Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്കോട്ട സന്ദർശിക്കാൻ ഒരുങ്ങി അമിത് ഷാ; ട്രാക്ടർ പരേഡിൽ പരിക്കേറ്റ പൊലീസുകാരെയും സന്ദർശിക്കും; അക്രമം നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ ഒരുങ്ങി പൊലീസ്; ഇന്റലിജൻസ് വീഴ്‌ച്ചയെന്നും ഷാ രാജി വെക്കണമെന്ന് കോൺഗ്രസും; കർഷകരെ അപകീർത്തിപ്പെടുത്താൻ സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂർവ്വം സർക്കാർ കടത്തിവിട്ടെന്നും ആരോപണം

ചെങ്കോട്ട സന്ദർശിക്കാൻ ഒരുങ്ങി അമിത് ഷാ; ട്രാക്ടർ പരേഡിൽ പരിക്കേറ്റ പൊലീസുകാരെയും സന്ദർശിക്കും; അക്രമം നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ ഒരുങ്ങി പൊലീസ്; ഇന്റലിജൻസ് വീഴ്‌ച്ചയെന്നും ഷാ രാജി വെക്കണമെന്ന് കോൺഗ്രസും; കർഷകരെ അപകീർത്തിപ്പെടുത്താൻ സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂർവ്വം സർക്കാർ കടത്തിവിട്ടെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയെ പിടിച്ചു കുലുക്കിയ വിധത്തിൽ ആക്രമണത്തിൽ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തര മന്ത്രി അമിത്ഷാ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഷാ ഇന്ന് ചെങ്കോട്ട സന്ദർശിക്കും. റിപ്പബ്ലിക് ദിനത്തിലെ കർഷക പരേഡിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരെയും ആഭ്യന്തര മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റർ, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തും. പരിക്കേറ്റ ഡൽഹി പൊലീസുദ്യോഗസ്ഥരെ അവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നുള്ള കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. കർഷകരെ അപകീർത്തിപ്പെടുത്താൻ ചില സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂർവ്വം സർക്കാർ കടത്തിവിട്ടതാണ്. രഹസ്യാന്വേഷണ വിഭാഗത്തിനും പൊലീസിനും ഗുരുതരമായ വീഴ്ച പറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു. അമിത് ഷായെ ഉടൻ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഒരുവർഷത്തിനുള്ളിൽ രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്ന രണ്ടാമത്തെ അക്രമസംഭവമാണിതെന്നും കഴിഞ്ഞ ഫെബ്രുവരിയിലെ ഡൽഹി കലാപത്തെ പരാമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് സുർജേവാല ചൂണ്ടിക്കാട്ടി. രണ്ടിന്റെയും ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ ഡൽഹി പൊലീസിന് വീണ്ടും നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശവും നൽകി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രിവാസ്തവ, ഇന്റലിജൻസ് ബ്യൂറോ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കർഷക നേതാക്കളടക്കം അക്രമത്തിൽ പങ്കാളികളായ എല്ലാവർക്കെതിരെയും നപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സംഘർഷങ്ങൾക്ക് പിന്നാലെ ചൊവ്വാഴ്ചയും ആഭ്യന്തര മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന നിയന്ത്രണത്തിന് ഡൽഹി പൊലീസിനെ സഹായിക്കാൻ 4500 അർദ്ധസൈനികരെ കൂടി വിന്യസിക്കാൻ തീരുമാനിച്ചത്.

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമണത്തിൽ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി കോൺഗ്രസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിതെന്നും അക്രമികളെ ചെങ്കോട്ടയിൽ പ്രവേശിക്കാൻ അനുവദിച്ചതിന് ആമിത് ഷാ രാജിവയ്ക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

അതിവിടെ സംഘർഷങ്ങളെ തുടർന്ന് ഈമാസം 31 വരെ ചെങ്കോട്ട അടച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുരാവസ്തു വകുപ്പ് ബുധനാഴ്ച പുറപ്പെടുവിച്ചു. സന്ദർശകർക്ക് വിലക്കേർപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച നടന്ന സംഘർഷങ്ങളെ തുടർന്ന് ചെങ്കോട്ടയിൽ സംഭവിച്ച കേടുപാടുകൾ നന്നാക്കുന്നതിനാകും അടച്ചതെന്ന് അറിയുന്നു. രാജ്യതലസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈമാസം 19 മുതൽ 22 വരെ ചെങ്കോട്ട അടച്ചിട്ടിരുന്നു.

റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി 22 മുതൽ 26 വരെ അത് തുടരുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചത്തെ അനിഷ്ട സംഭവങ്ങളെ തുടർന്ന് ചെങ്കോട്ടയിലെ സ്ഥിതിഗതികൾ വിലയിരുത്താന്ഡ കേന്ദ്ര സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് ആർക്കിയോളജിക്കൽ സർവേയോട് അദ്ദേഹം റിപ്പോർട്ട് തേടിയിട്ടുണ്ട്.

ചെങ്കോട്ടയിലെ മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച ഗേറ്റ്, ടിക്കറ്റ് കൗണ്ടർ എന്നിവ നശിപ്പിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും കാണാം. ചെങ്കോട്ട അടക്കം 173 സ്മാരകങ്ങളാണ് ആർക്കിയോളജിക്കൽ സർവേയുടെ കീഴിൽ ഡൽഹിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP