Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴയ കാലത്തേക്ക് തിരിച്ച് പോയി പല കാര്യങ്ങളും മാറ്റാനായെങ്കിൽ എന്ന് ചിന്തിക്കും; മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ; സൈബർ ലോകത്ത് സനയുടെ കുറിപ്പ് ചർച്ചയാകുന്നു

പഴയ കാലത്തേക്ക് തിരിച്ച് പോയി പല കാര്യങ്ങളും മാറ്റാനായെങ്കിൽ എന്ന് ചിന്തിക്കും; മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ; സൈബർ ലോകത്ത് സനയുടെ കുറിപ്പ് ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ബി​ഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്റെ വിവാഹം വാർത്തയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തി​ന്റെ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതി​ന്റെ യഥാർഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്ന്​ സന പറഞ്ഞിരുന്നു. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്.

ഇപ്പോഴിതാ താരം പങ്കുവച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. തന്റെ പൂർവകാല ജീവിതത്തെക്കുറിച്ച് വീഡിയോകൾ തയ്യാറാക്കി മാനസികമായി തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേയാണ് സനയുടെ പോസ്റ്റ്. ഒരു വ്യക്തി മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ എന്ന് സന ചോദിക്കുന്നു.

"എന്നെക്കുറിച്ച് പലരും മോശം വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ തുടങ്ങി നാളുകളായി. പക്ഷേ ഇത്രനാളും ഞാൻ ക്ഷമിച്ചു. പക്ഷേ ഇപ്പോൾ ഒരാൾ എന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കി കുപ്രചരണങ്ങൾ നടത്തുന്നു. ഒരു വ്യക്തി മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ. എന്റെ ഹൃദയം തകർക്കപ്പെട്ടു.

അയാളുടെ പേര് പറഞ്ഞ് അയാളെന്നോട് ചെയ്തത് തിരിച്ചു ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ ഇത് പൈശാചികമാണ്, പിന്തുണയ്ക്കാനാകില്ലെങ്കിൽ നന്നായി പെരുമാറാൻ, അല്ലെങ്കിൽ നിശബ്ദനായിരിക്കാൻ ശ്രമിക്കൂ. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് ആ വ്യക്തിയെ പഴയ കാര്യങ്ങളെ കുറിച്ച് ആലോചിപ്പിച്ച് കുറ്റബോധം കൊണ്ട് വിഷാദത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കരുത്. പലപ്പോഴും നമ്മൾ മാനസാന്തരപ്പെട്ട് മുന്നോട്ട് പോകും. പക്ഷേ എന്നെപ്പോലെ ചിലർ പഴയ കാലത്തേക്ക് തിരിച്ച് പോയി പല കാര്യങ്ങളും മാറ്റാനായെങ്കിൽ എന്ന് ചിന്തിക്കും". സന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

സിനിമാജീവിതം ഉപേക്ഷിക്കുന്നതിന് മുമ്പ് നൃത്തസംവിധായകനായ മെൽവിൻ ലൂയിസുമായി പ്രണയത്തിലായിരുന്നു സന. എന്നാൽ ഈ ബന്ധം പിന്നീട് വേർപിരിഞ്ഞു. മെൽവിനെതിരേ പരാതികളുമായി രം​ഗത്തെത്തിയ സന പിന്നീട് വിഷാദത്തിന് അടിപ്പെടുകയും ചെയ്തിരുന്നു. ഹിന്ദി, തമിഴ്​, തെലുങ്ക്​ സിനിമകളിൽ വേഷമിട്ട സന ​ൈക്ലമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം. ടെലിവിഷൻ ഷോകളിലും സന സജീവ സാന്നിധ്യമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP