Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി എ ജി ക്ക് മുന്നിൽ കീഴടങ്ങാനില്ല;കിഫ്ബി വേണ്ടാ എന്നാണ് പ്രതിപക്ഷ നിലപാടെങ്കിൽ എങ്ങിനെ പദ്ധതികൾക്ക് പണം കണ്ടെത്തുമെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണം; സിഎജി റിപ്പോർട്ട് കോടതി ഉത്തരവല്ലെന്നും തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്

സി എ ജി ക്ക് മുന്നിൽ കീഴടങ്ങാനില്ല;കിഫ്ബി വേണ്ടാ എന്നാണ് പ്രതിപക്ഷ നിലപാടെങ്കിൽ എങ്ങിനെ പദ്ധതികൾക്ക് പണം കണ്ടെത്തുമെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണം; സിഎജി റിപ്പോർട്ട് കോടതി ഉത്തരവല്ലെന്നും തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ

സിഎജി റിപ്പോർട്ടിനെതിരെ വീണ്ടും തോമസ് ഐസക്. സിഎജി റിപ്പോർട്ട് കോടതി ഉത്തരവല്ലെന്നും തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്. വിശദമായ ചർച്ചക്ക് ശേഷമാണ് റിപ്പോർട്ട് തള്ളിയത്. അടിസ്ഥാന രഹിതമായ പരാമർശങ്ങളായിരുന്നു സി ഐ ജി യുടേത്. സി എ ജിയുടേത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു

സാമാന്യ നീതിയുടെ നിഷേധമാണ് സി എ ജി റിപ്പോർട്ട്. സിഎജിക്ക് രാഷ്ട്രീയലക്ഷ്യമുണ്ട്. സി എ ജി ക്ക് മുന്നിൽ കീഴടങ്ങാനില്ല. വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നത് അംഗീകരിക്കാനാകില്ല. കിഫ്ബി വേണ്ടാ എന്നാണ് പ്രതിപക്ഷത്തിന്റ നിലപാട്. അങ്ങനെയെങ്കിൽ എങ്ങിനെ പദ്ധതികൾക്ക് പണം കണ്ടെത്തുമെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണം. കിഫ് ബി യുടെ പ്രവർത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കൾ പറയട്ടെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കിഫ്ബി ചർച്ച വിഷയമാകും എന്നും ധനമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP