Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളാറ്റിന്റൈ ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് തുള്ളിച്ചാടി കളിച്ച കുഞ്ഞിന് രക്ഷാകവചം തീർത്ത് പൂച്ച; കുഞ്ഞിന്റെ കൈ തട്ടി മാറ്റി സുരക്ഷയുറപ്പാക്കുന്ന പൂച്ചയുടെ വീഡിയോ കാണാം

ഫ്‌ളാറ്റിന്റൈ ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് തുള്ളിച്ചാടി കളിച്ച കുഞ്ഞിന് രക്ഷാകവചം തീർത്ത് പൂച്ച; കുഞ്ഞിന്റെ കൈ തട്ടി മാറ്റി സുരക്ഷയുറപ്പാക്കുന്ന പൂച്ചയുടെ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് കളിക്കുന്ന കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി വീട്ടിലെ പൂച്ചയുടെ വീഡിയോ വൈറലാകുന്നു. ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് തുള്ളിച്ചാടി കളിച്ച ഒരു വയസ്സുകാരന്റെ കളി കണ്ടു നിന്ന ശേഷം ബാൽക്കണിയിൽ നിന്നും അവനെ തിരിച്ചു നടത്തിയ ശേഷമാണ് പിൻവാങ്ങിയത്. കണ്ണിന് കുളിർമ ഏകുന്നതാണ് ഈ രസകരമായ വീഡിയോ. കുട്ടിയുടെ കാര്യത്തിൽ പൂച്ചയ്ക്ക് എത്രത്തോളം ആശങ്കയും ശ്രദ്ധയുമാണ് ഉള്ളതെന്ന് ഈ വീഡിയോയിൽ നിന്നും കാണാം.

കൊളമ്പിയയിലെ ബൂക്കാരമംഗയിൽ നിന്നും ചിത്രീകരിച്ചതാണ് ഈ വീഡിയോ. ബാൽക്കണിയിലെ റെയിലിൽ പിടിക്കുന്ന കുട്ടുയുടെ കൈ നിരവധി തവണയാണ് പൂച്ച തട്ടി മാറ്റുന്നത്. ഒടുവിൽ ബാൽക്കണിയുടെ ഭാഗത്തു നിന്നും തന്നെ കുട്ടിയെ ഓടിച്ചു വിട്ട ശേഷമാണ് പൂച്ചയ്ക്ക് സമാധാനമായത്. കുട്ടിയുടെ പിതാവാണ് ഈ വീഡിയോ പകർത്തിയത്. തന്റെ തലയ്ക്കും മുകളിലുള്ള ബാൽക്കണി റെയിലിൽ കുട്ടി നിരവധി തവണയാണ് കൈ പിടിച്ചത്. അപ്പോഴെല്ലാം പൂച്ച കൈ പുറകേ നടന്ന് തട്ടി മാറ്റുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP