Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കർമ്മ പദ്ധതി; 25 ആശുപത്രികളിൽ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കർമ്മ പദ്ധതി; 25 ആശുപത്രികളിൽ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: 2030 ഓടെ വൈറൽ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറൽ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള മരണനിരക്കും രോഗാവസ്ഥയും രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. 14 ജില്ലകളിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉദ്ഘാടനം ഇതോടൊപ്പം നടന്നു. ലോഗോ, ബോധവത്ക്കരണ ഗ്രാഫിക്സ് അനിമേഷൻ വീഡിയോ എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

വൈറൽ ഹെപ്പറ്റൈറ്റിസ് ഏറെ അപകടകരമാണെന്നും അതിനാൽ തന്നെ എല്ലാവരും ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ്-19 കാലത്തും സംസ്ഥാനത്തെ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 25 ആശുപത്രികളിൽ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ട്. ഗർഭിണികളിൽ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാൻ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറൽ ലോഡ് ടെസ്റ്റ് തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളിൽ നിന്നും സാമ്പിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയയ്ക്കാവുന്നതാണ്. എല്ലാവരും ഈ ചികിത്സാ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

2030 ഓടു കൂടി വൈറൽ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുകയും, രോഗ പകർച്ച തടയുകയും ചെയ്യുക, രോഗ ബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്ക് ഹെപ്പറ്റെറ്റിസ് ബി പകർച്ച തടഞ്ഞു കൊണ്ട് ഹെപ്പറ്റെറ്റിസ് രഹിത ഭാവി ഉറപ്പു വരുത്തുക, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള രോഗങ്ങൾ ഗണ്യമായി കുറയ്ക്കുക, രോഗാതുരതയും, മരണനിരക്കും കുറച്ചു കൊണ്ടുവരുക എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുടെ പ്രതിരോധം, കണ്ടെത്തൽ, ചികിത്സ, ചികിത്സയുടെ ഫലപ്രാപ്തി അവലോകനം ചെയ്യുക തുടങ്ങിയ സമസ്ത മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ പരിപാടിയാണിത്.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി സ്വാഗതമാശംസിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ റിപ്പോർട്ടവതരിപ്പിച്ചു. കേന്ദ്ര ജോ. സെക്രട്ടറിയുടെ പ്രതിനിധി, ഭക്ഷ്യസുരക്ഷാ കമ്മീഷണർ എ.ആർ. അജയകുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പി.പി. പ്രീത, എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ ഡോ. ഷീല ശ്രീദേവിഅമ്മ നന്ദി പ്രകാശിപ്പിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP