Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗികാരോപണത്തിൽ ശരിയും തെറ്റും പാർട്ടി തീരുമാനിക്കും; ആരെയും ഒറ്റുകൊടുത്തിട്ടില്ല; രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ല; സിപിഐയോട് വിരോധമില്ല, പ്രവർത്തിച്ചത് ഇടത് ഐക്യത്തിനെന്നും പി കെ ശശി

ലൈംഗികാരോപണത്തിൽ ശരിയും തെറ്റും പാർട്ടി തീരുമാനിക്കും; ആരെയും ഒറ്റുകൊടുത്തിട്ടില്ല; രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ല; സിപിഐയോട് വിരോധമില്ല, പ്രവർത്തിച്ചത് ഇടത് ഐക്യത്തിനെന്നും പി കെ ശശി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലൈംഗിക പീഡനാരോപണത്തെ കുറിച്ച് പ്രതികരിച്ച് പി.കെ. ശശി എംഎ‍ൽഎ. തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്ന് പി.കെ. ശശി പറഞ്ഞു. പാർട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് പൂർണമായും അംഗീകരിക്കും. രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ശശി വ്യക്തമാക്കി.

ജീവിതത്തിൽ ഇതേവരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ പി.കെ. ശശി, ലോക്‌സഭ തെരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ വോട്ട് മറിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞു. ആരെയും ചതിച്ചിട്ടില്ലെന്നും നാളെയും ആരെയും ചതിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് എംപിയായിരുന്ന എംബി രാജേഷ് പരാജയപ്പെട്ടത് വലിയ വാർത്തയായിരുന്നു. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ തോതിൽ വോട്ട് ലഭിച്ചതായിരുന്നു എംബി രാജേഷിന്റെ തോൽവിക്ക് കാരണം. ഈ വോട്ട് മറിയലിന് പിന്നിൽ ഷൊർണ്ണൂർ എംഎൽഎയും സിപി ഐഎം മുതിർന്ന നേതാവ് പികെ ശശിയാണെന്ന് അന്ന് പാർട്ടിക്കകത്ത് ആരോപണമുയർന്നിരുന്നു. ആ ആരോപണത്തോട് പികെ ശശി മറ്റൊരു തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കവേയാണ് വീണ്ടും പ്രതികരിച്ചത്.

പികെ ശശി ഇത്തവണ മത്സരിച്ചേക്കില്ല. സംഘടന രംഗത്ത് നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ളതിനാലാണിത്.പാലക്കാട് ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളിൽ മുൻ ലോക്സഭ എംപിമാരെ മത്സരത്തിനിറക്കാൻ ആലോചനയിലാണ് സിപിഎം. മലമ്പുഴ, കോങ്ങാട് നിയോജക മണ്ഡലങ്ങളിലാണ് മുൻ എംപിമാരെ മത്സരത്തിനിറക്കാൻ ആലോചിക്കുന്നത്.

മലമ്പുഴയിൽ എൻഎൻ കൃഷ്ണദാസിനെയും കോങ്ങാട് എസ് അജയകുമാറിനെയുമാണ് പരിഗണിക്കുന്നത്. മുൻ എംപി എംബി രാജേഷിന്റെ പേര് മലമ്പുഴ മണ്ഡലത്തിൽ നേരത്തെ കേട്ടിരുന്നുവെങ്കിലും ഇപ്പോൾ കൃഷ്ണദാസിന്റെ പേരിനാണ് മുൻതൂക്കം. എംബി രാജേഷ് തൃത്താലയിൽ മത്സരിക്കുമോ എന്നതിൽ ഇപ്പോൾ വ്യക്തതയില്ല.

പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ജില്ലാ കമ്മറ്റിയംഗം അഡ്വ ഗോകുൽദാസ് എന്നിവർ മലമ്പുഴ മണ്ഡലത്തിലെ പരിഗണന പട്ടികയിൽ ഈ ഘട്ടത്തിലില്ല. സുഭാഷ് ചന്ദ്രബോസിന് മലമ്പുഴ മണ്ഡലത്തിന്റെയും ഗോകുൽദാസിന് കോങ്ങാട് മണ്ഡലത്തിന്റെയും ഉത്തരവാദിത്വം നൽകിയിട്ടുണ്ട്. നേരത്തെ പല തവണ പരിഗണിക്കപ്പെട്ടിട്ടുള്ള എ പ്രഭാകരന്റെ പേര് ഇത്തവണ പട്ടികയിലിടം നേടിയിട്ടില്ല.


തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ സിപിഐക്കെതിരെ നിന്നുവെന്ന ആരോപണത്തോടും പി.കെ. ശശി പ്രതികരിച്ചു. സിപിഐയോട് വിരോധമില്ലെന്നും ഇടത് ഐക്യത്തിനാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP