർത്തിയാക്കി നേരംവെളുക്കും വരെ വിശ്രമം.പിന്നെ ചൂടൻ ചായകുടിക്കാൻ സമീപത്തെ ചായക്കടയിലേയ്ക്ക്. തൊടുപുഴ പടി കോടിക്കുളം ചെറുതോട്ടിൻകരയിൽ വേലംകുന്നേൽ സാജുവിനെ (48) മൃഗീയമായി കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായ നെറ്റിപ്പിള്ളിൽ കണ്ണൻ (74)സംഭവത്തെക്കുറിച്ച് പൊലീസിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.

ചെറുതോട്ടിൻകരയിൽ അടുത്തടുത്ത മുറികളിൽ വാടകയ്ക്കു താമസിച്ചിരുന്നവരാണ് ഇവർ.മുമ്പ് പലവട്ടം സാജു തന്നെ കൊല്ലുമെന്ന് ഭീഷിപ്പെടുത്തുമായിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നുമാണ് ചോദ്യം ചെയ്യലിൽ കണ്ണൻ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

രാത്രി 9.30 തോടടുത്തായിരുന്നു ആക്രമണം.സംസാരിച്ചുനിൽക്കവെ വാക്കേറ്റമുണ്ടായെന്നും കൈയിൽക്കരുതിയിരുന്ന കാപ്പിയുടെ പത്തലിന് തലയ്ക്കടിക്കുകയായിരുന്നെന്നും ആദ്യത്തെ അടിയിൽത്തന്നെ സാജു പ്രതികരിക്കാൻ കഴിയാത്തവിധം അവശനായിപ്പോയി എന്നുമാണ് കണ്ണന്റെ വിവരണങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ളതെന്ന് കാളിയാർ പൊലീസ് അറിയിച്ചു.

നേരത്തെ ടി വിയുടെ ശബ്ദംകുറയ്ക്കണമെന്ന് താൻ സാജുവിനോട് ആവശ്യപ്പെട്ടിരുന്നെന്നും ഇതനുസരിച്ചില്ലന്നും ഈയവസരത്തിലും തന്റെ നേരെ സാജു വധ ഭീഷണി മുഴക്കിയിരുന്നെന്നും കണ്ണൻ വെളിപ്പെടുത്തിയിട്ടുണ്ട്.മരംമുറിക്കലും മറ്റും ഭംഗിയായി ചെയ്തിരുന്ന കണ്ണൻ ഇപ്പോഴും കൃഷിപ്പണിക്കും മറ്റും പോകാറുണ്ട്.

വർഷങ്ങൾക്കുമുമ്പെ ചെത്തിമിനുക്കി സൂക്ഷിച്ചിരുന്നതാണ് ഏകദേശം തൂമ്പാകൈയുടെ വണ്ണവും ഒരുമീറ്ററോളം നീളവും വരുന്ന കാപ്പിയുടെ കമ്പാണ് ആക്രണത്തിനായി ഉപയോഗിച്ചതെന്നും ആഞ്ഞടിച്ചതാകാം തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവരാൻ കാരണമെന്നുമാണ് പൊലീസ് നിഗമനം.അടിയുടെ ആഘാതത്തിൽ തെറിച്ചുപോയ മുൻനിരയിലെ മൂന്നുപല്ലുകൾ മുറിയിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയപ്പോൾ അടർന്ന നിലയിൽ മറ്റ് മൂന്നുപല്ലുകൾകൂടി വായ്ക്കുള്ളിൽ നിന്നും കണ്ടെടുത്തെന്നും പൊലീസ് അറിയിച്ചു.

പള്ളയ്ക്കും വയറിനും ഇതെ കമ്പുകൊണ്ടുതന്നെ തല്ലിയതിന്റെ പരിക്കുകൾ ശരീരത്തിൽ ഉണ്ടായിരുന്നെന്നും അടിയേറ്റ് കാൽ ഒടിഞ്ഞിരുന്നെന്നും മൃതദ്ദേഹ പരിശോധനയിൽ പൊലീസിന് വ്യക്തമായിരുന്നു.അരുംകൊല നടത്തിയിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ഒരു കൂസലുമില്ലാതെയാണ് കണ്ണൻ രാവിലെ സമീപത്തെ ചായക്കടിയിലെത്തി,ചായക്കൂടിച്ച് മടങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

മൂന്നുതവണയെ അടിച്ചുള്ളു എന്നാണ് കണ്ണന്റെ വാദം.എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.മുറിവുകളുടെ എണ്ണവും പരിക്കുകളുടെ രീതിയും ഇയാളുടെ ഈ വെളിപ്പെടുത്തലിനോട് പൊരുത്തപ്പെടാത്തതാണ് ഇതിന് കാരണം. രാത്രി സാജുവിനെ കൊലപ്പെടുത്തിയ പ്രതി നീട്ടി വളർത്തിയിരുന്ന താടി വർഷങ്ങൾക്കുശേഷം പിറ്റേന്ന് വെട്ടി ഒരുക്കുകയും ചെയ്തുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.അയൽവാസിയായ സ്ത്രീ ഇക്കാര്യം തിരക്കിയ പ്പോൾ ഒരു കാര്യം ഉണ്ട്, വൈകാതെ അറിയാം' എന്നായിരുന്നു മറുപടി. പിന്നീടാണ് സാജുവിനെ കൊലപ്പെടുത്തിയ വിവരം നാട്ടുകാർ അറിഞ്ഞത്.

1983-ൽ സ്വന്തം ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് കണ്ണൻ.ശിക്ഷ കഴിഞ്ഞെത്തിയ കണ്ണനെ ബന്ധുക്കൾ സ്വീകരിച്ചിരുന്നില്ല.പിന്നീട് സാജുവുമായി സൗഹൃദത്തിലാവുകയും ചെറുതോട്ടിൻകരയിൽ അടുത്തടുത്ത മുറികളിൽ വാടകയ്ക്കു താമസിക്കുകയുമായിരുന്നു.കൃഷിപ്പണിയുൾപ്പെടെ എല്ലാപ്പണികൾക്കും കണ്ണൻപോയിരുന്നു. ജോലിക്ക് പോകാതെ മുറയിലിരുന്ന അവസരത്തിൽ ഇയാൾക്ക് സാജു ഭക്ഷണവും മരുന്നും വാങ്ങി നൽകിയിരുന്നെന്നാണ് നാട്ടുകാരിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.പിന്നീട് സമീപത്തെ റബ്ബർതോട്ടത്തിലേയ്ക്ക് കടന്ന കണ്ണനെ പൊലീസും നാട്ടുകാരും ചേർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു.

പാറമടയിൽ പണിക്കാരനായ സാജു എന്നും പുലർച്ചെ അഞ്ചരയോടെ ചായക്കടയിൽ എത്തുമായിരുന്നു. ചായ കുടി കഴിഞ്ഞ് മൂത്ത മകൻ അജിത്തിന് ഒപ്പമാണ് പാറമടയിൽ പണിക്ക് പോയിരുന്നത്. 6 മണി ആയിട്ടും കാണാതെ വന്നതോടെ മകൻ അജിത് കൂട്ടുകാരനെ അച്ഛന്റെ താമസ സ്ഥലത്തേക്കു പറഞ്ഞ് അയച്ചു. അപ്പോഴാണ് സാജു കൊല്ലപ്പെട്ട വിവരം അറിയുന്നത്.

പാറമട ജോലിക്കാരനാണ് സാജു. ഭാര്യ പരേതയായ ബിന്ദു. മക്കൾ: അജിത്, അനന്തു.ചെറുതോട്ടിൻകരയിലുള്ള വെൽഡിങ് വർക്ക്ഷോപ്പ് കെട്ടിടത്തിനു പിന്നിൽ അടുത്തടുത്ത മുറികളിലായിരുന്നു സാജുവും കണ്ണനും താമസിച്ചിരുന്നത്. ഭാര്യ മരിച്ചു പോയ സാജുവിന്റെ ഒരു മകൻ വിവാഹം കഴിച്ച് മാറിതാമസിക്കുകയാണ്. മറ്റൊരു മകൻ ബന്ധുവിനൊപ്പവുമാണ് താമസം.

സംഭവമംറിഞ്ഞയുടൻ കാളിയാർ പൊലീസ് സ്ഥലത്തെത്തി. ഇതോടെയാണ് കണ്ണന്റെ ക്രൂരത പുറംലോകം അറിഞ്ഞത്. തൊടുപുഴ ഡിവൈഎസ്‌പി കെ.സദൻ, കാളിയാർ എസ്എച്ച്ഒ പങ്കജാക്ഷൻ, എസ്‌ഐ വി സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തിയത്.കോവിഡ് പരിശോധന നെഗറ്റീവ് ആയതിനാൽ കണ്ണനെ മുട്ടം സബ്ബ് ജയിലിൽ റിമാന്റുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP