Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം; ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രവേശിച്ച് കർഷകർ; ചെങ്കോട്ടയിലുമെത്തി; ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട് പൊലീസ്; കണ്ടെയ്‌നറും ബസുകളും മറിച്ചിട്ട് കർഷകർ; വിവിധ സ്ഥലങ്ങളിൽ ലാത്തിച്ചാർജ്ജും ടിയർ ഗ്യാസ് പ്രയോഗവും; പൊലീസിന് നേരെ ട്രാക്ടർ ഓടിച്ചു കയറ്റാനും ശ്രമം

റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം; ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രവേശിച്ച് കർഷകർ; ചെങ്കോട്ടയിലുമെത്തി; ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട് പൊലീസ്; കണ്ടെയ്‌നറും ബസുകളും മറിച്ചിട്ട് കർഷകർ; വിവിധ സ്ഥലങ്ങളിൽ ലാത്തിച്ചാർജ്ജും ടിയർ ഗ്യാസ് പ്രയോഗവും; പൊലീസിന് നേരെ ട്രാക്ടർ ഓടിച്ചു കയറ്റാനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ സമാനതകളില്ലാത്ത സമരത്തിനും സംഘർഷത്തിനും വേദിയായി രാജ്യതലസ്ഥാനം.കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള കർഷകരുടെ ട്രാക്ടർ മാർച്ചിൽ പലയിടത്തും വ്യാപകസംഘർഷം.2ാമത് റിപ്പബ്ലിക്ക് ദിന പരേഡിന് സമാന്തരമായാണ് അമ്പരിക്കുന്ന ജന പങ്കാളിത്തത്തോടെ കർഷകർ ഡൽഹിയിലേക്ക് എത്തിയത്. പതിനായിരത്തിലേറെ കർഷകരാണ് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്. ഡി റ്റി ഒ ഓഫീസിന് മുന്നിലെത്തിയ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഇതിന് പിന്നാലെ റോഡിന് കുറുകെ നിർത്തിയിട്ടിരുന്ന ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും കണ്ടെയ്നറും കർഷകർ മറിച്ചിട്ടു. പൊലീസ് ക്രെയിൻ കർഷകർ പിടിച്ചെടുത്തു. ഇതോടെ കർഷകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.

 

ലാത്തിച്ചാർജ്ജിൽ കർഷകർക്കും കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റു.മൂന്നു വഴികളാണ് മാർച്ച് നടത്താനായി ഡൽഹി പൊലീസ് കർഷകർക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആറിടങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചതാണ് സംഘർഷത്തിന് കാരണം. കർഷക സമരത്തിൽ പങ്കെടുക്കാത്തവരും ട്രാക്ടർ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.കുഞ്ഞുങ്ങളെ കയ്യിലേന്തി സ്ത്രീകൾ പോലും തലസ്ഥാന വീഥികളിലൂടെ ടാക്ടർ ഓടിച്ചു. മാസങ്ങൾക്ക് മുമ്പേ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ടാക്ടർ ഓടിക്കാനായി സ്ത്രീകൾക്ക് പരിശീലനം നൽകിയിരുന്നു.ത്രികിയിൽ 15 കിലോമീറ്ററുകളോളം ദൂരത്തിൽ ടാക്ടറുകൾ അതിർത്തി കടക്കാനായി കാത്തുനിൽക്കുന്നുണ്ട്. കർഷക സംഘടനകൾ നിയോഗിച്ച വാളന്റിയർമാരാണ് റാലിയെ നിയന്ത്രിക്കുന്നത്. റോഡുകളുടെ ഇരുവശവും കർഷകർക്ക് അഭിവാദ്യം അർപ്പിക്കാനായി ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. ബൈക്കുകളിലും കാറുകളിലും കാൽനട ജാഥയായും ആയിരക്കണക്കിന് കർഷകർ ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ആറുമണിക്കുള്ളിൽ ഡൽഹി വിടണമെന്നാണ് പൊലീസ് നൽകിയ നിർദ്ദേശം. എന്നാൽ ആറുമണി ആയാൽ പോലും തയ്യാറായി നിൽക്കുന്ന ട്രാക്ടറുകൾ ഡൽഹിയിൽ എത്തിച്ചേരില്ല.

 

ബാരിക്കേഡുകൾ നീക്കി മുന്നോട്ടുനീങ്ങിയ കർഷകർക്ക് നേരെ ചിലയിടങ്ങളിൽ കണ്ണീർവാതകം പ്രയോഗിച്ചു. അനുമതി നൽകിയതിലും പതിന്മടങ്ങ് ട്രാക്ടറുകളാണ് ഡൽഹിയിലേക്ക് എത്തുന്നത്. പലയിടത്തും സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്. പൊലീസും കർഷകരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.നേരത്തെ, ഗസ്സിപ്പൂരിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. റിങ് റോഡിൽക്കൂടി കടന്നുപോകാൻ ശ്രമിച്ച കർഷകരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ഗസ്സിപ്പൂരിൽ ഭാരതീയ കിസാർ യൂണിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. കർഷർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കർഷകർ വീണ്ടും സംഘടിച്ചെത്തി ഡൽഹിയിലേക്കുള്ള മാർച്ച് വീണ്ടും ആരംഭിച്ചു. മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്.

റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കർഷകമാർച്ച് നടക്കുന്നത്. നേരത്തെ, സിംഘു, തിക്രി അതിർത്തികളിൽ ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്കു പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. തുടർന്ന് ഇവർ സഞ്ജയ് ഗാന്ധി ഗ്രാൻസ്പോർട് നഗറിൽ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു.ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകൾ ഒരേസമയം റാലി നടത്തുന്നത്. സിഘു, ടിക്രി, ഗസ്സിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി. ഡൽഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പരേഡിൽ അണിചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP