Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദൈവദശകത്തിന് കർണാടക സംഗീത രാഗത്തിലേക്കു മൊഴിമാറ്റം; 'ആഴിയും തിരയും': ഗുരുവിന് ആദരമേകി ടി എം കൃഷ്ണ

ദൈവദശകത്തിന് കർണാടക സംഗീത രാഗത്തിലേക്കു മൊഴിമാറ്റം; 'ആഴിയും തിരയും': ഗുരുവിന് ആദരമേകി ടി എം കൃഷ്ണ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കടലോര നഗരത്തെ ചൈതന്യധന്യമാക്കി ടിഎം കൃഷ്ണ പാടി. ദൈവദശകത്തിന് കർണാടക സംഗീത രാഗത്തിലേക്കു മൊഴിമാറ്റം. ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യം നിറയകയായിരുന്നു എങ്ങും കോഴിക്കോട് കാരപ്പറമ്പ് സ്‌കൂളിൽ പെയ്തിറങ്ങിയ സ്വരമാധുരി ഹർഷാരവങ്ങളോടെ ആസ്വാദക ഹൃദയം ഏറ്റുവാങ്ങി. ടി.എം. കൃഷ്ണയുടെ ഗുരു സീസൺ റ്റു വിന് കോഴിക്കോട്ട് മെഹഫിലുകളുടെ പുനർജനി.

കൊറോണ താഴിട്ട ഇടവേളയ്ക്ക് കഴിഞ്ഞ് കോഴിക്കോട്ട് നടക്കുന്ന ആദ്യ പൊതു സംഗിതപരിപാടിയായി കൃഷ്ണയുടെ രാഗങ്ങൾ ഒഴുകി. പത്തു മാസത്തിനു ശേഷം ടി.എം. കൃഷ്ണയുടെ രണ്ടാമത്തെ കച്ചേരി. കൃഷ്ണയുടെ ആദ്യ കച്ചേരി റിപ്പബ്ലിക് ദിനത്തിൽ കണ്ണൂരിൽ അരങ്ങേറി.

ശ്രീനാരായണ ഗുരുവിന്റെ ഭദ്രകാളി അഷ്ടകം, അനുകമ്പാ ദശകം , ജനനി നവരത്ന മഞ്ജരി, ചിജ്ജഢ ചിന്തനം, ഗംഗാഷ്ടകം, ആത്മോപദേശ ശതകം എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളാണ് കൃഷ്ണ ആലപിച്ചത്. വയലിനിൽ അക്കരായ് സുബ്ബലക്ഷ്മി, മൃദംഗത്തിൽ ബി. ശിവരാമൻ, ഘടത്തിൽ എൻ. ഗുരുപ്രസാദ് എന്നിവർ കച്ചേരിയെ മിഴിവുറ്റതാക്കി.

ഗുരുവിന്റെ പ്രസിദ്ധമായ പ്രാർത്ഥനാ കവിതയായ ദൈവദശകം ആസ്പദമാക്കി നിർമ്മിച്ച 'ആഴിയും തിരയും' എന്ന സംഗീത പരിപാടിയുടെ രണ്ടാം ഭാഗമായിരുന്നു ഇന്നലെ കോഴിക്കോട് അരങ്ങേറിയത്. ലോകം കടന്നു പോകുന്ന കാലഘട്ടത്തിൽ ഗുരു മുന്നോട്ടു വച്ച സമഭാവന എന്ന ആശയത്തിനു പ്രസക്തിയേറെയെന്ന് ടിഎം കൃഷ്ണ പറഞ്ഞു. ഈ ആശയം മുൻനിർത്തിയാണ് 'ആഴിയും തിരയും' എന്ന പ്രമേയം പിറക്കുന്നത്. നൂൽ ആർക്കൈവ്്സും, ബാക്ക് വാട്ടേഴ്സുമാണ് ഇതിന്റെ അണിയറ ശിൽപ്പികൾ. യുആർയു ആർട്ട് ഹാർബർറും (ഉരു), ഡിസൈൻ ആശ്രമവും ചേർന്നാണ് കോഴിക്കോട്ട് പരിപാടി സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP