Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗസ്സിപുരിലെ സമരക്കാരെ ഒഴിപ്പിക്കാൻ യു പി സർക്കാർ; വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചു; സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ്; ഗുണ്ടായിസം നടക്കില്ലെന്നും കർഷകർ; സുരക്ഷാ സേനയെ വിന്യസിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

ഗസ്സിപുരിലെ സമരക്കാരെ ഒഴിപ്പിക്കാൻ യു പി സർക്കാർ; വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചു; സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ്; ഗുണ്ടായിസം നടക്കില്ലെന്നും കർഷകർ; സുരക്ഷാ സേനയെ വിന്യസിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഗസ്സിപുരിലെ സമരക്കാരെ ഒഴിപ്പിക്കാൻ കർശന നടപടിയുമായി യു.പി. സർക്കാർ. സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം കർഷകർ തള്ളി. ഗുണ്ടായിസം നടക്കില്ലെന്നും കർഷകർ വ്യക്തമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കർഷക സമരകേന്ദ്രം ഒഴിപ്പിക്കാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യു.പി സർക്കാർ വിച്ഛേദിച്ചിരുന്നു. പ്രദേശത്ത് കൂടുതൽ പൊലീസിനേയും അർധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. സമരവേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പൊലീസ് നീക്കി.

അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കർഷകർക്കെതിരേ 22 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതിനാണ് കേസുകളേറെയും. കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് കീഴടങ്ങിയേക്കുമെന്നാണ് സൂചന.

നേരത്തെ ഡൽഹി അതിർത്തിയായ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരേ ഒരുവിഭാഗം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ദേശീയപതാകയുമേന്തി നാട്ടുകാർ സമരഭൂമിയിലേക്ക് മാർച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഒരുകൂട്ടം ആളുകൾ പ്രതിഷേധവുമായെത്തിയത്. ഇവർ സിംഘു അതിർത്തിയിലെ നാട്ടുകാരാണെന്നാണ് അവകാശപ്പെട്ടത്.

സമരഭൂമിയിൽ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കർഷകർക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP