Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ബിജെപിയുടെ 'വളർച്ച' തടയാൻ കരുക്കൾ നീക്കി സിപിഎം; അനുഭാവികളായ വിശ്വാസികളിലൂടെ ക്ഷേത്ര ഭരണസമിതി കൈപ്പിടിയിലാക്കും; ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ച തടയാനും കീഴ്ഘടകത്തിൽ നീക്കം

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ബിജെപിയുടെ 'വളർച്ച' തടയാൻ കരുക്കൾ നീക്കി സിപിഎം; അനുഭാവികളായ വിശ്വാസികളിലൂടെ ക്ഷേത്ര ഭരണസമിതി കൈപ്പിടിയിലാക്കും; ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ച തടയാനും കീഴ്ഘടകത്തിൽ നീക്കം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ അതിവേഗ വളർച്ച തടയുന്നതിന് ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സി പി എം തീരുമാനം. ക്ഷേത്ര ഭരണ സമിതികളിൽ സി പി എം അനുഭാവമുള്ള വിശ്വാസികളെ എത്തിക്കാനാണ് പാർട്ടി വീണ്ടും ആലോചിക്കുന്നത്.

ക്ഷേത്രങ്ങളിൽ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രവർത്തിക്കണമെന്നാണ് കീഴ്ഘടകങ്ങളിൽ നിന്നും ഉയരുന്ന വാദം.

നേരത്തെ സി പി എം ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാനായില്ല എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഫലം വിലയിരുത്തി കീഴ്ഘടകങ്ങളിൽ നടക്കുന്ന റിപ്പോർട്ടിംഗിലാണ് ക്ഷേത്രഭരണ സമിതികളിൽ കയറി പറ്റാനുള്ള ശ്രമം വിശദമായി ചർച്ചയാകുന്നത്.

ക്ഷേത്ര ഭരണസമിതികളിൽ അംഗങ്ങളാവുകയും വേണമെന്നാണ് പാർട്ടി നിർദ്ദേശം.പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച തടയാൻ പരിശ്രമിക്കണമെന്നും സി പി എം വിലയിരുത്തുന്നു. കൊല്ലത്തിന്റെ കിഴക്കൻ നിയമസഭാ മണ്ഡലങ്ങളിലും തിരുവനന്തപുരത്തിന്റെ പടിഞ്ഞാറൻ മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റത്തിന് പിന്നിൽ സാമുദായിക ഘടകങ്ങളുമുണ്ട്.

ബി ഡി ജെ എസ്-ബിജെപി ബന്ധം ബിജെപിക്ക് എങ്ങനെ ഗുണം ചെയ്തെന്ന കാര്യം വിശദമായി പരിശോധിക്കണം. തൃശൂരിൽ ഏഴും കൊല്ലത്തും പാലക്കാടും ആറു വീതവും കാസർകോട് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി മുന്നേറ്റമുണ്ട്. ഈ ഘടകങ്ങൾ പരിശോധിച്ചാണ് ബിജെപിയെ ചെറുതായി കാണേണ്ടതില്ലെന്നും ക്ഷേത്ര സമിതികളിൽ ഇടംപിടിക്കാനുമുള്ള സി പി എം നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP