Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇ ചന്ദ്രശേഖറിന് മാത്രം ഇളവ്; സുനിൽ കുമാറിനും രാജുവിനും തിലോത്തമനും സീറ്റില്ല; ചിറ്റയം ഗോപകുമാറും ഇ എസ് ബിജിമോളും വീട്ടിലിരിക്കും; മുല്ലക്കരയ്ക്ക് പകരം ചടയമംഗലത്ത് പ്രകാശ് ബാബു; നടൻ ജയൻ ചേർത്തലയെ സ്ഥാനാർത്ഥിയാക്കാൻ ആലോചന; സ്ഥാനാർത്ഥി നിർണയത്തിൽ വിട്ടുവീഴ്ചയില്ലാതെ സിപിഐ

ഇ ചന്ദ്രശേഖറിന് മാത്രം ഇളവ്; സുനിൽ കുമാറിനും രാജുവിനും തിലോത്തമനും സീറ്റില്ല; ചിറ്റയം ഗോപകുമാറും ഇ എസ് ബിജിമോളും വീട്ടിലിരിക്കും; മുല്ലക്കരയ്ക്ക് പകരം ചടയമംഗലത്ത് പ്രകാശ് ബാബു; നടൻ ജയൻ ചേർത്തലയെ സ്ഥാനാർത്ഥിയാക്കാൻ ആലോചന; സ്ഥാനാർത്ഥി നിർണയത്തിൽ വിട്ടുവീഴ്ചയില്ലാതെ സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടുതവണ എന്ന നിബന്ധനയിൽ ഇളവുനൽകി നിലവിലെ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരന് മാത്രമെ സിപിഐയിൽ നിന്നും മത്സരിക്കാൻ അവസരം നൽകുവെന്ന് സൂചന. മന്ത്രിമാരായ വി എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു എന്നിവർ മാറിനിൽക്കും. സിപിഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. മുല്ലക്കര രത്‌നാകരന് പകരം പ്രകാശ് ബാബുവിനെ ചടയമംഗലത്ത് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും ചീഫ് വിപ്പ് കെ. രാജനും വീണ്ടും മത്സരരംഗത്തുണ്ടാകും. ഇ. ചന്ദ്രശേഖരൻ മാറിനിൽക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഒരുതവണകൂടി അവസരം നൽകാനാണ് പൊതുവികാരം. സുനിൽ കുമാറിനുപകരം തൃശ്ശൂരിൽ കൗൺസിലറായ സാറാമ്മ റോബ്സണെ പരിഗണിക്കുന്നുണ്ട്. തിലോത്തമനുപകരം ചേർത്തലയിൽ സിനിമാനടൻ ജയൻ ചേർത്തലയ്ക്ക് അവസരം നൽകിയേക്കും.

സി ദിവാകരൻ, ഇ.എസ്.ബിജിമോൾ, ചിറ്റയം ഗോപകുമാർ, ഇ.കെ.വിജയൻ എന്നിവരും മത്സരരംഗത്തുനിന്ന് മാറും. ദിവാകരന് പകരക്കാരനായി സിപിഐ. തിരുവനന്തപുരം ജില്ലാസെക്രട്ടറി ജി.ആർ.അനിൽ നെടുമങ്ങാട് മത്സരിക്കും. യുവാക്കളെ പരിഗണിച്ചാൽ നാദാപുരത്ത് അഡ്വ. പി.ഗവാസിനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർലമെന്ററിതലത്തിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി.എൻ.ചന്ദ്രൻ എന്നിവരാണ് സംസ്ഥാനനേതൃനിരയിലെ മറ്റുപ്രധാനികൾ.

കാഞ്ഞിരപ്പള്ളി സീറ്റ് കേരളകോൺഗ്രസിന് വിട്ടുനൽകേണ്ടിവരുമെന്നാണ് സിപിഐ. കണക്കുകൂട്ടുന്നത്. അങ്ങനെവന്നാൽ, പകരം പൂഞ്ഞാർ ആവശ്യപ്പെടും. ഇവിടെ എ.ഐ.എസ്.എഫ്. മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ കോട്ടയം ജില്ലാപഞ്ചായത്ത് അംഗവുമായ ശുബേഷ് സുധാകറിനെ പരിഗണിച്ചേക്കും. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് കബീറിനെ മണ്ണാർക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനിടയുണ്ട്. വൈസ് പ്രസിഡന്റ് ജിസ്മോനും മത്സരത്തിനുണ്ടാവും.

കൊല്ലത്ത് അഞ്ചുസീറ്റിലാണ് സിപിഐ. മത്സരിക്കുന്നത്. നേരത്തേ ആറുസീറ്റുണ്ടായിരുന്നു. പത്തനാപുരം സിപിഎം. ഏറ്റെടുത്തതാണ്. സി.എംപി.ക്ക് നൽകിയ ചവറ സീറ്റും ഇപ്പോൾ സിപിഎമ്മിന്റെ കൈവശമാണ്. ചവറ, കുന്നത്തൂർ, ഇരവിപുരം എന്നീ സീറ്റുകളിലേതെങ്കിലുംകൂടി വേണമെന്നതാണ് സിപിഐ.യുടെ ആവശ്യം. കുന്നത്തൂർ മണ്ഡലത്തിൽ ആർ.എസ്‌പി.(ലെനിനിസ്റ്റ്)യിലെ കോവൂർ കുഞ്ഞുമോനാണ് നിലവിൽ എംഎ‍ൽഎ. കുഞ്ഞുമോൻ സിപിഐ.യിലേക്ക് വന്നാൽ അധികസീറ്റ് എന്ന ആവശ്യം പരിഹരിക്കപ്പെട്ടേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP