Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാമരി താൻ അ‍ഞ്ചു വർഷം മുമ്പ് പ്രവചിച്ചിരുന്നെന്ന് ബിൽ ​ഗേറ്റ്സ്; കോടിക്കണക്കിന് ആളുകളിൽ ട്രാക്കിം​ഗ് മൈക്രോ ചിപ്പുകൾ സ്ഥാപിക്കാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ; ‘ഭ്രാന്തൻ ഗൂഢാലോചന സിദ്ധാന്തമെന്ന് പ്രതികരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ

മഹാമരി താൻ അ‍ഞ്ചു വർഷം മുമ്പ് പ്രവചിച്ചിരുന്നെന്ന് ബിൽ ​ഗേറ്റ്സ്; കോടിക്കണക്കിന് ആളുകളിൽ ട്രാക്കിം​ഗ് മൈക്രോ ചിപ്പുകൾ സ്ഥാപിക്കാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ; ‘ഭ്രാന്തൻ ഗൂഢാലോചന സിദ്ധാന്തമെന്ന് പ്രതികരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ

മറുനാടൻ ഡെസ്‌ക്‌

ന്യുയോർക്ക്: കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘ഭ്രാന്തൻ’, ‘തിന്മ’ ഗൂഢാലോചന സിദ്ധാന്തങ്ങൾ അമ്പരപ്പിച്ചതായി ബിൽ ഗേറ്റ്സ്. ദശലക്ഷക്കണക്കിന് ഓൺലൈൻ പോസ്റ്റുകളുടെയും ‘ഭ്രാന്തൻ ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും’ വിഷയമാണ് താനെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പറഞ്ഞു. കൊറോണ വൈറസ് വാക്സിൻ ഗവേഷണത്തിനായി ബിൽ ​ഗേറ്റ്സ് ഫൗണ്ടേഷൻ ഒരു ബില്ല്യൺ സംഭാവന നൽകിയിട്ടുണ്ടെന്നായിരുന്നു പ്രചാരണങ്ങളിൽ ഒന്ന്. കോവിഡ് വൈറസിനെ വികസിപ്പിച്ചെടുത്തത് മെക്രോസോഫ്റ്റ് മേധാവിയുടെ ലാബിലാണെന്നും വാക്സിനും ഉവിടെ തയ്യാറാക്കിയതായും വാക്സിനൊപ്പം കോടിക്കണക്കിന് ആളുകളിൽ മൈക്രോചിപ്പ് ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കാൻ തയ്യാറെ‌ടുക്കുന്നു എന്നുമായിരുന്നു പ്രചാരണം.

മഹാമാരിക്കെതിരായ പോരാട്ടത്തിലെ മറ്റൊരു പ്രമുഖ വ്യക്തിത്വമായ ഡോ. ആന്റണി ഫൗസിയും നിരവധി വ്യാജ പ്രചാരണങ്ങൾക്ക് ഇരയാകുന്നു എന്നും ബിൽ ​ഗേറ്റ്സ് ചൂണ്ടിക്കാട്ടുന്നു. “ഈ ദുഷിച്ച സിദ്ധാന്തങ്ങളിൽ ഞാനും ഡോ. ​​ഫൗസിയും വളരെ പ്രമുഖരാകുമെന്ന് ആരും പ്രവചിച്ചിരിക്കില്ല,” ഗേറ്റ്സ് ബുധനാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു.‘ഞാൻ അതിൽ അതിശയിക്കുന്നു. ഇത്തരം പ്രചാരണങ്ങൾ ഇല്ലാതാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു’

ഗേറ്റ്സിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സും ബുധനാഴ്ച ഭർത്താവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നു. 'തെറ്റായ പ്രചാരണങ്ങൾ കൂടുതൽ മരണത്തിന് കാരണമാകുന്നു. ഇത് ആളുകൾ ശരിയായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ കാരണമാകുന്നു എന്നും അവർ മുന്നറിയിപ്പ് നൽകി.

ലോകത്തുകൊവിഡിനു സമാനമായ മഹാമാരിയുണ്ടാകുമെന്ന് 2015ൽ തന്നെ ബിൽ ഗേറ്റ്സ് പ്രവചിച്ചിരുന്നു. അഞ്ച് വർഷം മുൻപു തന്നെ മഹാമാരി താൻ പ്രവചിച്ചിരുന്നതായി ബിൽ ഗേറ്റ്സ് തന്നെയാണ് കഴിഞ്ഞ മാസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നിലവിൽ നടക്കുന്ന കോവിഡ് മരണങ്ങളെക്കാൾ വളരെയധികം മരണങ്ങളുണ്ടാകുമെന്നായിരുന്നു പ്രവചിച്ചിരുന്നതെന്നും എന്നാൽ അത്രയും രൂക്ഷമായ അവസ്ഥയുണ്ടായില്ലെന്നും ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. എന്നാൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മഹാമാരിയുടെ ഭാഗമായി ഉണ്ടായ സാമ്പത്തിക മാന്ദ്യം താൻ പ്രവചിച്ചതിലും ഏറെ അധികമാണെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് വൈറസിന് പിന്നിൽ ബിൽ ​ഗേറ്റ്സ് എന്ന പ്രചാരണം ശക്തമായത്. അഞ്ചു വർഷം മുമ്പ് തന്നെ പദ്ധതി തയ്യാറാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമായിരുന്നു ​ഗേറ്റ്സ് എന്നാണ് വിമർശകർ പറയുന്നത്.

കോവിഡ് മഹാമാരി അവസാനിപ്പിക്കാനായി ശാസ്ത്രലോകം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയുമായി ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ രംഗത്തുണ്ട്. കോവിഡ് വാക്സിൻ ഗവേഷണത്തിനായി സ്ഥാപനം വലിയ ഫണ്ട് ചെലവഴിക്കുന്നുണ്ടെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. യുഎസ് സർക്കാരിനു ശേഷം വാക്സിൻ ഗവേഷണത്തിനായി ഏറ്റവുമധികം ഫണ്ട് ചെലവഴിക്കുന്ന സെപിയിൽ തങ്ങൾ അംഗങ്ങളാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. വാക്സിൻ, ചികിത്സാ രംഗങ്ങളിൽ ശാസ്ത്രം ഏറെ മുന്നേറിക്കഴിഞ്ഞതായും വികസ്വര രാജ്യങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെ പ്രവർത്തനം നടത്തി പരിചയമുള്ള സ്ഥാപനം കോവിഡ് കാലത്ത് ലോകമെമ്പാടും എത്തുകയാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP