Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് ഭീതി ഒഴിഞ്ഞു തുടങ്ങിയതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് വൻ കുതിപ്പോ? രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ; നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച 7.7ൽ ഒതുങ്ങും; പൊതമേഖലാ ബാങ്കുകളുടെ മൂലധനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും; 2023 ഓടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെ

കോവിഡ് ഭീതി ഒഴിഞ്ഞു തുടങ്ങിയതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് വൻ കുതിപ്പോ? രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ; നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച 7.7ൽ ഒതുങ്ങും; പൊതമേഖലാ ബാങ്കുകളുടെ മൂലധനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും; 2023 ഓടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് ഭീതി അകന്നതോടെ അടുത്ത സാമ്പത്തിക വർഷം ഇന്ത്യ വൻ കുതിപ്പു നടത്തുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കോവിഡെ തുടർന്ന് വൻ ്പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തിക വർഷം 11 ശതമാനം വളർച്ച നേടുമെന്നാണ് സർവേയിൽ പ്രവചനമുള്ളത്. ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ വെച്ച സാമ്പത്തിക സർവെയിലാണ് രാജ്യം മികച്ചവളർച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.

നടപ്പ് സാമ്പത്തികവർഷത്തെ വളർച്ച 7.7ശതമാനത്തിലൊതുങ്ങമെന്നാണ് സർവെയിൽ പറയുന്നത്. അടുത്തവർഷം വി കൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. നൂറ്റാണ്ടിലൊരിക്കൽമാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. അതിനെ രാജ്യെ അതിജീവിച്ചെന്നും. പ്രതിസന്ധിയെ നേട്ടമാക്കാൻ സാധിച്ചെന്നുമാണ് സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ 90ശതമാനത്തിലധികം രാജ്യങ്ങൾ ഈ പ്രതിസന്ധിയിൽ ആടിയുലഞ്ഞു കാര്യം ചൂണ്ടിക്കാട്ടിയും സർക്കാർ ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ചൂണ്ടിക്കാട്ടുന്നു.

നടപ്പ് സാമ്പത്തികവർഷം ആദ്യപാദത്തിൽ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറയ്ക്കാൻ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളർച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സർവെയിൽ പറയുന്നു. പൊതുമേഖല ബാങ്കുകളുടെ മൂലധനംവർധിപ്പിക്കുന്നതിന് സാമ്പത്തിക സർവെ കൂടുതൽ പ്രാധാന്യം നൽകുന്നു. ആവശ്യത്തിന് മൂലധനമില്ലാതായാൽ വായ്പ ലഭ്യമാക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് അത് തടസ്സമാകുകയുംചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് മൊത്തംവളർച്ചയെതന്നെ ബാധിച്ചേക്കാം.

രാജ്യത്തെ ബാങ്കിങ് മേഖലയിലെ 60ശതമാനംവിഹിതവും പൊതുമേഖല ബാങ്കുകളുടേതാണ്. നിഷ്‌ക്രിയ ആസ്തിയിൽ 90ശതമാനവും ഈ ബാങ്കുകളിലാണെന്നത് ഗൗരവം അർഹിക്കുന്നു. 2021 സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെ വിമാനസർവീസുകൾ കോവിഡിനുമുമ്പുള്ള നിലയിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സർവീസുകളുടെ ലേലം പൂർത്തിയാക്കും. 2023-24 സാമ്പത്തിക വർഷത്തോടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെയിൽ പറയുന്നു.

നേരത്തെ ഈ വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയും വ്യക്തമാക്കുകയുണ്ടായി. മറ്റ് ലോക രാജ്യങ്ങളെ പിന്നിലാക്കി 2021ൽ ഇന്ത്യയുടെ സമ്പദ് വളർച്ച രണ്ടക്കത്തിലെത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി.. 2021-ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിലെത്തുമെന്നാണ് ഐഎംഎഫ് പ്രവചനം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ വർഷം ഇരട്ടയക്ക വളർച്ച അടയാളപ്പെടുത്തുന്ന ഏക രാജ്യമായി ഇന്ത്യമാറും.

ചൊവ്വാഴ്ച ഐഎംഎഫ് പുറത്തിറക്കിയ അവരുടെ ഏറ്റവും പുതിയ വളർച്ച പ്രവചനത്തിലാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നതാണ്. 2020-ൽ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 % ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് കാല പ്രതിസന്ധിയിൽ മുങ്ങി എട്ട് ശതമാനമായി ചുരുങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP