Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സുരേന്ദ്രന്റെ മകൾക്കെതിരെ സമൂഹമാധ്യമത്തിൽ അധിക്ഷേപം; അശ്ലീല കമന്റ് ഇട്ട ഐഡി ആരുടേതാണെന്ന് കണ്ടെത്താൻ ശ്രമം; ഹാക്കിങ് സാധ്യതയും പരിശോധിക്കും; സൈബർസെൽ അന്വേഷണം തുടങ്ങി

കെ സുരേന്ദ്രന്റെ മകൾക്കെതിരെ സമൂഹമാധ്യമത്തിൽ അധിക്ഷേപം; അശ്ലീല കമന്റ് ഇട്ട ഐഡി ആരുടേതാണെന്ന് കണ്ടെത്താൻ ശ്രമം; ഹാക്കിങ് സാധ്യതയും പരിശോധിക്കും; സൈബർസെൽ അന്വേഷണം തുടങ്ങി

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: സമൂഹമാധ്യമത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും മകളുടെയും ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി. അശ്ലീല കമന്റ് ഇട്ട ഐഡി ആരുടേതാണെന്നു കണ്ടെത്താനാണു ശ്രമം.

ബാലികാദിനത്തിൽ സുരേന്ദ്രൻ മകൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ അജ്‌നാസ് അജ്‌നാസ് എന്നൊരു അക്കൗണ്ടിൽനിന്നാണ് അശ്ലീല പരാമർശമുണ്ടായത്. സംഭവം വിവാദമായതോടെ ബിജെപി പ്രവർത്തകർ പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെതിരെ പരാതി നൽകുകയും വീട്ടിലേക്കു മാർച്ച് നടത്തുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്ത മേപ്പയൂർ പൊലീസ് അക്കൗണ്ട് വിവരങ്ങൾ സൈബർ സെല്ലിനു കൈമാറി. സംഭവത്തിൽ ബന്ധമില്ലെന്നു പറഞ്ഞ് ഖത്തറിലെ ടിക്ടോക് താരം കൂടിയായ അജ്‌നാസിന്റെ പ്രതികരണം പുറത്തുവന്നു. 'അജ്‌നാസ് ആഷാസ് അജ്‌നാസ് എന്നതാണ് യഥാർഥ അക്കൗണ്ട്. എന്നാൽ തെറി കമന്റ് വന്നത് അജ്‌നാസ് അജ്‌നാസ് എന്ന അക്കൗണ്ടിൽനിന്നാണ്. പടം എന്റേതു തന്നെയാണ്. അങ്ങനെ ഒരു അക്കൗണ്ട് എനിക്കില്ല.

അക്കൗണ്ട് തുറക്കാൻ അബുദാബിയിൽനിന്ന് ആരോ ശ്രമിക്കുന്നതായി ജനുവരി 13ന് മെസേജ് വന്നതിനെ തുടർന്ന് പാസ്‌വേഡ് മാറ്റി. എന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ച് വ്യാജ ഐഡിയുണ്ടാക്കിയാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ ലിങ്ക് കിരൺദാസ് എന്നയാളുടേതാണ്. ഇന്ത്യൻ എംബസിയിലും ഖത്തർ പൊലീസിലും നാട്ടിലെ പൊലീസിലും പരാതി നൽകും'- അജ്‌നാസ് പറഞ്ഞു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ജനുവരി 5ന് തന്നെ ഫറോക്ക് സ്വദേശിയായ ടി.പി.കിരൺദാസ് ഫറോക്ക് സ്റ്റേഷനിൽ ഇമെയിൽ മുഖേനെ പരാതി നൽകിയിരുന്നു. സുരേന്ദ്രന്റെ മകൾക്ക് എതിരെ അശ്ലീല പരാമർശം ഉണ്ടാകുന്നതിനു മുൻപാണ് കിരൺദാസ് പരാതി നൽകിയത്. നടപടിയുണ്ടാകാത്തതിനെ തുടർന്ന് 9ന് വീണ്ടും സംസ്ഥാന പൊലീസ് മേധാവിക്കും ഫറോക്ക് സിഐക്കും പരാതി നൽകി.

ജനുവരി 10ന് കിരൺദാസിനെ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഫറോക്ക് സ്റ്റേഷനിലേക്കു വിളിച്ചിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഐഡി ഹാക്ക് ചെയ്‌തെന്നും അത് ഉപയോഗിച്ചു നിയമവിരുദ്ധ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സൃഹൃത്തുക്കൾക്കും മറ്റുള്ളവർക്കും അശ്ലീല കമന്റുകൾ അയച്ചിട്ടുണ്ടെന്നും കിരൺദാസ് പരാതിയിൽ പറഞ്ഞിട്ടുണ്ട്. പ്രൊഫൈലിന്റെ പേര് അജ്‌നാസ് അജ്‌നാസ് എന്നാക്കി മാറ്റിയതായും ചൂണ്ടിക്കാട്ടി.

ഇയാളുടെ മൊഴി രേഖപ്പെടുത്തിയശേഷം വിവരങ്ങൾ സഹിതം കേസ് സൈബർ സെല്ലിനു കൈമാറിയെന്നു ഫറോക്ക് പൊലീസ് വ്യക്തമാക്കി. സൈബർ സെൽ റിപ്പോർട്ട് കിട്ടിയാലേ ഹാക്കിങ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് പറയുന്നു. ഇവർ രണ്ടു പേരിൽ ആരെങ്കിലുമാണോ അതോ ഇവരുടെ രണ്ടു പേരുടെയും അറിവില്ലാതെ മൂന്നാമതൊരാളാണോ വ്യാജ അക്കൗണ്ടിലൂടെ അസഭ്യവിളി നടത്തിയത് എന്നറിയാൻ സൈബർ സെൽ റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP