Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

16 പാവപ്പെട്ട രോഗികൾക്ക് മറുനാടൻ കുടുംബം ഇന്നലെ കൈമാറിയത് 18 ലക്ഷം രൂപ; മറുനാടൻ ഓഫീസിൽ വെച്ചു മന്ത്രി കടകംപള്ളി പണം കൈമാറിയപ്പോൾ കണ്ണീരു തുടച്ചു പാവങ്ങൾ; എട്ടു വർഷം കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിച്ചതു എട്ടു കോടിയിലധികം രൂപ നൽകി

16 പാവപ്പെട്ട രോഗികൾക്ക് മറുനാടൻ കുടുംബം ഇന്നലെ കൈമാറിയത് 18 ലക്ഷം രൂപ; മറുനാടൻ ഓഫീസിൽ വെച്ചു മന്ത്രി കടകംപള്ളി പണം കൈമാറിയപ്പോൾ കണ്ണീരു തുടച്ചു പാവങ്ങൾ; എട്ടു വർഷം കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിച്ചതു എട്ടു കോടിയിലധികം രൂപ നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇന്നലെ കേരളത്തിലെ നിർധനരായ രോഗികൾക്ക് കൈമാറിയത് 18 ലക്ഷത്തോളം രൂപ. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാ ചെലവായാണ് ഇന്നലെ ഈ പണം കൈമാറിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ വച്ചായിരുന്നും പണം കൈമാറ്റ നടത്തിയത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ അപ്പീലിന്റെ ഭാഗമായാണ് 21050(18 ലക്ഷം രൂപ) പൗണ്ട് ശേഖരിച്ചത്. തിരുവനന്തപുരത്ത് പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ പാവങ്ങൾക്ക് ആശ്വാസം പകർന്ന് ഫണ്ട് വിതരണം നടത്തിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. പാവങ്ങളുടെ കണ്ണീരൊപ്പാൻ ബ്രിട്ടീഷ് മലയാളിയും ചാരിറ്റി ഫൗണ്ടേഷനും നടത്തുന്ന ഇടപെടലിനെ മന്ത്രി പ്രശംസിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ഫണ്ട് വിതരണ ചടങ്ങുകൾ. കൃത്യസമയത്ത് തന്നെ എത്തിച്ചേർന്ന മന്ത്രി പണം വാങ്ങാൻ എത്തിയ 14 പേർക്കാണ് ചെക്കുകൾ കൈമാറിയത്. രണ്ട് പേർ ആരോഗ്യ പ്രശ്നങ്ങൾ മൂലം എത്തിച്ചേർന്നില്ല. അവരുടെ ചെക്കുകൾ ഇന്നും നാളെയുമായി നേരിട്ട് കൈമാറും. യുകെയിലെ മലയാളികൾ സാധാരണക്കാരാണെന്നും അവർ ദാരിദ്ര്യത്തിൽ നിന്നും മിച്ചം പിടിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്രിട്ടനിലെ ഉദാരമതികളായ 417 പേർ ഒന്നിച്ച് സഹായിച്ചപ്പോൾ വിവിധ അസുഖങ്ങളാൽ ദുരിതമനുഭവിക്കുന്ന പതിനാറ് കുടുംബങ്ങളുടെ കണ്ണുനീരാണ് ക്രിസ്തുമസ് ന്യൂഇയർ അപ്പീൽ വഴി തുടച്ച് മാറ്റാനായത്. ചിലർ സാമ്പത്തികമായി സഹായിച്ചപ്പോൾ മറ്റു നിരവധിയാളുകൾ വിർജിന്മണി ലിങ്കും ന്യൂസുമൊക്കെ ഷെയർ ചെയ്ത് എല്ലാവരിലും എത്തിച്ചുകൊണ്ട് സഹകരിച്ചു. അദൃശ്യനായ അപ്പാപ്പയുടെ 1111 പൗണ്ടടക്കം 311 പേർവിർജിൻ മണി വഴി 15508.50 പൗണ്ട് നല്കിയപ്പോൾ ബാങ്ക് വഴി 106 പേർ ചേർന്ന് 2455 പൗണ്ടാണ് നല്കിയത്. വിർജിൻ മണി ലഭിച്ച തുകയുടെ ഗിഫ്റ്റ് എയ്ഡായി ലഭിച്ച 3301.88 പൗണ്ട് കൂടി ചേർത്താണ് ആകെ തുക 21050 പൗണ്ടിലേക്ക് എത്തിയത്.

ഈ തുകയിൽ നിന്നും റിസമോൾക്കും പിതാവിനും ഒരു പോലെ ചികിത്സ നടക്കുന്നതുകൊണ്ടാണ് അവർക്ക് 3,000 പൗണ്ട് കൊടുക്കാനുംസുരേഷ് കെകെ, സിനോമോൻ എന്നിവർക്ക് 2,500 പൗണ്ട് വീതം നല്കാനും, തൃക്കൊടിത്താനും സ്വദേശിയായ സുരേഷിന് 1,450 പൗണ്ടുംഷീലാ വാസുവിന് 1,250 പൗണ്ട് നല്കുവാനും പോൾസൺ, സോബിൻ, തെരേസ, രതീഷ്, ജിജിമോൻ, ബിജു, എൽസി എന്നിവർക്ക് 1,050 പൗണ്ടും തങ്കമ്മ, അനുഷ, ചെല്ലപ്പൻ, മിനി രഞ്ജിത്ത് എന്നിവർക്ക് 750 പൗണ്ട് വീതവും നല്കാനാണ് തീരുമാനിച്ചത്.

2012ലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനം തുടങ്ങിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനം തുടങ്ങി ഇതിനോടകം എട്ട് കോടിയിലേറെ രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തിയിട്ടുണ്ട്. കേരളത്തിൽ പ്രളയമുണ്ടായ വേളയിൽ യുകെയിലെ വായനക്കാരുടെ സഹായത്തോടെ 88 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. 2019ൽ നഴ്‌സിങ് വിദ്യാർത്ഥികൾക്കായി 2019ൽ 40 ലക്ഷം രൂപ സ്‌കോളർഷിപ്പ് ഇനത്തിൽ നൽകുകയുണ്ടായി. 2018ൽ നഴ്‌സിങ്, മെഡിക്കൽ വിദ്യാർത്ഥികൾക്കായി 32 ലക്ഷം രൂപയുടെ ധനസഹായവും നൽകുകയുണ്ടായി.

നിർധനരായ ആയിരക്കണക്കിന് ആളുകൾക്കാണ് ഇക്കാലയളവിൽ ചികിത്സാ സഹായമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നൽകിയിട്ടുള്ളത്. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകാനും ചാരിറ്റി ഫൗണ്ടേഷൻ വഴി സാധിച്ചിട്ടുണ്ട്. യുകെയിൽ എത്തി വിവിധ ജീവിത ദുരിതത്തിൽ പെട്ടവരെ സഹായിക്കാനും ഇക്കാലയളവിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി സാധിച്ചിട്ടുണ്ട്. ബ്രിട്ടനിലെ നഴ്‌സിങ് ഹോമുകളിൽ ജോലി നോക്കുന്ന കെയറർമാരും നഴ്‌സുമാരും അടക്കമുള്ളവരാണ് അവർ ജോലി ചെയ്തു സമ്പാദിക്കുന്ന തുകയിലെ പങ്ക് ചാരിറ്റിയിലേക്ക് സംഭാവനയായി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP