Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർ വനിതാ ഡോക്ടറെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു; കാരണം അന്വേഷിച്ച് പൊലീസും

അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർ വനിതാ ഡോക്ടറെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു; കാരണം അന്വേഷിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഹ്യൂസ്റ്റൺ: ക്യാൻസർ രോഗബാധിതനായ 43 കാരനായ ഇന്ത്യൻ-അമേരിക്കൻ ശിശുരോഗവിദഗ്ദ്ധൻ ഒരു വനിതാ ഡോക്ടറെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഭരത് നാരുമാഞ്ചി എന്ന ഇന്ത്യൻ വംശജനാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്. ടെക്‌സാസിന്റെ തലസ്ഥാനമായ ഹൂസ്റ്റണിലാണ് സംഭവം. കാതറിൻ ഡോഡ്സൺ എന്ന ശിശുരോഗവിദഗ്ദ്ധയാണ് കൊല്ലപ്പെട്ടത്.

ചിൽഡ്രൻസ് മെഡിക്കൽ ഗ്രൂപ്പി(സിഎംജി)ന്റെ ഓഫീസിലേക്ക് തോക്കുമായി എത്തിയ ഇയാൾ കെട്ടിടത്തിനുള്ളിലുള്ളവരെ ബന്ദികളാക്കുകയായിരുന്നുവെന്ന് പൊലീസിന്റെ പത്രക്കുറിപ്പ് ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ഇയാൾ നിരവധി പേരെ ബന്ദികളാക്കിയിരുന്നു. എന്നാൽ ചിലരെ രക്ഷപെടാൻ അനുവദിച്ച ഇയാൾ കാതറിൻ ഡോഡ്സണെ മോചിപ്പിച്ചിരുന്നില്ല.

തുടർന്ന് ഇയാളെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കെട്ടിടത്തിനകത്ത് പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരേയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോഡ്സണെ വെടിവെച്ച ശേഷം ഭരത് സ്വയം വെടിവെച്ച് മരിച്ചതായാണ് പൊലീസ് നിഗമനം.

ഒരാഴ്ച മുമ്പ് ഭരത് സിഎംജി ഓഫീസ് സന്ദർശിക്കുകയും സന്നദ്ധപ്രവർത്തനത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ, ഡോഡ്സണും നരുമാഞ്ചിയും തമ്മിലുള്ള ബന്ധം കണ്ടെത്താനോ അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP